entertainment

നെടുമുടി വേണു മരിച്ച സമയത്ത് വരേണ്ട പലരും വന്നില്ല, മണിയന്‍പിള്ള രാജു പറയുന്നു

മലയാള സിനിമയിലെ ഇതിഹാസതാരം നെടുമുടി വേണു കഴിഞ്ഞ മാസമാണ് വിടപറഞ്ഞത്. ഇപ്പോഴും അദ്ദേഹത്തിന്റെ ഓമകളിലാണ് മലയാള സിനിമലോകം. ഇപ്പോള്‍ നെടുമുടി വേണുവുമായി ഉണ്ടായിരുന്ന സൗഹൃദത്തെ കുറിച്ചും വേണുവിന് ലഭിക്കാതെ പോയ ആദരത്തെ കുറിച്ചും പറയുകയുകയാണ് നടനും നിര്‍മ്മാതാവുമായ മണിയന്‍പിള്ള രാജു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്. നെടുമുടി വേണുവിന് വേണ്ട ആദരം ലഭിച്ചില്ലെന്നും പുതുതലമുറ അദ്ദേഹത്തെ മറന്നു എന്നും തോന്നുന്നുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി നല്‍കവെയാണ് മണിയന്‍പിള്ള രാജു ഇത്തരത്തില്‍ പ്രതികരിച്ചത്.

മണിയന്‍പിള്ള രാജുവിന്റെ വാക്കുകള്‍ ഇങ്ങനെ, ‘അദ്ദേഹം മരിച്ച സമയത്തെ യുവതലമുറയുടെ ഇടപെടല്‍ വളരെ കുറവായിരുന്നു. പ്രേംനസീര്‍ മരിച്ച സമയത്തൊക്കെ മലയാളസിനിമ മൊത്തം ഉണ്ടായിരുന്നു. ഇവിടെ ആരും വന്നില്ല. വളരെ കുറച്ചു പേരെ വന്നുള്ളൂ. എങ്കിലും വേണുവിന് എല്ലാവരുമായും സൗഹൃദമുണ്ടായിരുന്നു.

അദ്ദേഹം മരിച്ച സമയത്ത് മമ്മൂട്ടി രാത്രി പത്തരയ്ക്ക് വന്നു. അത് കഴിഞ്ഞ് ഷൂട്ടിന് വേണ്ടി എറണാകുളത്തേക്ക് പോയി. മോഹന്‍ലാല്‍ എത്തിയപ്പൊ പുലര്‍ച്ചെ രണ്ടരയായിരുന്നു. അവര് പോലും വന്നു. അവര് വന്നപ്പൊ തന്നെ മുഴുവന്‍ ഇന്‍ഡസ്ട്രിയും വന്ന പോലെയാണ്. പക്ഷേ വരേണ്ട പലരും വന്നില്ല. 100 ശതമാനവും നാഷനല്‍ അവാര്‍ഡ് കിട്ടാന്‍ അര്‍ഹനായ നടന്‍ നെടുമുടി വേണുവാണ്. അദ്ദേഹത്തിന് ഇതുവരെ മികച്ച നടനുള്ള നാഷനല്‍ അവാര്‍ഡ് കിട്ടിയിട്ടില്ല. വേണു ഒരു സമ്പൂര്‍ണ കലാകാരനാണ്’

‘സിനിമാസെറ്റുകളിലൊന്നും ഇപ്പോള്‍ പണ്ടത്തെ പോലത്തെ ആത്മബന്ധങ്ങളില്ല. എല്ലാവരും കാരവാന്‍ സംസ്‌കാരത്തിലേയ്ക്ക് ഒതുങ്ങിപ്പോയി. ഇപ്പോള്‍ പണ്ടത്തെ പോലെ ബന്ധങ്ങളൊന്നുമില്ല. മുമ്പ് ഒരു ഷോട്ട് കഴിഞ്ഞ് വന്നാല്‍ സെറ്റില്‍ മുഴുവന്‍ ചിരിയും ബഹളവും കോമഡിയുമാണ്. ഇപ്പോള്‍ അവനവന്റെ ഷോട്ട് കഴിഞ്ഞ് എല്ലാവരും കാരവനിലേയ്ക്ക് ഓടുകയാണ്. അതിനകത്താണ് അവരുടെ സ്വപ്നലോകവും സ്വര്‍ഗവുമൊക്കെ. അതുകൊണ്ട് താഴേക്കിടയിലുള്ള സിനിമാപ്രവര്‍ത്തകരുമായോ മറ്റ് നടീനടന്മാരുമായോ അവര്‍ക്ക് ബന്ധമുണ്ടാകില്ല. നമുക്കൊക്കെ നല്ല ബന്ധമായിരുന്നു’.

Karma News Network

Recent Posts

മകന്റെ മരണത്തിന് കാരണക്കാരായവര്‍ മാത്രമല്ല കൊലപാതകത്തിനു കൂട്ട് നിന്നവരും നിയമനടപടി നേരിടണം, സിദ്ധാർത്ഥന്റെ കുടുംബം

കൊച്ചി: മരണത്തിന് കാരണക്കാരായവര്‍ മാത്രമല്ല കൊലപാതകത്തിനു കൂട്ട് നിന്നവരും മറച്ചുവയ്ക്കാന്‍ ശ്രമിച്ചവരും നിയമനടപടി നേരിടണമെന്ന് സിദ്ധാർത്ഥന്റെ കുടുംബം. പൂക്കോട് വെറ്ററിനറി…

33 mins ago

ബൈക്കിലെത്തി മാല പൊട്ടിക്കാൻ ശ്രമിച്ചു, മോഷ്ടാവിനെ സാഹസികമായി കീഴടക്കി യുവതി

തിരുവനന്തപുരം: പട്ടാപകൽ മോഷ്‌ടിച്ച ബൈക്കിലെത്തി മാല പൊട്ടിക്കാൻ ശ്രമിച്ച മോഷ്ടാവിനെ യുവതി സാഹസികമായി കീഴടക്കി. പോത്തൻകോട് സ്വദേശി അശ്വതിയുടെ മാലയാണ്…

2 hours ago

പതിനാലുകാരിയായ മകളെ പീഡിപ്പിച്ചു, പിതാവിന് 139 വര്‍ഷം കഠിനതടവും 5 ലക്ഷം രൂപ പിഴയും

പരപ്പനങ്ങാടി: പതിനാലുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച, പിതാവിന് 139 വര്‍ഷം കഠിനതടവും 5 ലക്ഷം രൂപയും പിഴയും . മലപ്പുറം…

2 hours ago

പാക്ക് അതിർത്തി കടക്കാൻ 70 ഭീകരർ,സൈന്യം വൻ ജാഗ്രത

കാശ്മീരിലേക്ക് കടക്കാൻ പാക്ക് അതിർത്തിയിൽ 60- 70 ഭീകരന്മാർ തയ്യാറായി നില്ക്കുന്നു.നിയന്ത്രണരേഖയ്ക്ക് (എൽഒസി) കുറുകെയുള്ള ലോഞ്ച് പാഡുകളിൽ പാക്ക്സ്ഥാൻ ഭൂമിയിൽ…

3 hours ago

LDF തോറ്റ് തുന്നംപാടും ,’സഖാക്കളേ, നമ്മൾ തളരരുത്

കേരളത്തിൽ സി പി എം​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​എ​ൽ ഡി എ​ഫി​ന് ഒ​രു​ ​സീ​റ്റു​പോ​ലും കിട്ടില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോൾ…

3 hours ago

കെജരിവാൾ വീണ്ടും ജയിലിൽ കയറി, മാങ്ങാപഴവും അത്താഴവും മറന്നില്ല

അരവിന്ദ് കെജരിവാൾ ഭാര്യ സുനിതയ്‌ക്കൊപ്പം സിപിയിലെ ഹനുമാൻ ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തിയ ശേഷമാണ്‌ തീഹാർ ജയിലിൽ കയറിയത്. ജയിലിലേക്ക് പോയപ്പോൾ…

3 hours ago