entertainment

മണിയന്‍ പിള്ള രാജുവിന്റെ മകന്‍ നിരഞ്ജ് വിവാഹിതനായി

മണിയന്‍പിളള രാജുവിന്റെ മകനും യുവ നടനുമായിരുന്ന നിരഞ്ജ് മണിയന്‍പിളള രാജു വിവാഹിതനായി. തിരുവനന്തപുരം സ്വദേശി നിരഞ്ജനയാണ് വധു. പാലിയത്ത് വിനോദ് ജി പിളളയുടെ സിന്ധുവിന്റെയും മകളായ നിരഞ്ജന ഫാഷന്‍ ഡിസൈനറാണ്. കൊച്ചിയില്‍ നടന്ന വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ മമ്മൂട്ടി, ജയറാം എന്നിവര്‍ എത്തിയിരുന്നു.

ഈ മാസം പത്തിന് തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലില്‍ വെച്ച് വിവാഹ സല്‍ക്കാരം ഒരുക്കിയിട്ടുണ്ട്. മണിയന്‍പിള്ള രാജുവിന്റെയും ഭാര്യ ഇന്ദിരയുടെയും രണ്ടാമത്തെ മകനാണ് നിരഞ്ജ്. മൂത്ത മകന്‍ സച്ചിന്‍ നേരത്തെ വിവാഹിതനായിരുന്നു. ഐശ്വര്യയാണ് ഭാര്യ.

‘ബ്ലാക്ക് ബട്ടര്‍ഫ്‌ലൈസ്’ എന്ന ചിത്രത്തിലൂടെയാണ് നിരഞ്ജ് സിനിമാ മേഖലയിലെത്തുന്നത്. പിന്നീട് ‘ബോബി’, ‘ഡ്രാമ’, ‘സകലകലാശാല’, ‘സുത്രകാരന്‍’, ‘ഫൈനല്‍സ്’, ‘ഒരു താത്വിക അവലോകനം’ എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. ഷാന്‍ തുളസീധരന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘ഡിയര്‍ വാപ്പി’ യാണ് നിരഞ്ജിന്റെ ഏറ്റവും പുതിയ ചിത്രം. അനഘ നാരായണന്‍, ലാല്‍,ശ്രീരേഖ എന്നിവര്‍ മറ്റു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം മുത്തയ്യ മുരളിയാണ് നിര്‍മ്മിക്കുന്നത്.

താരപുത്രനായതിന്റെ പേരില്‍ സിനിമകള്‍ ആരും കൈയ്യില്‍ കൊണ്ട് തന്നിട്ടില്ലെന്നും അച്ഛന്റെ പിന്തുണ പോലും സിനിമാ രം?ഗത്ത് പ്രവര്‍ത്തിക്കുന്നതിന് തനിക്കില്ലെന്നും അടുത്തിടെ ഒരു അഭിമുഖത്തില്‍ നിരഞ്ജ് പറഞ്ഞിരുന്നു.

Karma News Network

Recent Posts

തലയോട്ടി പൊട്ടിയത് മരണ കാരണം, വാഹനം കയറിയിറങ്ങി, കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കൊച്ചി:  പനമ്പിള്ളി നഗറിനടുത്ത് നടുക്കി നടുറോഡിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പ്രാഥമിക പോസ്റ്റുമാർട്ടം റിപ്പോർട്ട് പുറത്ത്. തലയോട്ടിക്കുണ്ടായ…

33 mins ago

മോദിക്ക് 400ലേറെ സീറ്റ് അമേരിക്കയിലും ഫ്രാൻസിലും മോദി ഫാൻസുകാർ കാവിയിൽ നിരന്നു

ഇന്ത്യൻ തിരഞ്ഞെടുപ്പ് പ്രചാരണം വിദേശ രാജ്യത്ത് നടക്കുന്ന ദൃശ്യങ്ങൾ. പല ഭാഷകളിലായി ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഉള്ള പ്രവാസികളും മോദിയുടെ…

1 hour ago

ഇടുക്കിയിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു കൊക്കയിലേക്ക് മറിഞ്ഞു, അമ്മയും 4 വയസുള്ള മകളുമടക്കം 3 പേർ മരിച്ചു

ഇടുക്കി. ചിന്നക്കനാലിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്നു പേർക്ക് ദാരുണാന്ത്യം. തിടിനഗർ സ്വദേശി അഞ്ജലി (25),…

1 hour ago

ഇസ്ലാമിൽ വിശ്വാസമില്ല, ഏക സിവിൽ കോഡ് നടപ്പിലാക്കണം ,ആലപ്പുഴക്കാരി സഫിയ

രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പിലാക്കണം എന്ന ആവശ്യവുമായി സുപ്രീംകോടതിയിൽ ആലപ്പുഴയിൽ നിന്നുള്ള മുസ്ലിം യുവതി സഫിയ എത്തിയ വാർത്തകൾ…

2 hours ago

കേരള തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യത, റെഡ് അലർട്ട്

തിരുവനന്തപുരം: കേരള തീരത്ത് റെഡ് അലേര്‍ട്ട്. ഉയര്‍ന്ന് തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്. മത്സ്യത്തൊഴിലാളികള്‍…

3 hours ago

കെജ്രിവാളിന് ഇടക്കാല ജാമ്യം നൽകുന്നത് പരിഗണിക്കും, സുപ്രീംകോടതി

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കാലമായതിനാൽ മദ്യനയ അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം നൽകുന്നത് പരിഗണിക്കുമെന്ന്…

3 hours ago