മലയാള സിനിമയിലെ മികച്ച നടന്മാരാണ് സുരേഷ് ഗോപിയും മണിയന്‍പിള്ള രാജുവും. നിരവധി ചിത്രങ്ങളിലൂടെ ഇരുവരും മലയാള സിനിമ പ്രേമികളുടെ മനസില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. ഇപ്പോള്‍ സുരേഷ് ഗോപിയുമായി തനിക്കുള്ള അടുപ്പം ഒരു വഴക്കിലൂടെ ആണ് തുടങ്ങിയതെന്നും അതിന് പിന്നില്‍ രസകരമായ ഒരു കഥ ഉണ്ടെന്നും പറയുകയാണ് മണിയന് പിള്ള രാജു,
ജനുവരി ഒരു ഓര്‍മ്മ എന്ന സിനിമയുടെ ലൊക്കേഷനിലുണ്ടായ ഒരു സംഭവത്തെക്കുറിച്ചാണ് നിര്‍മ്മാതാവ് കൂടിയായ മണിയന്‍പിള്ള രാജു പറഞ്ഞത്. ഒരു ടെലിവിഷന്‍ ചാനല്‍ അഭിമുഖത്തിലാണ് സുരേഷ് ഗോപിയുമായുള്ള പിണക്കത്തെ കുറിച്ച് മണിയന് പിള്ള രാജു മനസ് തുറന്നത്. ഒരു വര്‍ഷത്തോളം സുരേഷ് ഗോപി തന്നോട് മിണ്ടിയിട്ടില്ലെന്നും മണിയന് പിള്ള രാജു പറയുന്നു.
മണിയന് പിള്ള രാജുവിന്റെ വാക്കുകള്‍
‘ജനുവരി ഒരു ഓര്‍മ്മ’ എന്ന സിനിമയുടെ ലൊക്കേഷനില്‍ ഞാനും ജഗതി ചേട്ടനും സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ സുരേഷ് ഗോപി ഞങ്ങള്‍ക്ക് മുന്നിലൂടെ പാസ് ചെയ്തു പോയി ആ സമയം ഞങ്ങള്‍ വാസവദത്തെയെക്കുറിച്ച് പറയുകയായിരുന്നു, അപ്പോള്‍ സുരേഷ് ഗോപി ചോദിച്ചു ഏതു വാസവദത്തെയെന്ന്, ജഗതി ചേട്ടനാണ് അതിനു മറുപടി പറഞ്ഞത് ‘കൊട്ടിയത്തുള്ള ഒരു തട്ടാത്തി’ എന്നായിരുന്നു ജഗതി ചേട്ടന്റെ മറുപടി. അടുത്ത ആഴ്ച തന്നെ ആ സംഭവം ഒരു ഫിലിം മാഗസിനില്‍ അച്ചടിച്ച് വന്നതിന്റെ പേരില്‍ ഒരു വര്‍ഷം എന്നോട് സുരേഷ് ഗോപി മിണ്ടിയില്ല. പക്ഷേ അതിനു പിന്നില്‍ ജഗതി ചേട്ടാനാണെന്ന് സുരേഷ് ഗോപിക്ക് മനസിലായപ്പോള്‍ എന്നോട് വന്നു സോറിയൊക്കെ പറഞ്ഞു ഞങ്ങള്‍ വീണ്ടും ചങ്ങാത്തത്തിലായി’.
ടെഹ്റാന്: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഹെലികോപ്ടര്‍…
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…
എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…
കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…
ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…
പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…