entertainment

മഞ്ജിമയും ഗൗതം കാര്‍ത്തിക്കും പ്രണയത്തില്‍, താമസം ഒരുമിച്ചെന്ന് റിപ്പോര്‍ട്ട്

മലയാളികളുടെ പ്രിയ നടിയാണ് മഞ്ജിമ മോഹന്‍. ബാലതാരമായി എത്തി പിന്നീട് നായികയായും മലയാളികള്‍ക്ക് മുന്നിലെത്തി. തമിഴിലും മലയാളത്തിലും താരം തിളങ്ങി. ഗോസിപ്പ് കോളങ്ങളിലും പലപ്പോഴും മഞ്ജിമയുടെ പേര് ഇടം പിടിച്ചു. പല നടന്മാരുടെയും പേര് ചേര്‍ത്തായിരുന്നു ഗോസിപ്പുകള്‍. ഇപ്പോള്‍ നടന്‍ ഗൗതം കാര്‍ത്തിക്കുമായി മഞ്ജിമ പ്രണയത്തിലാണെന്നാണ് പുറത്തെത്തുന്ന വാര്‍ത്തകള്‍.

ഈ വര്‍ഷം മഞ്ജിമയും ഗൗതവും വിവാഹിതര്‍ ആകുമെന്നാണ് പുറത്തെത്തുന്ന വിവരം. നേരത്തെ ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്ത എത്തിയെങ്കിലും ഇവര്‍ പ്രതികരിച്ചിരുന്നില്ല. നിലവില്‍ ഗൗതമിനൊപ്പം മഞ്ജിമ ലിവിങ് ടുഗദറിലാണെന്നാണ് പ്രചരിക്കുന്ന വാര്‍ത്ത. ഇരുവരും ചെന്നൈയില്‍ ഒരുമിച്ചാണ് താമസിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. വരും മാസങ്ങളില്‍ വിവാഹത്തെ കുറിച്ച് ഔദ്യോഗികമായി അറിയിക്കുമെന്നാണ് വിവരം.

നേരത്തെ ഏപ്രിലില്‍ വിവാഹം നടക്കുമെന്നും ഇല്ലെന്നുമുള്ള വാര്‍ത്തകള്‍ പുറത്തെത്തിയിരുന്നു. മഞ്ജിമ തന്നെ ഈ വാര്‍ത്തകള്‍ നിഷേധിച്ചിരുന്നു. എന്നാല്‍ ഗൗതം കാര്‍ത്തിക്കുമായുള്ള ബന്ധം നടി നിഷേധിച്ചതുമില്ല. ഏപ്രിലില്‍ താന്‍ ഷൂട്ടിങ്ങ് തിരക്കുകളില്‍ ആയിരിക്കും. ഒരു കല്യാണം നടക്കുകയാണെങ്കില്‍ അത് നിങ്ങളെ അറിയിക്കുന്നത് തനിക്ക് സന്തോഷമുള്ള കാര്യമാണ് എന്നുമാണ് വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മഞ്ജിമ നല്‍കിയ മറുപടി.

ഗൗതവും മഞ്ജിമയും 2019ല്‍ പുറത്തെത്തിയ ദേവരാട്ടം എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ചാണ് പരിചയത്തിലായത്. ഇരുവരും ചിത്രത്തില്‍ നായകനും നായികയുമായിരുന്നു. വൈകാതെ ഇരുവരുടെയും പരിചയം പ്രണയത്തിലാവുകയായിരുന്നു. എന്നാല്‍ സിനിമയുമായി തിരക്കിലാണ് ഇരുവരും. എഫ്ഐആര്‍, ഒക്ടോബര്‍ മുപ്പത്തിയൊന്ന് ലേഡീസ് നൈറ്റ് എന്നീ രണ്ട് തമിഴ് സിനിമകളും മലയാളത്തില്‍ സം സം എന്ന ചിത്രവുമാണ് മഞ്ജിമയുടേതായി പുറത്തെത്താനുള്ളത്.

Karma News Network

Recent Posts

മോഹന്‍ലാല്‍ നന്ദിയില്ലാത്ത നടൻ,കുറേ തവണ ഭക്ഷണം ഉണ്ടാക്കി കൊടുത്തിട്ടുണ്ട്, എന്നെ കണ്ടിട്ട് മുഖം പോലും തരാതെ ഓടി- ശാന്തി വില്യംസ്

ബിഗ് സ്‌ക്രീനിലൂടെയും മിനി സ്‌ക്രീനിലൂടെയും മലയാളി പ്രേക്ഷകര്‍ക്കേറെ സുപരിചിതയായ നടിയാണ് ശാന്തി വില്യംസ്. 12ാം വയസില്‍ ബാലതാരമായി എത്തിയ സിനിമയിലേക്കെത്തിയ…

11 mins ago

ചൊവ്വാഴ്ച വരെ അതിശക്തമായ മഴക്ക് സാധ്യത, രണ്ട് ജില്ലകൾക്ക് ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : കേരളത്തിൽ ‌ഇന്നും ശക്തമായ മഴക്ക് സാധ്യത. മഴക്കെടുതി കണക്കിലെടുത്ത് ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഒൻപത്…

29 mins ago

റിസോർട്ടിലെ സ്വിമ്മിങ് പൂളിൽ നിന്ന് ഷോക്കേറ്റു, വിദ്യാർത്ഥിയുടെ മരണത്തിൽ നടത്തിപ്പുകാരൻ അറസ്റ്റിൽ

മേപ്പാടി : എം.ബി.ബി.എസ്. വിദ്യാർഥി റിസോർട്ടിലെ സ്വിമ്മിങ് പൂളിൽനിന്ന് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ റിസോർട്ട് നടത്തിപ്പുകാരിൽ ഒരാളെ മേപ്പാടി പോലീസ്…

55 mins ago

അഞ്ചാം ഘട്ട വോട്ടെടുപ്പ്, പരസ്യ പ്രചാരണം ശനിയാഴ്ച അവസാനിക്കും

ഡൽഹി : ന്യൂഡൽഹി: അഞ്ചാം ഘട്ടം ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചാരണം ശനിയാഴ്ച സമാപിക്കും. ആറു സംസ്ഥാനങ്ങളിലും രണ്ടു കേന്ദ്ര…

1 hour ago

വീണ്ടും ഗുണ്ടാ ആക്രമണം, തലസ്ഥാനത്ത് യുവാവിന് കുത്തേറ്റു

തിരുവനന്തപുരം : തലസ്ഥാന നഗരിയിൽ അഴിഞ്ഞാടി ഗുണ്ടാസംഘം. വഞ്ചിയൂർ-ചിറക്കുളം കോളനിയിൽകഴിഞ്ഞ ദിവസം രാത്രിയിലായിരുനിന്നു സംഭവം. ചിറക്കുളം കോളനി ടി.സി. 27/2146-ൽ…

2 hours ago

മുഖ്യമന്ത്രി വിദേശയാത്ര കഴിഞ്ഞ് തിരികെയെത്തി, ചോദ്യങ്ങൾക്ക് മറുപടിയില്ല

തിരുവനന്തപുരം : വിദേശ സന്ദർശനം കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചെത്തി. ശനിയാഴ്ച പുലർച്ചെ 3.15നാണ് തിരുവനന്തപുരത്ത് എത്തിയത്. യാത്ര…

2 hours ago