entertainment

പണം കയ്യിൽ വന്നപ്പോൾ അഹങ്കാരിയായെന്ന കമന്റിന് മറുപടി നൽകി മഞ്ജു

വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിയ താരമാണ് മഞ്ജു സുനിൽ. റിയാലിറ്റി ഷോയിൽ മികവാർന്ന പ്രകടനം കാഴ്ചവെച്ചതിലൂടെ മഞ്ജുവിനെത്തേടി നിരവധി അവസരങ്ങൾ ബിഗ് സ്്ക്രീനിലും മിനി സ്‌ക്രീനിലും ലഭിച്ചു. മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച ഉലഹന്നാൻ എന്ന പഞ്ചായത്ത് സെക്രട്ടറിയെ ജീവനുതുല്യം സ്‌നേഹിക്കുന്ന സിസിലി എന്ന എൽ.ഡി. ക്ലാർക്കിനെ, സിനിമ കണ്ടവർ മറക്കില്ല. സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ ബിഗ് ബോസിലും മഞ്ജു പങ്കാളിയായിരുന്നു. മഞ്ജുവിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേർ എത്തിയിരുന്നു.

കഴിഞ്ഞ ദിവസം താരം ദുർ​ഗക്കൊപ്പമുള്ള ഒരു ചിത്രം പോസ്റ്റ് ചെയ്തിരുന്നു. നിരവധി ആളുകളാണ് ചിത്രത്തിന് കമന്റ് ചെയ്തിരിക്കുന്നത്. ഈ ചിത്രത്തിന് നെഗറ്റീവ് കമന്റുമായി ഒരു വിരുതൻ രംഗത്തെത്തിയിരുന്നു.കാശ് കൈയ്യിൽ വന്നപ്പോൾ അഹങ്കാരിയായി എന്നായിരുന്നു ഇയാളുടെ കമന്റ്.“ഓ തന്നെ. കണ്ടു പിടിച്ചു കൊച്ചു കള്ളൻ” എന്നായിരുന്നു മഞ്ജുവിന്റെ പ്രതികരണം. സാധാരണയിൽ നിന്ന് വ്യത്യസ്തമായ പ്രതികരണമായിരുന്നു മഞ്ജുവിന്റെ ഭാഗത്ത് നിന്നുണ്ടായത്. ഈ കമന്റ് ചെയ്ത ആളെ ട്രോളി പ്രേക്ഷകരും രംഗത്തെത്തിയിട്ടുണ്ട്.

സാമ്പത്തിക ബാധ്യതകൾ‍ തീർക്കാനാണ് ബി​ഗ് ബോസിൽ പങ്കെടുത്തതെന്ന് നേരത്തെ തുറന്ന് പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ 12വർഷത്തോളമായി ഞങ്ങളെ അലട്ടി കൊണ്ടിരുന്ന സാമ്പത്തിക ബാധ്യതകൾ ഇന്ന് തീർന്നു. ഇനിയൊരു ചെറിയ വീടുണ്ടാക്കണം.നന്ദി ബിഗ്ഗ്ബോസിനോടും എന്നെ സ്‌നേഹിചവരോടും. നന്ദിയുണ്ടെന്നും മഞ്ജു കുറിച്ചു

Karma News Network

Recent Posts

ഡിവോഴ്സിനു പിന്നാലെ ഗോവ ബീച്ചില്‍ അടിച്ചുപൊളിച്ച് മഞ്ജു പിള്ള

ബിഗ് സ്‌ക്രീൻ- മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് മഞ്ജുപിള്ള. കലാ കുടുംബത്തില്‍ നിന്ന് എത്തി അഭിനയ മേഖലയില്‍ തന്റേതായ ഇടം…

12 mins ago

ഗര്‍ഭിണിയുടെ കരണത്തടിച്ച് CI, അതിക്രമം ഭര്‍ത്താവിനെ മര്‍ദിക്കുന്നത് ചോദ്യംചെയ്തതോടെ

കൊച്ചി : നന്നാവില്ലെന്ന് ഉറപ്പിച്ച് സംസ്ഥാനത്തെ പോലീസുകാർ. എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ സി.ഐ മുഖത്ത് അടിച്ചെന്ന പരാതിയുമായി ഗര്‍ഭിണിയായ…

18 mins ago

പരീക്ഷയിൽ തോൽപ്പിച്ചു, പിന്നിൽ മുൻവൈരാഗ്യം, കേരള വർമ്മ കോളജിലെ അദ്ധ്യാപകനെതിരെ വിദ്യാർത്ഥി

തൃശൂർ : തൃശൂർ കേരള വർമ്മ കോളജിലെ അദ്ധ്യാപകനെതിരെ പരാതിയുമായി വിദ്യാർത്ഥി. മുൻ വൈരാഗ്യത്തെ തുടർന്ന് പരീക്ഷയിൽ അധ്യാപകൻ തോൽപ്പിച്ചതായി…

50 mins ago

ഇടുക്കിയിൽ മരുമകൻ പെട്രോളൊഴിച്ച് തീ കൊളുത്തിയ സ്ത്രീ മരിച്ചു

ഇടുക്കി: പൈനാവിൽ മകളുടെ ഭര്‍ത്താവിന്‍റെ പെട്രോൾ ആക്രമണത്തിനിരയായ സ്ത്രീ മരിച്ചു. അമ്പത്തിയാറ് കോളനിയിലെ താമസക്കാരിയായ അന്നക്കുട്ടി ആണ് മരിച്ചത്. കോട്ടയം…

58 mins ago

ഭീകര മാളങ്ങൾ തകർത്ത് മോദി കാശ്മീരിൽ,തട്ടമിട്ട പെൺകുട്ടികൾക്കൊപ്പം സെല്ഫി

കാശ്മീരിൽ മുസ്ളീം പെൺകുട്ടികൾക്കൊപ്പം മോദിയുടെ സെല്ഫി. സെല്ഫി എടുത്തത് നരേന്ദ്ര മോദി സ്വന്തം ഫോണിൽ. തട്ടമിട്ട മുസ്ളീം പെൺകുട്ടികൾക്ക് ഒപ്പം…

1 hour ago

ആന സവാരി കേന്ദ്രത്തിൽ ആനയുടെ ചവിട്ടേറ്റ് രണ്ടാം പാപ്പാന് ദാരുണാന്ത്യം

അടിമാലി: ആന സവാരി കേന്ദ്രത്തിൽ പാപ്പാൻ ആനയുടെ ചവിട്ടേറ്റ് മരിച്ചു. കൊച്ചി - ധനുഷ്കോടി ദേശീയ പാതയോരത്ത് അടിമാലിയ്ക്ക് സമീപം…

1 hour ago