topnews

വിദ്യാർത്ഥിനിയുടെ അപകടമരണം, വാഹനമായാല്‍ ഇടിക്കുമെന്ന് ബൈക്കോടിച്ച യുവാവ്, നിരവധി കേസുകളിൽ പ്രതി

മൂവാറ്റുപുഴ : അമിത വേഗത്തിൽ വന്ന ബൈക്കിടിച്ച് നിർമല കോളേജ് വിദ്യാർഥിനി നമിത മരിച്ച സംഭവത്തിൽ യ ബൈക്ക് ഓടിച്ചിരുന്ന ആൻസൺ റോയി വിവിധ കേസുകളിൽ പ്രതിയാണെന്ന് പോലീസ്. കൊലപാതക ശ്രമമടക്കം ഇയാളുടെ പേരിൽ കേസുണ്ടെന്നാണ് പോലീസ് പറയുന്നത്. അപകടമുണ്ടാകുന്നതിനു മുൻപ്‌ കോളേജ് പരിസരത്ത് അമിത വേഗത്തിൽ ഇയാൾ ചുറ്റിക്കറങ്ങിയിരുന്നു.

ഇത്തരത്തിൽ ചുറ്റിത്തിരിഞ്ഞതോടെ വിദ്യാർഥികളുമായി യുവാവുമായി തർക്കമുണ്ടാക്കി. തുടർന്ന് സ്ഥലംവിട്ട ഇയാൾ പിന്നീട് അമിത വേഗത്തിൽ പാഞ്ഞെത്തിയാണ് അപകടമുണ്ടാക്കിയത്. ഇതു സംബന്ധിച്ച് പോലീസ് അന്വേഷണം തുടങ്ങിയി. സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം തന്നെ പുറത്തുവന്നിരുന്നു. അപകട ശേഷം ആശുപത്രിയിൽവെച്ച് ‘വാഹനമായാൽ ഇടിക്കും’ എന്ന് ബൈക്കോടിച്ചിരുന്ന ആൻസൺ പ്രതികരിച്ചത് രംഗം വഷളാക്കി.

ഇതോടെ ആശുപത്രി പരിസരത്ത് സംഘർഷമായി. മുന്നൂറോളം വിദ്യാർഥികൾ അവിടെ തടിച്ചുകൂടി. ഏറെ ബുദ്ധിമുട്ടിയാണ് പോലീസും അധ്യാപകരും ചേർന്ന് ഇവരെ നിയന്ത്രിച്ചത്. പ്രതിയെക്കുറിച്ച് പോലീസ് സമഗ്രമായ അന്വേഷണം നടത്തും. ആനിക്കാട് ഭാഗത്ത് ചില സംഘത്തിനൊപ്പം ഇയാളെ കാണാറുണ്ടെന്ന് വിദ്യാർഥികൾ പറയുന്നു.

karma News Network

Recent Posts

ശാലിനിക്ക് മൈനർ സർജറി, വിദേശത്തുനിന്ന് ഓടിയെത്തി അജിത്

നടിയും തമിഴ് സൂപ്പർതാരം അജിത്തിന്റെ ഭാര്യയുമായ ശാലിനി ശസ്ത്രക്രിയക്ക് വിധേയയായി. ചെന്നൈയിലെ ആശുപത്രിയിൽ നടന്ന മൈനർ സർജറി വിജയമായിരുന്നു. ഇതിനിടെ…

13 mins ago

ഗുരുവായൂർ അമ്പലനടയിൽ, സെറ്റിന്റെ അവശിഷ്ടം കരാറുകാർ കത്തിച്ചു, പ്രദേശവാസികൾക്ക് ശ്വാസതടസം

കൊച്ചി: പൃഥ്വിരാജ് ചിത്രം 'ഗുരുവായൂർ അമ്പലനടയിൽ എന്ന പൃഥ്വിരാജ് ചിത്രത്തിന്റെ' സെറ്റിന്റെ അവശിഷ്ടം കത്തിച്ചതിന് പിന്നാലെ പ്രദേശത്തെ കുട്ടികൾക്ക് ശ്വാസതടസം.…

28 mins ago

ഇരുചക്രവാഹനം നന്നാക്കികൊണ്ടിരിക്കെ വര്‍ക്ക് ഷോപ്പ് തൊഴിലാളി ഷോക്കേറ്റ് മരിച്ചു

കോഴിക്കോട്: ഇരുചക്രവാഹനം നന്നാക്കികൊണ്ടിരിക്കെ അന്യ സംസ്ഥാന തൊഴിലാളി ഷോക്കേറ്റ് മരിച്ചു. ജാര്‍ഖണ്ഡ് സ്വദേശി ശിഹാബുദ്ദീന്‍ അന്‍സാരി (18) ആണ് മരിച്ചത്.…

39 mins ago

മകനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി, പിതാവിന് 96 വർഷം കഠിനതടവ് വിധിച്ച് കോടതി

മഞ്ചേരി : ഭാര്യ ജോലിക്ക് പോയസമയത്ത് മകനെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിനിരയാക്കിയ പിതാവിന് 96 വർഷം കഠിനതടവ് വിധിച്ച് കോടതി. കേസിൽ…

57 mins ago

വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം; യുവാവിന് ഗുരുതരപരിക്ക്

വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം. സുഗന്ധഗിരി സ്വദേശി വിജയനാണ് പരിക്കേറ്റത്. രാവിലെ ആറരയോടെയായിരുന്നു ആക്രമണം. വീട്ടില്‍ നിന്ന് രാവിലെ ജോലിക്ക്…

1 hour ago

ഓസ്‌ട്രേലിയയിലെ പാർലമെന്റ് ഹൗസിന് മുകളിൽ കയറി പലസ്തീൻ അനുകൂലികളുടെ പ്രതിഷേധം

കാൻബെറ : പലസ്തീൻ അനുകൂലികൾ ഓസ്‌ട്രേലിയയിലെ പാർലമെന്റ് ഹൗസിന് മുകളിൽ കയറി ബാനറുകളും മുദ്രവാക്യങ്ങളും മുഴക്കി പ്രതിഷേധിച്ചു. കറുത്ത നിറത്തിലുള്ള…

2 hours ago