entertainment

അവൻ പലപ്പോഴും എനിക്ക് ചേട്ടനാകാറുണ്ട്., പരിചയമില്ലാത്ത ആളുകളുടെ ഇടയിൽ എന്നെ ചേർത്തു പിടിച്ചു മുന്നിൽ നില്കും, മകന് ആശംസയുമായി മഞ്ജു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മഞ്ജു പത്രോസ്.വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയായിരുന്നു മഞ്ജുവിന്റെ തുടക്കം.പിന്നീട് മനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലുമായി താരം പ്രേക്ഷകർക്ക് മുന്നിൽ എത്തി.എന്നാൽ ബിഗ് ബോസ് സീസൺ രണ്ടിൽ എത്തിയതോടെ താരം ചില വിവാദങ്ങളിലും പെട്ടിരുന്നു.താരത്തിനെതിരെ സൈബർ ആക്രമണവും രൂക്ഷമായിരുന്നു.ഇപ്പോഴും സോഷ്യൽ മീഡിയകളിൽ ഓരോ പോസ്റ്റുമായി എത്തുമ്പോൾ നെഗറ്റീവ് കമന്റുകൾ പതിവാണ്.ഭർത്താവുമായി മഞ്ജു വേർപിരിയുന്നു എന്നും വാർത്തകൾ പ്രചരിച്ചിരുന്നു.ബിഗ്‌ബോസിൽ മഞ്ജു പുറത്താകുന്നതിന് മുമ്പേ ഈ പ്രചരണങ്ങൾ നടന്നിരുന്നു.

തന്റെ എറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോസുമെല്ലാം പങ്കുവെച്ച് മഞ്ജു എത്താറുണ്ട്. മകന് പിറന്നാൾ ആശംസ നേർന്നുകൊണ്ടുളള നടിയുടെ പുതിയ കുറിപ്പും ശ്രദ്ധേയമായി മാറിയിരുന്നു. ബെർണാച്ചൻ എന്ന ബെർണാഡിന്റെ 14ാം ജന്മദിനത്തിലായിരുന്നു മഞ്ജു പത്രോസിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ് വന്നത്.

കുറിപ്പിങ്ങനെ

Happy birthday my superman നമ്മുടെ കയ്യിൽ തൂങ്ങി വലിയ ലോകത്തെ കണ്ട നമ്മുടെ മക്കൾ നമ്മെ കൈ പിടിച്ചു നടത്തി തുടങ്ങുന്നിടത് ലോകം നമ്മളെ അസൂയയോടെ നോക്കുന്നതായി തോന്നും..ഇപ്പോൾ കുറെ നാളുകളായി അവൻ പലപ്പോഴും എനിക്ക് ചേട്ടനാകാറുണ്ട്.. റോഡ് ക്രോസ് ചെയ്യുമ്പോൾ എന്റെ കൈ പിടിക്കും.. പരിചയമില്ലാത്ത ആളുകളുടെ ഇടയിൽ എന്നെ ചേർത്തു പിടിച്ചു മുന്നിൽ നില്കും.. എനിക്ക് മനസിലാകാത്ത അറിയില്ലാത്ത കാര്യങ്ങൾ മനോഹരമായി എനിക്ക് പറഞ്ഞു തരും… ഞങ്ങളുടെ കുഞ്ഞിന് ഇന്ന് 14വയസ് തികയുകയാണ്.. അവൻ ഡോക്ടർ ആവണ്ട എഞ്ചിനീയർ ആകണ്ട.. പക്ഷെ നല്ല മനുഷ്യനായി സ്നേഹിക്കാൻ അറിയുന്നവനായി വളർന്നു വരുവാൻ എല്ലാവരുടെയും പ്രാർഥന ഞങ്ങളുടെ കുഞ്ഞിന് വേണം…

നോർത്ത് 24 കാതം, ഉട്ടോപ്യയിലെ രാജാവ്, മഹേഷിൻറെ പ്രതികാരം, കമ്മട്ടിപ്പാടം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, തൊട്ടപ്പൻ തുടങ്ങി ഒട്ടേറെ ശ്രദ്ധേയ സിനിമകളിൽ ഇതിനകം കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട് താരം.

Karma News Network

Recent Posts

ബൈക്ക് യാത്രികർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന, തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

മുത്തങ്ങ: ബൈക്ക് യാത്രികർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന. കോഴിക്കോട്- മൈസൂരു പാതയില്‍ വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം. പ്രത്യേകിച്ച് പ്രകോപനം ഒന്നുമില്ലാതെ…

2 mins ago

ഡിവോഴ്സിനു പിന്നാലെ ഗോവ ബീച്ചില്‍ അടിച്ചുപൊളിച്ച് മഞ്ജു പിള്ള

ബിഗ് സ്‌ക്രീൻ- മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് മഞ്ജുപിള്ള. കലാ കുടുംബത്തില്‍ നിന്ന് എത്തി അഭിനയ മേഖലയില്‍ തന്റേതായ ഇടം…

17 mins ago

ഗര്‍ഭിണിയുടെ കരണത്തടിച്ച് CI, അതിക്രമം ഭര്‍ത്താവിനെ മര്‍ദിക്കുന്നത് ചോദ്യംചെയ്തതോടെ

കൊച്ചി : നന്നാവില്ലെന്ന് ഉറപ്പിച്ച് സംസ്ഥാനത്തെ പോലീസുകാർ. എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ സി.ഐ മുഖത്ത് അടിച്ചെന്ന പരാതിയുമായി ഗര്‍ഭിണിയായ…

22 mins ago

പരീക്ഷയിൽ തോൽപ്പിച്ചു, പിന്നിൽ മുൻവൈരാഗ്യം, കേരള വർമ്മ കോളജിലെ അദ്ധ്യാപകനെതിരെ വിദ്യാർത്ഥി

തൃശൂർ : തൃശൂർ കേരള വർമ്മ കോളജിലെ അദ്ധ്യാപകനെതിരെ പരാതിയുമായി വിദ്യാർത്ഥി. മുൻ വൈരാഗ്യത്തെ തുടർന്ന് പരീക്ഷയിൽ അധ്യാപകൻ തോൽപ്പിച്ചതായി…

55 mins ago

ഇടുക്കിയിൽ മരുമകൻ പെട്രോളൊഴിച്ച് തീ കൊളുത്തിയ സ്ത്രീ മരിച്ചു

ഇടുക്കി: പൈനാവിൽ മകളുടെ ഭര്‍ത്താവിന്‍റെ പെട്രോൾ ആക്രമണത്തിനിരയായ സ്ത്രീ മരിച്ചു. അമ്പത്തിയാറ് കോളനിയിലെ താമസക്കാരിയായ അന്നക്കുട്ടി ആണ് മരിച്ചത്. കോട്ടയം…

1 hour ago

ഭീകര മാളങ്ങൾ തകർത്ത് മോദി കാശ്മീരിൽ,തട്ടമിട്ട പെൺകുട്ടികൾക്കൊപ്പം സെല്ഫി

കാശ്മീരിൽ മുസ്ളീം പെൺകുട്ടികൾക്കൊപ്പം മോദിയുടെ സെല്ഫി. സെല്ഫി എടുത്തത് നരേന്ദ്ര മോദി സ്വന്തം ഫോണിൽ. തട്ടമിട്ട മുസ്ളീം പെൺകുട്ടികൾക്ക് ഒപ്പം…

1 hour ago