Categories: kerala

പത്ത് വർഷം കാത്തിരുന്നു കിട്ടിയ നിധി, പ്രേഗിനെൻസി കിറ്റിൽ 2 ലൈൻ തെളിയാൻ മനമുരുകിയുള്ള പ്രാർത്ഥനകളുടെ കാലമായിരുന്നു, കുറിപ്പ്

പത്ത് വര്ഷത്തെ കാത്തിരുപ്പിനുശേഷം അമ്മയായ കഥ സോഷ്യൽ മീഡിയയിലൂടെ പങ്കുെവെക്കുകയാണ് മഞ്ജു ​ഗൗരി ​ഗീരീഷ് എന്ന യുവതി. പത്ത്എ വർഷത്തിനിടക്ക് കേട്ട കുത്തുവാക്കുകൾ പോലും ചെറുതല്ലെന്ന് മഞ്ജു പറയുന്നു. എന്നെപ്പോലെ കുഞ്ഞുങ്ങൾ ഉണ്ടാവാൻ വൈകുന്ന ഓരോ സ്ത്രീകൾക്കും അറിയാം നിശ്ശബ്ദതമായി അലമുറയിട്ട് കരയാൻ.. പുരുഷന്മാർ കരയാറില്ല എന്നല്ല കുഞ്ഞുങ്ങൾ ഉണ്ടാവാത്തത് സ്ത്രീകളുടെ മാത്രം കുറ്റമായിട്ടാണ് ഇന്നും സമൂഹം കാണുന്നത്‌ അതുകൊണ്ട് മാത്രം. വർഷങ്ങൾ മുന്നോട്ട് പോകുമ്പോൾ ചോദ്യം മാറുന്നു. നിങ്ങളിൽ ആർക്കാണ് കുഴപ്പം, നിനക്ക് വണ്ണം കൂടുതൽ ആണല്ലോ അതായിരിക്കും, പിരീഡ്‌സ് ഒക്കെ കറക്റ്റ് ആണോ ,ഹോസ്പിറ്റലിൽ കാണിക്കുന്നില്ലേ..നിന്റെ കുടുംബ ത്തിൽ ആർക്കെങ്കിലും കുട്ടികൾ ഇല്ലാത്തതായി ഉണ്ടോ അങ്ങനെ പോകുന്നു ചോദ്യങ്ങളുടെ നീണ്ട നിര

കുറിപ്പിന്റെ പൂർണ്ണരൂപം

വെറും 7 മാസം മാത്രം പ്രായമുള്ള ഒരു അമ്മയാണ് ഞാൻ…പക്ഷെ 10 വർഷം വേണ്ടിവന്നു ആ പദവിയിൽ എത്തിപ്പെടാൻ.രണ്ട് മനുഷ്യാത്മാക്കളുടെ ആയുസ്സിന്റെ 10 വർഷങ്ങൾ..വിവാഹം കഴിഞ്ഞ് ഒരു മാസം തികയുമ്പോ ചോദ്യങ്ങൾ തുടങ്ങുകയായി,വിശേഷം ആയില്ലേ .ഇപ്പൊ നോക്കുന്നില്ലായിരിക്കും അല്ലെ അവിടെ തന്നെ ഉത്തരവും ഊഹിച്ചു..നാണം നിറച്ച് ഒരു ചിരിയിൽ മറുപടി ഒതുക്കും. പുതുപ്പെണ്ണല്ലേ..പക്ഷെ മാസങ്ങൾ മുന്നോട്ട് നീങ്ങുമ്പോൾ ചോദ്യങ്ങളുടെ രീതിയും ശൈലിയും മാറും..എന്താണ് ഒന്നും നോക്കുന്നില്ലേ,അടിച്ചുപൊളിച്ചു നടക്കാനാണോ വേഗം നോക്കിയില്ലേൽ പിന്നെ കരയേണ്ടി വരും..പിന്നെ ഒരു വീർപ്പുമുട്ടലാണ് .ഒന്നോരണ്ടോ ദിവസം പിരീഡ്‌സ് വൈകിയാൽ പ്രതീക്ഷ യുടെ കൊടുമുടികയറും ഇപ്രാവശ്യം പറയാൻ വിശേഷം ആയി..പക്ഷെ രണ്ടുദിവസം കഴിഞ്ഞ് അടിവയറിലെ സൂചികുത്തുന്ന വേദന ഹൃദയ വേദനയെക്കാൾ എത്രയോ കുറവാണ്..ശബ്ദം പുറത്ത് വരാതെ നിങ്ങൾക്ക് കരയാൻ അറിയാമോ എനിക്ക് അറിയാം..

എന്നെപ്പോലെ കുഞ്ഞുങ്ങൾ ഉണ്ടാവാൻ വൈകുന്ന ഓരോ സ്ത്രീകൾക്കും അറിയാം നിശ്ശബ്ദതമായി അലമുറയിട്ട് കരയാൻ.. പുരുഷന്മാർ കരയാറില്ല എന്നല്ല കുഞ്ഞുങ്ങൾ ഉണ്ടാവാത്തത് സ്ത്രീകളുടെ മാത്രം കുറ്റമായിട്ടാണ് ഇന്നും സമൂഹം കാണുന്നത്‌ അതുകൊണ്ട് മാത്രം.. മാസങ്ങൾ മാറി വർഷങ്ങൾ മുന്നോട്ട് പോകുമ്പോൾ വീണ്ടും ചോദ്യം മാറുന്നു.നിങ്ങളിൽ ആർക്കാണ് കുഴപ്പം, നിനക്ക് വണ്ണം കൂടുതൽ ആണല്ലോ അതായിരിക്കും,പിരീഡ്‌സ് ഒക്കെ കറക്റ്റ് ആണോ ,ഹോസ്പിറ്റലിൽ കാണിക്കുന്നില്ലേ..നിന്റെ കുടുംബ ത്തിൽ ആർക്കെങ്കിലും കുട്ടികൾ ഇല്ലാത്തതായി ഉണ്ടോ.. എങ്ങനെയൊക്കെ വേദനിപ്പിച്ചുരസിക്കാമോ അതൊക്കെ..പുറത്തുപോകാനും ആളുകളെ അഭിമുഖീകരിക്കാനും പറ്റാത്ത അവസ്‌ഥ..ഒരു കൊലപാതകിക്കുപോലും ഇങ്ങനെ ചോദ്യശരങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടാവില്ല..പിന്നെ ഹോസ്പിറ്റലുകൾ കയറി ഇറങ്ങാൻതുടങ്ങി..ഒരിടത്ത് പോയി പ്രതീക്ഷ അറ്റ് കഴിയുമ്പോൾ മറ്റൊരിടത്ത് ,വീണ്ടും ടെസ്റ്റുകൾ ഒന്നുമുതലേ.. എത്ര ചിലവേറിയതാണ് infertility treatment എന്ന്‌ പോയവർക്ക് മാത്രമേ അറിയാൻ പറ്റൂ.. തിരിച്ചുവരുമ്പോൾ കയ്യിൽ ഒന്നും കാണില്ല. പിന്നെയും ഉപദേഷ്ടാക്കൾ വരും,അലോപ്പതി നല്ലതല്ല ആയുർവേദം കാണിക്കൂ, അല്ല ഹോമിയോ ഫലം ഉറപ്പാണ്.ആ ഡോക്ടറെ കാണൂ ഈ ഡോക്ടറെ കാണൂ..കുറെ അമ്പലങ്ങൾ പള്ളികൾ,നേർച്ച വഴിപാട് …ആ നാളുകളിൽ അനുഭവിക്കുന്ന മാനസിക സമ്മർദ്ദം.. ചിലപ്പോൾ ഒരുമിച്ച് മരിച്ചാലോ എന്നുവരെ ചിന്തിച്ചിട്ടുണ്ട്..കുഞ്ഞുങ്ങൾ ഉണ്ടാവില്ലെങ്കിൽ വേണ്ട നമ്മുക്കിങ്ങനെ ജീവിക്കാം എന്ന് തീരുമാനിച്ചു മുന്നോട്ട് പോകുമ്പോഴും ചില ചോദ്യങ്ങൾ നന്നേ നൊമ്പരപ്പെടുത്തും.. നിങ്ങൾ ക്ക് സുഖമല്ലേ അടിച്ചു പൊളിച്ചു ജീവിക്കുന്നു.ഒന്നും അറിയേണ്ടല്ലോ..എന്തിനാ ആർക്കുവേണ്ടിയാ ഇങ്ങനെ സമ്പാദിക്കുന്നത്.. വേദനിപ്പിക്കാൻ വേണ്ടി മാത്രം..

സംശയം തോന്നി ഒരുപാട് മാസങ്ങൾ ..പ്രേഗിനെൻസി കിറ്റ് വാങ്ങി നോക്കും ആകാംഷ നിറഞ്ഞ ആനിമിഷങ്ങൾ രണ്ടു ലൈൻ തെളിയാൻ മനമുരുകിയുള്ള പ്രാർത്ഥന.. അവസാനം വീണ്ടും പരാജയം. എന്തായി എന്നറിയാൻ ജോലി തിരക്കിനിടയിലും അദ്ദേഹത്തിന്റെ വിളി..നോക്കാൻ സമയം കിട്ടിയില്ലേട്ടാ എന്നു നുണ പറയുമ്പോൾ എല്ലാം മനസിലാക്കിയ വേദന ഒളിപ്പിച്ച ചിരി…അങ്ങനെ വർഷങ്ങൾ..അവസാനം ശ്രമം എന്നപോലെ ഡോക്ടർ വിധിച്ചു ivf.. ഉള്ളതെല്ലാം സ്വരുക്കൂട്ടി അതു ചെയ്യാൻ തീരുമാനിച്ചു..മരുന്നുകൾ ഹോർമോൺഇൻജക്ഷൻ.. അടിക്കടിയുള്ള സ്കാനിങ്…ശരീരവും മനസ്സും ഒരുപോലെ വേദനിക്കും.. ആദ്യത്തെ ivf പരാജയം രുചിച്ചു..എന്തു ചെയ്യണം എന്നറിയാതെ പകച്ചുനിന്നു.. ഒന്നുകൂടി ചെയാം എന്നു ഡോക്ടർ.. വീണ്ടും മരുന്നുകൾ ചില ഇൻജക്ഷന്റെ വേദന അസ്ഥികൾ വരെ മരവിച്ചു പോകും…ആസമയങ്ങളിൽ ഭർത്താക്കന്മാർ തീർച്ചയായും നമ്മുടെ കൂടെ ഉണ്ടായവണം അതൊരു ശക്തിയാണ്..അങ്ങനെ വീണ്ടും രണ്ടാം തവണ ചെയ്തു..

15 ദിവസങ്ങൾ കഴിഞ്ഞു hcg ബ്ലഡ് ടെസ്റ്റ്..പോസിറ്റീവ് കൗണ്ട് ..എന്താണ് തോന്നിയത് എന്ന് ഇന്നും ഓർമയില്ല ..നിശബ്ദത സന്തോഷമാണോ,സങ്കടമാണോ..10 വർഷങ്ങൾക്ക് ശേഷം വരണ്ടുണങ്ങിയ മരുഭൂമിയിൽ പെയ്ത മഴ..ഓരോദിവസവും എന്നിലുണ്ടായ മാറ്റങ്ങൾ.അപ്പോഴും എല്ലാവരോടും പറയാൻ ഭയമായിരുന്നു..അങ്ങനെ മാസങ്ങൾ..മോളുടെ ചെറിയ തുടിപ്പുകൾ അറിഞ്ഞ ആനിമിഷങ്ങൾ…മറക്കാൻ പറ്റില്ല ഒരിക്കലും.ഇന്നും ഞാനത് വല്ലാതെമിസ്സ് ചെയ്യുന്നു.ഓരോ അമ്മമാരുംഅങ്ങനെയാവും…പാതി മയക്കത്തിൽ സിസേറിയൻ ടേബിളിൽ കിടക്കുമ്പോൾ മോളാണ് കേട്ടോഎന്ന്‌ ഡോക്ടർ വിളിച്ചു പറയുന്നു..എന്നിൽ നിന്നും അവളെ പൊക്കിയെടുത്തപ്പോൾ അവളുടെ കുഞ്ഞി കാലുമാത്രമേ ഞാൻ കണ്ടുള്ളൂ.. മോളെ കാണാൻ ഉള്ളം കൊതിക്കുകയായിരുന്നുപിന്നീട്..ഫീഡ് ചെയ്യാൻ അവളെ കൊണ്ടുവരാനായി നോക്കിയിരുന്നു..ജീവൻ പറിയുന്ന വേദനയിലുംഅവളെ ഒന്നു കാണാൻ ..വെള്ളതുണിയിൽ പൊതിഞ്ഞു എന്റെ മാലാഖയെ കൊണ്ടുവന്ന ആ നിമിഷം ഞാൻ അമ്മയായ നിമിഷം…മാറോട് ചേർത്തു പാലുട്ടിയ ആ നിമിഷം… ഒന്നേ പറയാൻ ഉള്ളു മാതൃത്വംഒരു അനുഭൂതിയാണ്…എന്നെ ഞാനാക്കിയ സ്വർഗീയ അനുഭൂതി…

Karma News Network

Recent Posts

മരുമകനെതിരെ നിരന്തരം വിമർശനം, കടകംപള്ളിക്ക് പിണറായി വിജയന്റെ ശാസന

തിരുവനന്തപുരം : കടകംപള്ളി സുരേന്ദ്രനെയും സിപിഐയിലെ വാഴൂർ സോമനെയും കടുത്ത ഭാഷയിൽ ശാസിച്ച് പിണറയി വിജയൻ. നിയമസഭയിൽ ടൂറിസം, വനം…

15 mins ago

മത്സരയോട്ടം, പെരുമ്പാവൂരിൽ ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കി MVD, ഡ്രൈവർക്ക് പരിശീലനം നൽകും

പെരുമ്പാവൂര്‍ : മത്സരയോട്ടം നടത്തിയ 'സല്‍മാന്‍' എന്ന ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കി MVD. കോതമംഗലം-പെരുമ്പാവൂര്‍-ആലുവ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസ്…

43 mins ago

ഭരണമുറപ്പിച്ച് ലേബർ പാർട്ടി, കേവലഭൂരിപക്ഷം മറികടന്നു, കെയ്ർ സ്റ്റാർമർക്ക് ആശംസകൾ നേർന്ന് ഋഷി സുനക്

ലണ്ടൻ∙ 14 വര്‍ഷത്തെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി ഭരണം അവസാനിപ്പിച്ച് ലേബര്‍ പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തില്‍ ബ്രിട്ടനിൽ അധികാരത്തിലേക്ക്. 650 അംഗ…

1 hour ago

തൃശ്ശൂരിൽ താമരവിരിയിച്ചവർക്കുള്ള മോദിയുടെ സമ്മാനം, 393 കോടി രൂപയുടെ വികസന പദ്ധതി

കേരളത്തിൽ ആദ്യമായി താമര വിരിയിച്ചവർക്കുള്ള സമ്മാനം എത്തുന്നു. കേരളത്തിലെ നമ്പര്‍ വണ്‍ റെയില്‍വേ സ്റ്റേഷനാകാന്‍ ഒരുങ്ങി തൃശൂര്‍. അമൃത് ഭാരത്…

2 hours ago

സി.പി.ഐ. ജില്ലാകൗണ്‍സില്‍ അംഗം ബി.ജെ.പി.യില്‍ ചേര്‍ന്നു

പാലക്കാട് : സി.പി.ഐ. ജില്ലാകൗണ്‍സില്‍ അംഗവും തച്ചമ്പാറ ഗ്രാമപ്പഞ്ചായത്ത് അംഗവുമായ ജോര്‍ജ് തച്ചമ്പാറ പഞ്ചായത്തംഗത്വവും പാര്‍ട്ടി അംഗത്വവും രാജിവെച്ചു. വ്യാഴാഴ്ച…

2 hours ago

ഓടിക്കൊടിരിക്കെ കെഎസ്ആർടിസി ബസിന്റെ ടയറിനു തീപിടിച്ചു, സംഭവം മുക്കത്ത്

കോഴിക്കോട് : മുക്കത്ത് കെഎസ്ആർടിസി ബസിന്റെ ടയറിനു തീപിടിച്ചു. മുക്കം പൊലീസ് സ്റ്റേഷനു സമീപമാണ് സംഭവം. താമരശേരിയിൽനിന്നും എറണാകുളത്തേക്ക് പോകുകയായിരുന്നു…

3 hours ago