entertainment

‘നിലവിലെന്തായാലും എനിക്ക് സഹായത്തിന്റെ ആവിശ്യമില്ല, ഇപ്പോള്‍ ഇവിടെ ആരും പട്ടിണി കിടക്കുന്നില്ല’

മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും നിറഞ്ഞ് നില്‍ക്കുന്ന നടിയാണ് മഞ്ജു പത്രോസ്. ബിഗ് ബോസ് സീസണ്‍ 2ലെ മത്സരാര്‍ത്ഥിയായിരുന്ന മഞ്ജു ഷോയക്ക് ഇടയ്ക്ക് പുറത്തായിരുന്നു. ബിഗ് ബോസില്‍ വലിയ വിവാദങ്ങള്‍ക്കും മഞ്ജു വഴിയൊരുക്കിയിരുന്നു. ഇതിനിടെ ഇപ്പോള്‍ വ്യാജ വാര്‍ത്തകള്‍ക്ക് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് മഞ്ജു പത്രോസ്. ബിഗ് ബോസിലെ തന്നെ മറ്റൊരു മത്സരാര്‍ത്ഥിയായ രജിത് കുമാര്‍ മഞ്ജു പത്രോസിന്റെ വീട്ടില്‍ അവശ്യ സാധനങ്ങള്‍ എത്തിച്ചു കൊടുത്തു എന്നും അതു കണ്ട മഞ്ജു പൊട്ടിക്കരഞ്ഞു എന്നുമുള്ള വാര്‍ത്തകള്‍ക്ക് എതിരെയാണ് മഞ്ജു തന്നെ രംഗത്ത് എത്തിയിരിക്കുന്ന്.

നാളെ എന്ത് സംഭവിക്കുമെന്നുള്ളത് എനിക്ക് അറിയില്ല. നിലവിലെന്തായാലും എനിക്ക് സഹായത്തിന്റെ ആവിശ്യമില്ല. ഇപ്പോള്‍ ഇവിടെ ആരും പട്ടിണി കിടക്കുന്നില്ല. .ഇത്തരം കള്ളപ്രചരണങ്ങള്‍ നടത്തുന്ന ചാനലിനെതിരെ താന്‍ നിയമപരമായ് നീങ്ങുമെന്ന് മഞ്ജു പത്രോസ് പറയുന്നു. ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് മഞ്ജുവിന്റെ പ്രതികരണം. ഒരു മര്യാദയൊക്കെ വേണ്ടേടെയ്. കൊറോണ സമയത്ത് സഹതാപം വിറ്റ് കാശാക്കുന്നവന്‍മാരേ. ചെയ്യാത്ത സഹായം ചെയ്തു എന്നും സഹായം കൈപ്പറ്റിയ മഞ്ജു പത്രോസ് പൊട്ടിക്കരഞ്ഞു എന്നുമൊക്കെ എന്തര്‍ത്ഥത്തിലാണ് പറഞ്ഞുപരത്തുന്നത്. നിയമ നടപടിക്ക് ഒരുങ്ങുകയല്ലാതെ വേറെ വഴിയില്ല. വീഡിയോയ്ക്ക് ഒപ്പം മഞ്ജു കുറിച്ചു.

മഞ്ജുവിന്റെ വാക്കുകള്‍ ഇങ്ങനെ:

‘എന്റെ വീട്ടില്‍ നമ്മള്‍ ഒരുപാട് ലാവിഷ് അല്ലെങ്കിലും അത്യാവശ്യം എന്റെ കുഞ്ഞിനും എനിക്കും കഴിക്കാനുള്ള ഭക്ഷണം ഞങ്ങളുടെ വീട്ടിലുണ്ട്. ഒരുതരത്തിലുള്ള സഹായവും ഇപ്പോള്‍ എനിക്ക് വേണ്ടി വരില്ല. നാളെ എന്ത് സംഭവിക്കുമെന്നുള്ളത് എനിക്ക് അറിയില്ല. നിലവിലെന്തായാലും എനിക്ക് സഹായത്തിന്റെ ആവിശ്യമില്ല. ഇപ്പോള്‍ ഇവിടെ ആരും പട്ടിണി കിടക്കുന്നില്ല. അതുകൊണ്ട് തന്നെ നമ്മളേ കഴിഞ്ഞും ബുദ്ധിമുട്ടില്‍ കഴിയുന്നവര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ക്ക് സഹായം ലഭിക്കട്ടെ എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.’

കൊറോണകാലത്ത് രജിത് കുമാര്‍(ബിഗ്‌ബോസ് മത്സരാര്‍ത്ഥി) മഞ്ജു പത്രോസിന്റെ വീട്ടില്‍ അവശ്യ സാധനങ്ങള്‍ എത്തിച്ചു കൊടുത്തു എന്നും,ഇതു കണ്ട മഞ്ജു പൊട്ടികരഞ്ഞു എന്നുമുള്ള ഒരു വീഡിയോ താന്‍ കണ്ടതായി മഞ്ജു പറയുന്നു. വ്യാജവാര്‍ത്തയുടെ ഒരു ക്ലിപ്പും മഞ്ജു തന്റെ വീഡിയോയ്‌ക്കൊപ്പം ചേര്‍ത്തിട്ടുണ്ട്.

ഇത്തരം കള്ളപ്രചരണങ്ങള്‍ നടത്തുന്ന ചാനലിനെതിരെ താന്‍ നിയമപരമായ് നീങ്ങുമെന്ന് മഞ്ജു പറഞ്ഞു. ബിഗ്‌ബോസില്‍ നിന്നും തിരിച്ചു വന്നതിനു ശേഷം സൈബര്‍ആക്രമണങ്ങള്‍ തനിക്കെതിരെ ഒരുപാട് ഉണ്ടായിട്ടുണ്ടെന്നും ഒരു പരിധിവരെ അതിനെയെല്ലാം താന്‍ തള്ളി കളഞ്ഞിട്ടുണ്ടെന്നും മഞ്ജു പറയുന്നു.അതില്‍ തനിക്ക് മാനസികമായി ഒട്ടും സഹിക്കാന്‍ കഴിയാഞ്ഞ അക്രമങ്ങള്‍ക്കെതിരെയാണ് കേസുകൊടുത്തിട്ടുള്ളതെന്നും മഞ്ജു വ്യക്തമാക്കി.

‘ വിട്ടുകള ചേച്ചി കോളനി ആണേന്ന് കരുതി ആരോ പടച്ചു വിട്ട ഫേക്ക് ന്യൂസാ ഇത്’ എന്നാണ് മഞ്ജുവിന്റെ വീഡിയോയുടെ താഴെ വന്നൊരു കമന്റ്. എന്നാല്‍ ‘ കോളനി ആണേല്‍ എന്താ മോനെ അവരോട് എന്തും ചെയ്യാമോ..’എന്നതായിരുന്നു മഞ്ജുവിന്റെ മറുപടി.

Karma News Network

Recent Posts

ബൈക്ക് യാത്രികർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന, തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

മുത്തങ്ങ: ബൈക്ക് യാത്രികർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന. കോഴിക്കോട്- മൈസൂരു പാതയില്‍ വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം. പ്രത്യേകിച്ച് പ്രകോപനം ഒന്നുമില്ലാതെ…

4 mins ago

ഡിവോഴ്സിനു പിന്നാലെ ഗോവ ബീച്ചില്‍ അടിച്ചുപൊളിച്ച് മഞ്ജു പിള്ള

ബിഗ് സ്‌ക്രീൻ- മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് മഞ്ജുപിള്ള. കലാ കുടുംബത്തില്‍ നിന്ന് എത്തി അഭിനയ മേഖലയില്‍ തന്റേതായ ഇടം…

18 mins ago

ഗര്‍ഭിണിയുടെ കരണത്തടിച്ച് CI, അതിക്രമം ഭര്‍ത്താവിനെ മര്‍ദിക്കുന്നത് ചോദ്യംചെയ്തതോടെ

കൊച്ചി : നന്നാവില്ലെന്ന് ഉറപ്പിച്ച് സംസ്ഥാനത്തെ പോലീസുകാർ. എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ സി.ഐ മുഖത്ത് അടിച്ചെന്ന പരാതിയുമായി ഗര്‍ഭിണിയായ…

24 mins ago

പരീക്ഷയിൽ തോൽപ്പിച്ചു, പിന്നിൽ മുൻവൈരാഗ്യം, കേരള വർമ്മ കോളജിലെ അദ്ധ്യാപകനെതിരെ വിദ്യാർത്ഥി

തൃശൂർ : തൃശൂർ കേരള വർമ്മ കോളജിലെ അദ്ധ്യാപകനെതിരെ പരാതിയുമായി വിദ്യാർത്ഥി. മുൻ വൈരാഗ്യത്തെ തുടർന്ന് പരീക്ഷയിൽ അധ്യാപകൻ തോൽപ്പിച്ചതായി…

57 mins ago

ഇടുക്കിയിൽ മരുമകൻ പെട്രോളൊഴിച്ച് തീ കൊളുത്തിയ സ്ത്രീ മരിച്ചു

ഇടുക്കി: പൈനാവിൽ മകളുടെ ഭര്‍ത്താവിന്‍റെ പെട്രോൾ ആക്രമണത്തിനിരയായ സ്ത്രീ മരിച്ചു. അമ്പത്തിയാറ് കോളനിയിലെ താമസക്കാരിയായ അന്നക്കുട്ടി ആണ് മരിച്ചത്. കോട്ടയം…

1 hour ago

ഭീകര മാളങ്ങൾ തകർത്ത് മോദി കാശ്മീരിൽ,തട്ടമിട്ട പെൺകുട്ടികൾക്കൊപ്പം സെല്ഫി

കാശ്മീരിൽ മുസ്ളീം പെൺകുട്ടികൾക്കൊപ്പം മോദിയുടെ സെല്ഫി. സെല്ഫി എടുത്തത് നരേന്ദ്ര മോദി സ്വന്തം ഫോണിൽ. തട്ടമിട്ട മുസ്ളീം പെൺകുട്ടികൾക്ക് ഒപ്പം…

2 hours ago