entertainment

അവന്‍ എനിക്ക് സ്പെഷ്യലാണ്, ഗൗതം കാര്‍ത്തികുമായുള്ള വിവാഹ വാര്‍ത്തയോട് പ്രതികരിച്ച്‌ മഞ്ജിമ മോഹന്‍

തമിഴ് താരം ഗൗതം കാര്‍ത്തികുമായുള്ള വിവാഹം ഉടനുണ്ടാകുമെന്ന വാര്‍ത്തകളോട് പ്രതികരിച്ച്‌ നടി മഞ്ജിമ മോഹന്‍. ദേവരാട്ടം എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു ഇരുവരും തമ്മില്‍ അടുത്തത്. തന്റെ ജീവിതത്തിലെ ഏറ്റവും സ്‌പെഷ്യലായ വ്യക്തിയാണ് ഗൗതം എന്നാണ് മഞ്ജിമ പറയുന്നത്.

 

ഗൗതവുമായി എന്തെങ്കിലും ഉണ്ടോയെന്ന് ചോദിച്ചാല്‍ ഉണ്ട് എന്ന് പറയാം. പക്ഷെ വിശദീകരിക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. വിവാഹം പോലുള്ളവയിലേക്ക് കടക്കുമ്ബോള്‍ പുറത്ത് പറയാതിരിക്കില്ല. മഞ്ജിമ പറഞ്ഞു. ഞാന്‍ അഭിമുഖങ്ങളില്‍ പങ്കെടുക്കുമ്ബോള്‍ എല്ലാവരും ചോദിക്കാറുള്ളത്. എന്തുകൊണ്ടാണ് ഗോസിപ്പുകള്‍ വരാത്തതെന്താണ് എന്നാണ്. ഇപ്പോള്‍ ഒരു ചെറുത് കിട്ടിയപ്പോള്‍ അവര്‍ ആഘോഷിക്കുകയാണ്.

ഗൗതം തന്റെ മെയില്‍ വേര്‍ഷനാണ്. അവനോട് അടുത്ത ബന്ധമുണ്ട്. തന്റെ വീട്ടുകാര്‍ക്കും അവനെ പരിചയമാണ്. അവന്റെ കുടുംബവും തനിക്ക് സുപരിചിതമാണ്. അവന്റെ അമ്മയുമായി വലിയ സൗഹൃദമുണ്ട്. അവന്‍ എപ്പോഴും സ്‌പെഷ്യലായ വ്യക്തിയാണ്. ഗോസിപ്പുകള്‍ തന്നെ ബാധിക്കാറില്ല.അടുത്തൊന്നും വിവാഹം എന്നതിനെ കുറിച്ച്‌ ചിന്തിക്കുന്നില്ല. മഞ്ജിമ പറഞ്ഞു.

Karma News Network

Recent Posts

ഭാരതപ്പുഴയിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

ഭാരതപ്പുഴയിൽ കളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടത്തി. ചെറുതുരുത്തി പടിഞ്ഞാറെതോപ്പിൽ സുന്ദരന്റെ മകൻ ആര്യന്റെ (14) മൃതദേഹമാണ് കണ്ടെത്തിയത്.…

3 mins ago

അനീഷ്യയുടെ ആത്മഹത്യ, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ​ഗവർണറെ സമീപിച്ച് കുടുംബം

തിരുവനന്തപുരം: പരവൂർ കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യയുടെ ആത്മഹത്യ സിബിഐ അന്വേഷിക്കണം എന്ന ആവശ്യവുമായി ബന്ധുക്കൾ. ​ഗവർണർ ആരിഫ്…

3 mins ago

മലയാളി യുവതിയുടെ മരണം, ഭർത്താവ് കാനഡയിൽ നിന്ന് ഇന്ത്യയിൽ എത്തിയെന്ന് വിവരം

ചാലക്കുടി: മലയാളി യുവതിയെ കാനഡയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് ഇന്ത്യയിലേക്കെത്തിയതായി വിവരം. കാനഡയിലെ വീട്ടിൽ പാലസ് റോഡിൽ പടിക്കല…

32 mins ago

കണ്ണൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്ക് സ്മാരകം പണിത് സിപിഎം

ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് രക്തസാക്ഷി സ്മാരകം പണിത് സി.പി.എം. പാനൂർ തെക്കുംമുറിയിലാണ് സി.പി.എം സ്മാരകം നിർമിച്ചത്. ബോംബ് നിർമാണത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ…

41 mins ago

നിർത്തിയിട്ട ടൂറിസ്റ്റ് ബസിൽ കാറിടിച്ച് അപകടം, യുവാവ് മരിച്ചു

മുക്കം : മുക്കത്ത് കാര്‍ അപകടത്തില്‍ യുവാവ് മരിച്ചു. മാങ്ങാപ്പൊയിലിലാണ് സംഭവം. എരഞ്ഞിമാവ് സ്വദേശി ഫഹദ് സമാന്‍ (24) ആണ്…

47 mins ago

സൂര്യയുടെ മരണ കാരണം അരളിയുടെ വിഷം ഉള്ളിൽ ചെന്നത് തന്നെ, പോലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്

ലണ്ടനിലേക്കുള്ള യാത്രക്കിടെ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ച സൂര്യ സുരേന്ദ്രന്റെ (24) മരണകാരണം അരളിച്ചെടിയുടെ വിഷം ഉള്ളിൽ ചെന്നതിനെ തുടർന്നുള്ള ഹൃദയാഘാതമെന്ന്…

60 mins ago