മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മഞ്ജു പത്രോസ്. വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയായിരുന്നു മഞ്ജുവിന്റെ തുടക്കം. പിന്നീട് മനിസ്ക്രീനിലും ബിഗ്സ്ക്രീനിലുമായി താരം പ്രേക്ഷകർക്ക് മുന്നിൽ എത്തി. എന്നാൽ ബിഗ് ബോസ് സീസൺ രണ്ടിൽ എത്തിയതോടെ താരം ചില വിവാദങ്ങളിലും പെട്ടിരുന്നു. താരത്തിനെതിരെ സൈബർ ആക്രമണവും രൂക്ഷമായിരുന്നു. ഇപ്പോഴും സോഷ്യൽ മീഡിയകളിൽ ഓരോ പോസ്റ്റുമായി എത്തുമ്പോൾ നെഗറ്റീവ് കമന്റുകൾ പതിവാണ്. ഭർത്താവുമായി മഞ്ജു വേർപിരിയുന്നു എന്നും വാർത്തകൾ പ്രചരിച്ചിരുന്നു. ബിഗ്ബോസിൽ മഞ്ജു പുറത്താകുന്നതിന് മുമ്പേ ഈ പ്രചരണങ്ങൾ നടന്നിരുന്നു. ഇതെല്ലാം അടിസ്ഥാനരഹിതമാണെന്ന് പലവട്ടം മഞ്ജു തുറന്നു പറഞ്ഞിട്ടുണ്ട്.
കഴിഞ്ഞദിവസം ഫ്ളവേഴ്സ് ഒരു കോടിയിൽ പങ്കെടുക്കവെ മഞ്ജു നടത്തിയ ചില തുറന്നുപറച്ചിലുകളാണ് ഇപ്പോൾ വൈറലായി മാറുന്നത്. ബോഡിഷെയിമിംഗിനെക്കുറിച്ച് മഞ്ജു പറഞ്ഞതിങ്ങനെയാണ്. ബോഡി ഷെയ്മിങ് ഒരുപാട് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ഇത് അനുഭവിക്കുന്നത് ഞാൻ മാത്രമല്ല. എന്റെ നിറമുള്ള, എന്നെക്കാളും നിറം മങ്ങിയ, അല്ലെങ്കിൽ എന്നെക്കാളും തടിച്ചതോ, മെല്ലിച്ചതോ ആയ ഒരുപാട് ആളുകൾ അനുഭിവിക്കുന്ന വിഷയം ആണിത്. എന്തുകൊണ്ടാണ് ഇത് എന്ന് എനിക്ക് അറിയില്ല. ഈ അടുത്ത് ഒരു സംഭവം ഉണ്ടായി. ഞാൻ അഭിനയിച്ചുകൊണ്ടിരിക്കുന്ന ഒരു ലൊക്കേഷനിൽ.
പഴയ തലമുറയിൽ ഉള്ള ആളുകളെ മനസിലാകും. പക്ഷേ പുതിയ തലമുറയിൽ ഉള്ള ആളുകൾ ഇങ്ങനെ ചിന്തിക്കുന്നത് വിഷമം ആണ്. എനിക്ക് വളരെ അടുത്തറിയാവുന്ന ഒരു അഭിനേത്രിയാണ്. ലൊക്കേഷനിൽ അവർക്കെന്തൊ പ്രശ്നം ഉണ്ടായി അവരുടെ മൂഡ് ശരിയല്ല. അവർക്ക് എന്തേലും വിഷയം ഉണ്ടാകുമ്പോൾ അവരുടെ വിചാരം അവിടെ ലൊക്കേഷനിൽ ഉള്ള രണ്ടുപെണ്ണുങ്ങൾ ആണ് പിന്നിൽ എന്നാണ്.
അതിൽ ഒരുപെണ്ണ് ഞാനും മറ്റേത് എന്റെ കൂടെ അഭിനയിക്കുന്ന വേറെ ഒരു കുട്ടിയുമാണ്. ഞങ്ങളാണ് ഇതുണ്ടാക്കുന്നത് എന്ന മിഥ്യാധാരണ അവർക്കുണ്ട്. അവർ പെട്ടെന്ന് തന്നെ പറയുവാ, ഇവളുടെ നിറം പോലെ തന്നെയാണ് ഇവളുടെ മനസും എന്ന്. അവർ അത് നല്ല മനസ്സിൽ അല്ല അത് പറഞ്ഞത്. നമ്മൾ ആളുകളെ എത്ര സ്നേഹിക്കാൻ ശ്രമിച്ചാലും ആളുകൾ നമ്മളെ കാണുന്നത് ഈ നിറത്തിന്റെ പേരിലും മുഖത്തിന്റെ സൗന്ദര്യത്തിന്റെ പേരിലും ഒക്കെയാണ്. അത് ഞാൻ ചെറുതിലെ മുതലേ കേട്ടിട്ടുള്ളത്.
തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…
പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…
കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…
ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…
സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ…
കാസര്‍കോട് : പെണ്‍കെണിയില്‍ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന് കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും…