entertainment

അമ്മ എന്നും ആഗ്രഹിച്ചത് അതാണ്, അമ്മേടെ കുഞ്ഞിന്റടുത്തു കിടന്ന് അമ്മ മരിച്ചു, ഹൃദയം തൊടും വാക്കുകളുമായി മനീഷ

തട്ടീം മുട്ടീം എന്ന ഹാസ്യ പരമ്പരയിലൂടെ ശ്രദ്ധേയമായ നടിയാണ് മനീഷ. ആദിയുടെ അമ്മയായ വാസവാദത്ത എന്ന കഥാപാത്രത്തെയാണ് മനീഷ അവതരിപപ്പിക്കുന്നത്. ഇപ്പോള്‍ മനീഷ സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ച ഒരു കുറിപ്പാണ് ഏവരെയും ഈറന്‍ അണിയിക്കുന്നത്. ജീവിതത്തില്‍ ഉണ്ടായ വലിയൊരു സങ്കടത്തെ കുറിച്ചാണ് നടി മനസ്സ് തുറന്നിരിക്കുന്നത്. അമ്മയുടെ വേര്‍പാടിനെ കുറിച്ചു അവസാന ആഗ്രഹത്തെ കുറിച്ചുമാണ് വിങ്ങലോട മനീഷ ഓര്‍ക്കുന്നത്.

മനീഷയുടെ കുറിപ്പ്, ‘എന്റമ്മ- എന്റെ പൊന്നമ്മ – അവസാന നാളില്‍ പ്രിയപ്പെട്ട തൃശ്ശൂരില്‍ അമ്മേടെ കുഞ്ഞിന്റടുത്തു കിടന്ന് അമ്മ മരിച്ചു .. ഏതോ നിയോഗം പോലെ കൊറോണ കാലത്തു തിരക്കുകളൊന്നും ഇല്ലാതെ എന്റമ്മേന്റെ അടുത്ത് തന്നെ നില്‍ക്കാനും അമ്മേനെ ശുശ്രൂഷിക്കാനും എനിക്കോരു ഭാഗ്യം ഉണ്ടായി..അമ്മയുടെ എന്നത്തേയും പ്രിയപ്പെട്ട കൂട്ടുകാര്‍ അമ്മയുടെ അനിയത്തിമാര്‍ തന്നെയാണ്.അവരെ കൂടെ കൂട്ടാനും അവര്‍ക്കൊപ്പമിരിക്കാനുമാണ് എന്റമ്മ എന്നും ആഗ്രഹിച്ചത് .. പ്രിയപ്പെട്ട ഇടം തൃശ്ശൂരും(അമ്മ കളിച്ചുവളര്‍ന്ന ഇടം ) ..

അതുകൊണ്ടു തന്നെ അവസാന നാളുകളില്‍ തൃശ്ശൂര്‍ വരണം എന്ന അമ്മയുടെ ആഗ്രഹം ഞങ്ങള്‍ മക്കള്‍ക്ക് നിറവേറ്റിക്കൊടുക്കാന്‍ സാധിച്ചത്. ഞങ്ങള്‍ക്ക് ദൈവം കനിഞ്ഞു നല്‍കിയ വരമായി കരുതുന്നു .. ഒപ്പം എന്റമ്മയെ അത്രകണ്ട് ഗുരുവായൂരപ്പനും വടക്കുംനാഥനും പാറമേക്കാവിലമ്മയും സ്‌നേഹിക്കുന്നുണ്ട് എന്നതും കൂടിയാണ് .. തൃശൂരിന്റെ കാറ്റിനൊപ്പം എന്റമ്മയുടെ എന്നത്തേയും സ്‌നേഹവും എന്നെ വലയം ചെയ്തുനില്‍പ്പുണ്ട് .. അമ്മയുടെ വിളിപോലെ ആണ് എനിക്കിപ്പോള്‍ സുമ ചെറിയമ്മേടെ ഈ പോസ്റ്റ് കണ്ടപ്പോ തോന്നിയത്’

Karma News Network

Recent Posts

കഞ്ചാവ് മിഠായികള്‍, നോട്ടമിടുന്നത് സ്‌കൂള്‍ കുട്ടികളെ, രണ്ട് പേർ പിടിയിൽ

ആലപ്പുഴ : രണ്ടായിരം കഞ്ചാവ് മിഠായികളുമായി ഉത്തര്‍പ്രദേശ് സ്വദേശികൾ പിടിയിൽ. യുപി സ്വദേശികളായ സന്തോഷ് കുമാര്‍, രാഹുല്‍ സരോജ് എന്നിവരാണ്…

7 hours ago

കോഴിക്കോട്ടു നിന്നു 2 എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ കൂടി റദ്ദാക്കി

കോഴിക്കോട് : എയർ ഇന്ത്യ എക്സ്പ്രസിന്റെ 2 വിമാന സർവീസുകൾ റദ്ദാക്കി. തിങ്കളാഴ്ച (മേയ് 20) രാത്രി 8.50നുള്ള കോഴിക്കോട്…

7 hours ago

9000 കോടി അടിയന്തിരമായി വേണമെന്ന് കേരളം, തള്ളി കേന്ദ്ര സര്‍ക്കാര്‍

9000 കോടി വായ്പയെടുക്കുന്നതിന് ഉടന്‍ അനുമതി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. നേരത്തെ അനുവദിച്ച 3000 കോടി…

8 hours ago

രാജ്യാന്തര ശൃംഖലയിലെ കണ്ണി, രാസലഹരി നിർമാണം വിപണനം, കൊച്ചിയിൽ പിടിയിലായി

കൊച്ചി : രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ പോലീസ് പിടിയിൽ. കോംഗോ സ്വദേശി റെംഗാര പോളിനെയാണ്(29) ബെംഗളൂരുവിലെ മടിവാളയിൽ…

8 hours ago

ഗവർണർക്കു നേരെ തിരിഞ്ഞ മമതയുടെ മുനയൊടിയുന്നു, നിയമപരമായി നേരിടാൻ അറ്റോർണി ജനറലിന്റെ നിർദേശം

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണറെ തുടരെ അപകീർത്തിപ്പെടുത്താനുള്ളശ്രമങ്ങൾക്ക് നിയമ പ്രാബല്യമില്ലെന്നും പരാജയപ്പെടുമെന്നും തിരിച്ചറിഞ്ഞ മുഖ്യമന്ത്രി മമത…

9 hours ago

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു

ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. അസർബൈജാൻ അതിർത്തിക്കടുത്ത് ജോൽഫ നഗരത്തിലാണു സംഭവം. തലസ്ഥാനമായ ടെഹ്റാനിൽനിന്ന്…

9 hours ago