more

റേഷന്‍ വാങ്ങാന്‍ തനിക്ക് ഒരു നാണക്കേടുമില്ല, തുറന്ന് പറഞ്ഞ് മണിയന്‍പിള്ള രാജു

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഏവരും വീടുകളില്‍ ഒതുങ്ങി കൂടുകയാണ്. ഇതിനിടെ സര്‍ക്കാര്‍ സൗജന്യ റേഷന്‍ പ്രഖ്യാപിച്ചിരുന്നു. ഇത്തരത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജനയ് റേഷന്‍ വാങ്ങിയിരിക്കുകയാണ് നടന്‍ മണിയന്‍ പിള്ള രാജു. തിരുവനന്തപുരം ജവഹര്‍ നഗറില്‍ ഉള്ള റേഷവന്‍ കടയില്‍ നിന്നും മകന്‍ നരഞ്ജിനെയും കൂട്ടി എത്തിയാണ് മണിയന്‍പിള്ള രാജു റേഷന്‍ വാങ്ങിയത്. ഭാര്യയുടെ പേരിലുള്ള വെള്ള കാര്‍ഡുമായാണ് അദ്ദേഹം റേഷന്‍ കടയില്‍ എത്തിയത്. റേഷനരി വാങ്ങുന്നതില്‍ തനിക്കൊരു നാണക്കേടുമില്ലെന്നും ഇന്ന് റേഷനരിയെ ആക്ഷേപിക്കുന്നവര്‍ക്കൊന്നും വിശപ്പിന്റെ കാഠിന്യം അറിയില്ലെന്നും തനിക്ക് അത് നന്നായി അറിയാമെന്നും മണിയന്‍പിള്ള രാജു പറഞ്ഞു.

‘റേഷന്‍ വാങ്ങാനായി ഇറങ്ങിയപ്പോള്‍ ‘സാറിനൊക്കെ നാണമില്ലേ റേഷനരി വാങ്ങാന്‍’ എന്നായിരുന്നു ഒരാളുടെ പ്രതികരണം. എനിക്കൊരു നാണക്കേടുമില്ല. ഇതൊക്കെ നാണക്കേടാണെങ്കില്‍ ഈ നാണക്കേടിലൂടെയാണു ഞാന്‍ ഇവിടെ വരെ എത്തിയത്. കുട്ടിക്കാലത്ത് കഴിക്കുന്ന പ്ലേറ്റില്‍ നിന്ന് ഒരു വറ്റ് താഴെ വീണാല്‍ അച്ഛന്‍ നന്നായി വഴക്കു പറയും. ആ ചോറ് പെറുക്കിയെടുപ്പിച്ചു കഴിപ്പിക്കും. അഞ്ചു മക്കളുള്ള കുടുംബത്തില്‍ റേഷനരിയായിരുന്നു പ്രധാന ആഹാരവും ആശ്രയവും.’

‘നാറ്റമുള്ള ആ ചോറായിരുന്നു വീട്ടിലെ മുഖ്യ ഭക്ഷണം. വിശപ്പുള്ളപ്പോള്‍ ആ നാറ്റം ആരും അറിഞ്ഞതേയില്ല. ഇപ്പോള്‍ റേഷനരിയെ ആക്ഷേപിക്കുന്നവര്‍ക്കൊന്നും വിശപ്പിന്റെ കാഠിന്യം അറിയില്ല. അല്ലെങ്കില്‍ അവര്‍ അതെല്ലാം വേഗം മറക്കുന്നു. അക്കാലത്തു നിന്നാണ് ഇപ്പോഴത്തെ ഇത്ര നല്ല റേഷന്‍ അരിയിലേക്കുള്ള മാറ്റം. 10 കിലോ പുഴക്കലരിയും 5 കിലോ ചമ്പാവരിയും വാങ്ങി. ഒരു പൈസ പോലും കൊടുക്കേണ്ടി വന്നില്ല. നല്ലൊന്നാന്തരം അരി. വീട്ടിലെത്തി ചോറു വച്ചപ്പോള്‍ നല്ല രുചി. വീട്ടില്‍ സാധാരണ വയ്ക്കുന്ന അരിയുടെ ചോറിനെക്കാള്‍ നല്ല ചോറ്.’ ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ മണിയന്‍പിള്ള രാജു പറഞ്ഞു.

ബിഗ്ബിയുടെ രണ്ടാം ഭാഗമായ ബിലാലിലാണ് മണിയന്‍പിള്ള രാജു ഇപ്പോള്‍ അഭിനയിക്കുന്നത്. ‘ബിലാലി’ല്‍ അഭിനയിക്കുന്നതിനു താടി നീട്ടുകയായിരുന്നു രാജു. നരച്ച താടി വളര്‍ന്നപ്പോഴേക്കും ഷൂട്ടിങ് നിര്‍ത്തി വീട്ടിലിരിപ്പായി. വെളുത്ത താടിയുള്ള രാജുവിനെ കണ്ടാല്‍ ആരും തിരിച്ചറിയാത്ത സ്ഥിതി. ഷൂട്ടിങ് തുടങ്ങാന്‍ വൈകുമെന്നതിനാല്‍ താടി ഡൈ ചെയ്തുകൊള്ളാന്‍ സംവിധായകന്‍ അമല്‍ നീരദിന്റെ അനുമതി ലഭിച്ചു. ഇതോടെ താടി വീണ്ടും ഡൈ ചെയ്തു കറുപ്പിച്ചിരിക്കുകയാണ് മണിയന്‍പിള്ള രാജു.

Karma News Network

Recent Posts

കുര്‍ക്കുറെ വാങ്ങാത്തതിന് തർക്കം, വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ

ലഖ്നൗ: ‘കുര്‍ക്കുറേ’ വാങ്ങിനല്‍കാത്തതിനെ ചൊല്ലിയുണ്ടായ വഴക്കിനൊടുവില്‍ വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ. ഉത്തര്‍പ്രദേശിലെ ആഗ്ര സ്വദേശിനിയായ യുവതിയാണ് ‘കുര്‍ക്കുറേ’യുടെ പേരില്‍ വിവാഹമോചനത്തിനായി…

12 mins ago

മിൽമ പാൽ വിതരണം പ്രതിസന്ധിയിൽ, പ്ലാന്റുകളിൽ തൊഴിലാളി സമരം

തിരുവനന്തപുരം : മില്‍മ പ്ലാന്റുകളിലെ തൊഴിലാളി സമരത്തില്‍ വലഞ്ഞു സംസ്ഥാനത്തെ പാല്‍ വിപണി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട പ്ലാന്റുകളിലാണ് തൊഴിലാളികളുടെ…

37 mins ago

ആംബുലന്‍സ് അപകടത്തിൽപ്പെട്ട് രോ​ഗി മരിച്ച സംഭവം, ഡ്രൈവര്‍ക്കെതിരെ കേസ്

കോഴിക്കോട്:ആംബുലന്‍സ് അപകടത്തിൽപ്പെട്ട് കത്തി രോഗി പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ഡ്രൈവര്‍ അര്‍ജുനെതിരെയാണ് പൊലീസ് കേസെടുത്തത്. നിയന്ത്രണം…

40 mins ago

അവർ സന്തോഷത്തോടെ ജീവിക്കട്ടെ, ആർക്കാണ് ഇത്ര പ്രശ്നം, ഭാ​ഗ്യക്കെതിരായ സൈബർ ആക്രമണത്തിൽ സോഷ്യൽ മീഡിയ

താരവിവാഹങ്ങൾ നടക്കുന്നത് അവരേക്കാൾ കൂടുതൽ ആഘോഷമാക്കുന്നത് ഇപ്പോൾ സോഷ്യൽ മീഡിയ ആണ്. എന്ത് വസ്ത്രമാണ് ധരിച്ചത്, ആരൊക്കെ വന്നു, വന്നില്ല,…

55 mins ago

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാദ്ധ്യത, ഇടുക്കിയിലും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഴയുടെ പശ്ചാത്തലത്തിൽ ഇടുക്കിയിലും പത്തനംതിട്ടയിലും ഓറഞ്ച്…

1 hour ago

ഞങ്ങൾ ഒരു തീവ്രവാദിക്കും മതം നൽകാറില്ല, തീവ്രവാദികളെ തീവ്രവാദികൾ എന്ന് തന്നെ പറയും, അണ്ണാമലൈ

തിരുവനന്തപുരം: ഞങ്ങൾ ഒരു തീവ്രവാദിക്കും മതം നൽകാറില്ല. ഞങ്ങൾ തീവ്രവാദികളെ തീവ്രവാദികൾ എന്ന് തന്നെ പറയുന്നു തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷൻ…

1 hour ago