മലയാള സിനിമ മേഖലയിലെ പ്രശസ്ത കേശാലങ്കാര വിദഗ്ദ്ധയായ സിന്ദ ദേവിയുടെ മരണത്തില്‍ വേദന പങ്കുവെച്ച് നടി മഞ്ജു പത്രോസ്. കുറച്ച് തവണ ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും സിന്ദയുടെ വേദന അറിയാതെ പോയെന്നും മഞ്ജു പത്രോസ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. സിന്ദയ്ക്ക് ഒപ്പമുള്ള ഒരു ചിത്രവും മഞ്ജു പങ്കുവെച്ചിട്ടുണ്ട്.
ഓഗസ്റ്റ് 18ന് രാവിലെ 7.30ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു സിന്ദയുടെ മരണം. അര്‍ബുദ രോഗബാധിതയായിരുന്നു. 2011ല്‍ പുറത്തിറങ്ങിയ നാടകമേ ഉലകം എന്ന ചിത്രത്തിലൂടെയാമ് ഹെയര്‍ സ്റ്റൈലിസ്റ്റായി സിന്ദ പ്രവര്‍ത്തിച്ച ആദ്യ ചിത്രം. അമ്ബതോളം സിനിമകളിലും സീരിയലുകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
മഞ്ജു പത്രോസിന്റെ കുറിപ്പ് ; ”ഇന്ന് സ്നേഹയുടെ ഫോണ്‍ കോളിലൂടെയാണ് അറിഞ്ഞത് ‘സിന്ദ’ നീ അര്‍ബുദത്തിന് കീഴടങ്ങി എന്ന്. വളരെ ചുരുക്കം ചില വര്ക്കുകളിലേ എന്റെ കൂടെ ഹെയര്‍ഡ്രസ്സര്‍ ആയി നീ പ്രവര്‍ത്തിച്ചിട്ടുള്ളൂ. എങ്കിലും നിന്നെ ഞാന്‍ മറന്നിട്ടില്ല. ഇടയ്ക്കൊക്കെ നീ വിളിക്കുമായിരുന്നു. നീ കടന്നുപോയ ദുര്‍ഘടം പിടിച്ച നിമിഷങ്ങള്‍ ഒന്നും ഞാന്‍ അറിഞ്ഞിരുന്നില്ല. എവിടെയോ ഉള്ളില്‍ ഒരു കുറ്റബോധം തോന്നുന്നു. കാണാമറയത്ത് എങ്ങോ മറഞ്ഞ നിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു”
മുത്തങ്ങ: ബൈക്ക് യാത്രികർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന. കോഴിക്കോട്- മൈസൂരു പാതയില്‍ വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം. പ്രത്യേകിച്ച് പ്രകോപനം ഒന്നുമില്ലാതെ…
ബിഗ് സ്ക്രീൻ- മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് മഞ്ജുപിള്ള. കലാ കുടുംബത്തില്‍ നിന്ന് എത്തി അഭിനയ മേഖലയില്‍ തന്റേതായ ഇടം…
കൊച്ചി : നന്നാവില്ലെന്ന് ഉറപ്പിച്ച് സംസ്ഥാനത്തെ പോലീസുകാർ. എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ സി.ഐ മുഖത്ത് അടിച്ചെന്ന പരാതിയുമായി ഗര്‍ഭിണിയായ…
തൃശൂർ : തൃശൂർ കേരള വർമ്മ കോളജിലെ അദ്ധ്യാപകനെതിരെ പരാതിയുമായി വിദ്യാർത്ഥി. മുൻ വൈരാഗ്യത്തെ തുടർന്ന് പരീക്ഷയിൽ അധ്യാപകൻ തോൽപ്പിച്ചതായി…
ഇടുക്കി: പൈനാവിൽ മകളുടെ ഭര്‍ത്താവിന്റെ പെട്രോൾ ആക്രമണത്തിനിരയായ സ്ത്രീ മരിച്ചു. അമ്പത്തിയാറ് കോളനിയിലെ താമസക്കാരിയായ അന്നക്കുട്ടി ആണ് മരിച്ചത്. കോട്ടയം…
കാശ്മീരിൽ മുസ്ളീം പെൺകുട്ടികൾക്കൊപ്പം മോദിയുടെ സെല്‍ഫി. സെല്‍ഫി എടുത്തത് നരേന്ദ്ര മോദി സ്വന്തം ഫോണിൽ. തട്ടമിട്ട മുസ്ളീം പെൺകുട്ടികൾക്ക് ഒപ്പം…