entertainment

മോൾക്ക് വേണ്ടി മാറ്റി വച്ചിരുന്ന 25 ലക്ഷം രൂപയോളം എടുത്താണ് പോത്തു കച്ചവടം തുടങ്ങിയത്- മഞ്ജു പിള്ളൈ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മഞ്ജു പിള്ള. ബിഗ് സ്‌ക്രീനിൽ തിളങ്ങി നിന്നിരുന്ന നടി മിനി സ്‌ക്രീനിലും സജീവമാണ്. തട്ടീം മുട്ടീം എന്ന ഹാസ്യ പമ്പരയിൽ മോഹനവല്ലിയായി തിളങ്ങുകയാണ് താരം. ആരാധകർ ഇരു കയ്യും നീട്ടിയാണ് മഞ്ജു പിള്ളയുടെ ഈ കഥാപാത്രത്തെ ഏറ്റെടുത്തത്. എന്നാൽ ഇപ്പോൾ മറ്റൊരു ബിസിനസിലും താരം തിരക്കിലാണ്. മാസ്സായി പോത്ത് ബിസിനസ് രംഗത്തേക്ക് ആണ് മഞ്ജു പിള്ള കടന്നിരിക്കുന്നത്. പിള്ളാസ് ഫ്രഷ് ഫാം എന്ന പേരിൽ ആറ്റിങ്ങളിലിൽ പോത്ത് വ്യാപാരവും നടി ആരംഭിച്ചു. ഇതിനെ കുറിച്ചൊക്കെ ഇപ്പോൾ തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് നടി.

പുഴയുടെ തീരത്താണ് ഫാം. നിറയെ പച്ചപ്പും കാടുമൊക്കെയുള്ള ലൊക്കേഷൻ. നേരത്തേ അവിടെ ഒരു ഡയറി ഫാം പ്രവർത്തിച്ചിരുന്നു. ഞങ്ങൾ ഏറ്റെടുക്കുമ്പോൾ ആറ് ഏക്കറിൽ തീറ്റപ്പുല്ലും ബാക്കി സ്ഥലത്ത് ഒരു പഴയ തൊഴുത്തും കെട്ടിടവും മാത്രമേ ഉണ്ടായിരുന്നുള്ളൂ.

എന്റെ തിരുവനന്തപുത്തെ വീട്ടിൽ നിന്ന് 30 കിലോമീറ്റർ യാത്രയുണ്ട് ഫാമിലേക്ക്. ഞങ്ങൾ എന്നും രാവിലെയും വൈകിട്ടും കാറിൽ അങ്ങോട്ട് പോയി വന്ന് പണിയെടുക്കാൻ തുടങ്ങി. ഏകദേശം രണ്ടു മാസത്തോളം തുടർച്ചയായി ഈ യാത്രയായിരുന്നു. പണിക്കാരെ കണ്ടെത്താനും മറ്റും സ്ഥലത്തിന്റെ ഉടമസ്ഥനും കുറേ സഹായിച്ചു. അതിനിടെ ഒരു ഭാര്യയും ഭർത്താവും ജോലിക്കാരായി വന്നെങ്കിലും അവർ രണ്ടു മാസം കഴിഞ്ഞപ്പോൾ പെട്ടെന്ന് പോയി. അതോടെ വീണ്ടും പെട്ടു. ഞങ്ങൾക്ക് രണ്ടു പേർക്കും മാത്രമായി ഒന്നും ചെയ്യാൻ പറ്റില്ലല്ലോ. ആഗ്രഹവും മനസ്സുമുണ്ടെങ്കിലും ശീലമില്ലാത്ത ജോലിയാണ്. അതിനിടെ 5 പോത്തുകളെയും 4 ആടുകളെയും 250 കോഴികളെയുമൊക്കെ വാങ്ങിയിരുന്നു. മീൻ കൃഷിക്കുള്ള പണിയും തുടങ്ങി

ജോലിക്കാർ പോയപ്പോൾ ഞങ്ങൾ ആകെ ബ്ലാങ്ക് ആയി. അപ്പോഴും സുജിത്താണ് മുന്നോട്ടു വന്നത്. ഒരു ദിവസം ചോദിച്ചു, ‘നമ്മൾ തുടങ്ങുവല്ലേ’ എന്ന്. ‘തുടങ്ങാം’ എന്നു ഞാനും പറഞ്ഞു. ഞങ്ങൾ രണ്ടാളും അന്തസുള്ള എന്തു ജോലിയെടുക്കാനും നാണക്കേടില്ലാത്ത ആളുകളാണ്. അങ്ങനെ ഞങ്ങൾ ഇറങ്ങി. ആദ്യം പോത്തുകളെ കുളിപ്പിച്ചു. തൊഴുത്ത് കഴുകി. പ്രോപ്പർട്ടിയിൽ 4 കുളമുണ്ട്. അവിടെ പോത്തുകളെ കൊണ്ട് വിടും. മുറ ബ്രീഡിൽ പെട്ട പോത്തുകളാണ് ഫാമിൽ ഉള്ളത്. ഉപദ്രവിക്കില്ലെങ്കിലും നല്ല ബലമാണ്. എന്റെ കയ്യിൽ നിൽക്കില്ല. അതിനാൽ കുളത്തിലേക്ക് കൊണ്ടു പോകുന്നതും അഴിച്ചു കെട്ടുന്നതുമൊക്കെ സുജിത്ത് ആണ്. പുല്ല് വെട്ടിയിട്ട് കൊടുത്തു. തീറ്റ കലക്കിക്കൊടുത്തു. എനിക്കറിയില്ലെങ്കിലും ആടിനെ കറന്നു. ആദ്യ ദിവസം വിജയിച്ചില്ല. പിറ്റേദിവസം രണ്ടും കൽപ്പിച്ച് കറന്നു. പാൽ വന്നു.

50 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിനോടകം 18 ലക്ഷം മുടക്കി. സത്യത്തിൽ മകളെ പഠിപ്പിക്കാൻ വേണ്ടി മാറ്റി വച്ചിരുന്ന പണമാണ് ഫാമിന് വേണ്ടി മുടക്കിയിരിക്കുന്നത്. സുജിത്തിന്റെയും എന്റെയും ജോലിയിൽ നിന്നുള്ള വരുമാനം ഉപയോഗിക്കാം എന്ന ആശയത്തിലാണ് ഫാമിന്റെ തുടക്കം. അങ്ങനെയാണ് മോൾക്ക് വേണ്ടി മാറ്റി വച്ചിരുന്ന 25 ലക്ഷം രൂപയോളം എടുത്ത് ചെലവാക്കിയത്. അതോടെ കയ്യിലുള്ള കാശ് മൊത്തം തീർന്നു. കാണുന്നവർക്ക് തോന്നും ഞങ്ങളുടെ കയ്യിൽ ഇഷ്ടം പോലെ കാശുണ്ടെന്ന്. പലരും പറയുന്നത് കാശുള്ളവർക്ക് എന്തും ആകാമല്ലോ എന്നാണ്. സത്യത്തിൽ അതു കേൾക്കുമ്പോൾ ചിരി വരും. എനിക്കല്ലേ എന്റെ അവസ്ഥ അറിയൂ

Karma News Network

Recent Posts

പാലക്കാടൻ കിണറുകൾ ജാഗ്രതൈ, ഓൺ എയറിൽ നിന്നും ഇനി ഫുൾ ടൈം എയറിലേയ്ക്ക് എന്ന വ്യത്യാസം മാത്രം- അഞ്ജു പാർ‌വതി പ്രഭീഷ്

കേരളത്തിലെ പ്രമുഖ ദൃശ്യ മാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫുമായ എംവി നികേഷ് കുമാർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന…

24 mins ago

ബിനുവിന്റേത് ആസൂത്രിത കൊലപാതകം, കൃത്യത്തിന് പിന്നിൽ ഭിന്നശേഷിക്കാരൻ മാത്രമല്ല

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത്…

57 mins ago

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർത്ഥി മരിച്ച നിലയിൽ, മരിച്ചത് രണ്ടാം വർഷ വിദ്യാർത്ഥി വിഷ്ണു

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…

1 hour ago

ട്രെയിൻ യാത്രക്കിടെ ബെർത്ത് പൊട്ടി വീണു, മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം

ട്രെയിന്‍ യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…

2 hours ago

ഇന്ന് അതിശക്ത മഴ, വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ, ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ…

2 hours ago

ദീപുവിന്റെ കാറിലുണ്ടായിരുന്ന 10 ലക്ഷവുമായി പോയത് ഭിന്നശേഷിക്കാരൻ, CCTV പുറത്ത്‌

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…

11 hours ago