entertainment

മമ്മൂട്ടിയുടെ മുറിയിലേക്ക് തട്ടാതെ കയറി ചെല്ലാൻ സ്വാതന്ത്ര്യമുള്ള രണ്ടു പേരെ പരിചയപ്പെടുത്തി- മണിയൻപിള്ള രാജു

മലയാള സിനിമയിലെ ശ്രദ്ധേയനായ താരമാണ് മലയാള ചലച്ചിത്ര നടൻ. 1981 ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത മണിയൻ പിള്ള അഥവാ മണിയൻ പിള്ള എന്ന ചിത്രത്തിലായിരുന്നു ആദ്യമായി നായകനായത്. അതിനു ശേഷം മണിയൻപിള്ള രാജു എന്നാണു അറിയപ്പെട്ടത്. എന്നാൽ സുധീർകുമാറിന്റെ ആദ്യ ചിത്രം, 1975ൽ ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്ത മോഹിനിയാട്ടം ആയിരുന്നു.

ബാലചന്ദ്രമേനോന്റെ ചിരിയോ ചിരി എന്ന സിനിമയിലൂടെ ഹാസ്യകഥാപാത്രങ്ങൾക്ക് തന്റേതായ ഒരു രീതി സൃഷ്ടിച്ച് രാജു മലയാള സിനിമയിൽ സജീവമായി. പ്രിയദർശൻ ചിത്രങ്ങളിൽ രാജു നായകനായും സഹനായകനായും ഒക്കെ നിറഞ്ഞു നിന്നു. 250-ൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ചലചിത്രനിർമ്മാണത്തിലും രാജു പങ്കാളിയായിരുന്നു. വെള്ളാനകളുടെ നാട് മുതൽ ഒട്ടനവധി ചിത്രങ്ങളുടെ നിർമ്മാണത്തിൽ രാജു സജീവമായിരുന്നു.

ഇപ്പോഴിതാ മമ്മൂട്ടിയുടെ മുറിയിലേക്ക് തട്ടാതെ കയറി ചെല്ലാൻ സ്വാതന്ത്ര്യമുള്ള രണ്ടു പേരെ കുറിച്ച് മണിയൻപിള്ള രാജു സംസാരിക്കുന്ന വീഡിയോയാണ് വൈറലാവുന്നത്. വേണു ചേട്ടൻ ഒരു നാനൂറ് സിനിമയിൽ അഭിനയിച്ചിട്ടുണ്ടെങ്കിൽ അതിൽ 350 സിനിമയിലും നല്ല വേഷങ്ങളാണ്. കൂടെ അഭിനയിക്കാൻ വരുന്നവരെയും അദ്ദേഹം സഹായിക്കും. പുതുമുഖ താരങ്ങൾക്കൊക്കെ പറഞ്ഞ് കൊടുത്ത് അഭിനയിപ്പിക്കും. ഇത്രയും കാലത്തിനിടയ്ക്ക് ഞങ്ങൾ രണ്ട് പേരും ഒരുമിച്ച് പത്ത് എൺപതോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

വേണു ഗംഭീര പ്രകടനം കാഴ്‌ചവെച്ച നിരവധി സിനിമകളുണ്ട്,’ ‘തെന്നിന്ത്യയിലെ മറ്റ് ഭാഷകളിലെ താരങ്ങളോട് മലയാളത്തിലെ ഇഷ്ടവുമുള്ള നടനെ കുറിച്ച് ചോദിച്ചാൽ അവർ നെടുമുടി വേണുവിന്റെ പേര് പറയും. യാത്രമൊഴി എന്ന സിനിമയിൽ ശിവാജി സാറിനോടൊപ്പം അഭിനയിക്കുമ്പോൾ അദ്ദേഹം വേണുവിന് നൽകിയ ബഹുമാനവും ആദരവും ഒക്കെ കാണണം. വിളിച്ചിരുത്തി കഥകൾ ഒക്കെ പറയും,’ മണിയൻപിള്ള രാജു പറഞ്ഞു.

മമ്മൂക്കയെ കുറിച്ച് പറഞ്ഞാൽ ഇത്രയും ശുദ്ധനായ നല്ലൊരു മനുഷ്യൻ വേറെയില്ല. അദ്ദേഹത്തിന്റെ വിചാരം പുള്ളിയാണ് മലയാള സിനിമയിലെ വല്യേട്ടൻ എന്നാണ്. നമ്മളെല്ലാം അദ്ദേഹത്തിന്റെ അനിയന്മാരാണ്. ആ ഒരു സ്വതന്ത്ര്യവും സ്‌നേഹവും എല്ലാവരോടും ഉണ്ടാകും. അതൊരു നാട്യമല്ല. ഞാൻ വലിയൊരു സൂപ്പർസ്റ്റാർ ആണെന്നുള്ള വിചാരമില്ല, ഷൂട്ടിങ്ങ് സമയത്ത് മറ്റു താരങ്ങളുടെ മുറികളിൽ വലിയ പണക്കാരും നിർമാതാക്കളും ദിവ്യന്മാരുമൊക്കെ ഇരുന്ന് പല ഡിസ്കഷനുമുണ്ടാകും. മമ്മൂട്ടി എന്ന് പറഞ്ഞ ആളുടെ മുറിയിൽ അന്നും ഇന്നും മമ്മൂട്ടി മാത്രമേ ഉണ്ടാവുകയുള്ളു. സിനിമകൾ അതിനുള്ളിൽ വെച്ച് കാണും. ആ മുറിയിലേക്ക് തട്ടാതെ കയറി ചെല്ലാൻ പറ്റുന്ന രണ്ട് പേരെ ഉള്ളു. ഒന്ന് ഞാനും മറ്റൊന്ന് കുഞ്ചനും

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

3 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

4 hours ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

5 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

5 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

6 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

6 hours ago