entertainment

സീരിയലിൽ നിന്ന് മോശം അനുഭവം, കറുത്ത് തടിച്ച മഞ്ജുവിൻറെ ഭർത്താവായി ഞാനെങ്ങിനെ അഭിനയിക്കുമെന്ന് ആ നടൻ ചോദിച്ചു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മഞ്ജു പത്രോസ്.വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയായിരുന്നു മഞ്ജുവിന്റെ തുടക്കം.പിന്നീട് മനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലുമായി താരം പ്രേക്ഷകർക്ക് മുന്നിൽ എത്തി. നോർത്ത് 24 കാതം, ഉട്ടോപ്യയിലെ രാജാവ്, മഹേഷിൻറെ പ്രതികാരം, കമ്മട്ടിപ്പാടം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, തൊട്ടപ്പൻ തുടങ്ങി ഒട്ടേറെ ശ്രദ്ധേയ സിനിമകളിൽ ഇതിനകം കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട് താരം.

ഇപ്പോളിതാ ബോഡി ഷെയിമിം​ഗിനെക്കുറിച്ച് തുറന്നുപറയുകയാണ്. ജീവിതത്തിൽ ഒത്തിരിയേറെ കഷ്ടപ്പെട്ടിട്ടാണ് ഇവിടെ വരെ എത്തിയത്.
ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ നന്നായി കഷ്ടപ്പെടുന്നുണ്ട്.. ഞാൻ ഒരിടത്തും പ്രശ്നമുണ്ടാക്കാനോ, മോശമായ വഴിയിലൂടെ പണമുണ്ടാക്കാനോ ശ്രമിക്കാറില്ല. കളിയാക്കലുകൾ കേട്ടാൽ പ്രതികരിക്കേണ്ടത് എൻറെ കടമയാണ്. കളിയാക്കുന്ന ആളുകൾക്ക് അവരുടെ മക്കളിലൂടെയായിരിക്കും തിരിച്ചുകിട്ടാൻ പോകുന്നത്. അവർക്കുണ്ടാകാൻ പോകുന്ന മക്കൾ വെളുത്തതാണോ കറുത്തതാണോ തടിച്ചതാണോ മെലിഞ്ഞതാണോ എന്നൊന്നും പറയാൻ സാധിക്കില്ല. അതെല്ലാം തീരുമാനിക്കുന്നത് മുകളിലിരിക്കുന്ന ആളാണ്.

സീരിയൽ രംഗത്ത് നിന്നും വിവേദനം ഉണ്ടായിട്ടുണ്ട്. പ്രശസ്തനായ ഒരു നടൻറെ ഭാഗത്ത് നിന്നാണ് അത്തരത്തിലൊരു അനുഭവം ഉണ്ടായത്. എൻറെ ഭർത്താവിൻറെ റോളായിരുന്നു അദ്ദേഹത്തിന് വേണ്ടി നിശ്ചയിച്ചിരുന്നത്. എന്നാൽ ഞാനെങ്ങിനെ മഞ്ജുവിൻറെ ഭർത്താവായി അഭിനയിക്കും, അതിനൊരു കാരണം വേണ്ടേ എന്നാണ് അദ്ദേഹം ചോദിച്ചത്. അതെന്തിനാണ് കാരണം എന്ന് ഞാൻ ചോദിച്ചപ്പോൾ മഞ്ജുവിനെപ്പോലെ കറുത്ത് തടിച്ച ഒരാളെ ഞാൻ കല്യാണം കഴിക്കുമ്പോൾ ഒരു കാരണം വേണ്ടേ എന്നാണ് അയാൾ പറഞ്ഞത്. പ്രണയ വിവാഹമാണെങ്കിൽ പ്രേമത്തിന് കണ്ണും മൂക്കുമില്ലെന്ന് പറയാം. അല്ലെങ്കിൽ മഞ്ജുവിൻറെ അച്ഛന് കുറെ കാശുണ്ടെന്ന് കാണിക്കാം. അതായിരുന്നു അയാളുടെ വാദം. അതായത് കറുത്ത് തടിച്ച ഒരു സ്ത്രീക്ക് അയാളെപ്പോലുള്ള ഒരാൾ മാച്ചാകില്ല എന്നാണ് അദ്ദേഹത്തിൻറെ ഉള്ളിലുള്ള ചിന്താഗതി.

Karma News Network

Recent Posts

ബൈക്ക് യാത്രികർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന, തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

മുത്തങ്ങ: ബൈക്ക് യാത്രികർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന. കോഴിക്കോട്- മൈസൂരു പാതയില്‍ വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം. പ്രത്യേകിച്ച് പ്രകോപനം ഒന്നുമില്ലാതെ…

16 mins ago

ഡിവോഴ്സിനു പിന്നാലെ ഗോവ ബീച്ചില്‍ അടിച്ചുപൊളിച്ച് മഞ്ജു പിള്ള

ബിഗ് സ്‌ക്രീൻ- മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് മഞ്ജുപിള്ള. കലാ കുടുംബത്തില്‍ നിന്ന് എത്തി അഭിനയ മേഖലയില്‍ തന്റേതായ ഇടം…

31 mins ago

ഗര്‍ഭിണിയുടെ കരണത്തടിച്ച് CI, അതിക്രമം ഭര്‍ത്താവിനെ മര്‍ദിക്കുന്നത് ചോദ്യംചെയ്തതോടെ

കൊച്ചി : നന്നാവില്ലെന്ന് ഉറപ്പിച്ച് സംസ്ഥാനത്തെ പോലീസുകാർ. എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ സി.ഐ മുഖത്ത് അടിച്ചെന്ന പരാതിയുമായി ഗര്‍ഭിണിയായ…

37 mins ago

പരീക്ഷയിൽ തോൽപ്പിച്ചു, പിന്നിൽ മുൻവൈരാഗ്യം, കേരള വർമ്മ കോളജിലെ അദ്ധ്യാപകനെതിരെ വിദ്യാർത്ഥി

തൃശൂർ : തൃശൂർ കേരള വർമ്മ കോളജിലെ അദ്ധ്യാപകനെതിരെ പരാതിയുമായി വിദ്യാർത്ഥി. മുൻ വൈരാഗ്യത്തെ തുടർന്ന് പരീക്ഷയിൽ അധ്യാപകൻ തോൽപ്പിച്ചതായി…

1 hour ago

ഇടുക്കിയിൽ മരുമകൻ പെട്രോളൊഴിച്ച് തീ കൊളുത്തിയ സ്ത്രീ മരിച്ചു

ഇടുക്കി: പൈനാവിൽ മകളുടെ ഭര്‍ത്താവിന്‍റെ പെട്രോൾ ആക്രമണത്തിനിരയായ സ്ത്രീ മരിച്ചു. അമ്പത്തിയാറ് കോളനിയിലെ താമസക്കാരിയായ അന്നക്കുട്ടി ആണ് മരിച്ചത്. കോട്ടയം…

1 hour ago

ഭീകര മാളങ്ങൾ തകർത്ത് മോദി കാശ്മീരിൽ,തട്ടമിട്ട പെൺകുട്ടികൾക്കൊപ്പം സെല്ഫി

കാശ്മീരിൽ മുസ്ളീം പെൺകുട്ടികൾക്കൊപ്പം മോദിയുടെ സെല്ഫി. സെല്ഫി എടുത്തത് നരേന്ദ്ര മോദി സ്വന്തം ഫോണിൽ. തട്ടമിട്ട മുസ്ളീം പെൺകുട്ടികൾക്ക് ഒപ്പം…

2 hours ago