entertainment

എനിക്ക് വേഷങ്ങൾ കിട്ടാത്തിന് സിനിമയെ കുറ്റം പറയാൻ പറ്റില്ല, എന്നെത്തന്നെ കുറ്റം പറയണം- മഞ്ജു പിള്ള

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മഞ്ജു പിള്ള. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങുകയാണ് നടി. ചെറുപ്രായത്തിലേ സിനിമയിൽ എത്തിയ മഞ്ജു വ്യത്യസ്തങ്ങളായ നിരവധി കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയകളിലും നടി ഏറെ സജീവമാണ്. താരം പങ്കുവെയ്ക്കുന്ന വിശേഷങ്ങൾ എല്ലാം വളരെ പെട്ടെന്ന് വൈറലായി മാറാറുമുണ്ട്. ‘ഹോം’ എന്ന സിനിമയിൽ കുട്ടിയമ്മ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മഞ്ജു മാറി.

‘എനിക്ക് വേഷങ്ങൾ കിട്ടാത്തിന് സിനിമയെ കുറ്റം പറയാൻ പറ്റില്ല. എന്നെത്തന്നെ കുറ്റം പറയണം. മോളുടെ ഒരു പ്രായം അതായിരുന്നു. സുജിത്തും തിരക്കായിരുന്നു. രണ്ടുപേരും ബിസിയായാൽ മോളെ ഒരു ആയയെ ഏൽപ്പിച്ച് പോകാനുള്ള താൽപര്യം എനിക്കില്ലായിരുന്നു. ഡേവിഡ് ആൻഡ് ഗോലിയാത്തും, വെള്ളിമൂങ്ങയും ഉൾപ്പടെ വേണ്ടെന്ന് വെച്ചു. ശ്രീബാല ചെയ്ത ലൗ 24*7ൽ ഒരു വേഷം ചെയ്തു. മൂന്ന് ദിവസത്തെ ഷൂട്ടേയുണ്ടായിരുന്നുള്ളു. അടൂർ സാറിന്റെ നാല് പെണ്ണുങ്ങൾ, എം.പി. സുകുമാരൻ നായർ സാറിന്റെ രാമാനം, ഫറൂഖ് അബ്ദുൾ റഹ്മാന്റെ കളിയച്ഛൻ അങ്ങനെ നാലഞ്ച് സിനിമകളെ കഴിഞ്ഞ പത്തുവർഷത്തിനിടക്ക് ഞാൻ ചെയ്തിട്ടുള്ളൂ. മകൾ ദയ വലുതായി, പ്ലസ് ടു കഴിഞ്ഞ് ഉപരിപഠനത്തിന് വിദേശത്തേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്. ഞാൻ ഇനി വീണ്ടും സജീവമായി അഭിനയിക്കാൻ തുടങ്ങുന്നു,

ഹോം തന്ന ഒരു ഇംപാക്ട് ഒന്നുരണ്ട് വർഷമെങ്കിലും ഞാൻ കാത്തുസൂക്ഷിക്കണ്ടേ? കുട്ടിയമ്മക്ക് ചീത്തപ്പേര് കേൾപ്പിക്കാത്ത തരത്തിലുള്ള നല്ലനല്ല കഥാപാത്രങ്ങൾ ചെയ്യണം. കുറേ സിനിമകൾ വരുന്നുണ്ട്. രണ്ട് മൂന്ന് സിനിമകൾ കമ്മിറ്റ് ചെയ്തിട്ടുണ്ട്

മോഹനവല്ലിയായാണ് മഞ്‍ജു മലയാളി പ്രേക്ഷകരുടെ ഹൃദയത്തിലേറുന്നത്. എന്നാൽ പത്താം ക്ലാസിൽ പഠിക്കുമ്പോൾ സൂര്യ കൃഷ്‍ണമൂർത്തിയുടെ ‘സ്‍ത്രീ പർവ്വം’ എന്ന നാടകത്തിലൂടെയാണ് മഞ്‍ജു അഭിനയത്തിലേക്കെത്തിയത്. പിന്നീട് ‘സത്യവും മിഥ്യ’യും പരമ്പരയിലൂടെയാണ് താരം സീരിയൽ രംഗത്തേക്കെത്തുന്നത്.

Karma News Network

Recent Posts

റിസോർട്ടിലെ സ്വിമ്മിങ് പൂളിൽ നിന്ന് ഷോക്കേറ്റു, വിദ്യാർത്ഥിയുടെ മരണത്തിൽ നടത്തിപ്പുകാരൻ അറസ്റ്റിൽ

മേപ്പാടി : എം.ബി.ബി.എസ്. വിദ്യാർഥി റിസോർട്ടിലെ സ്വിമ്മിങ് പൂളിൽനിന്ന് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ റിസോർട്ട് നടത്തിപ്പുകാരിൽ ഒരാളെ മേപ്പാടി പോലീസ്…

23 mins ago

അഞ്ചാം ഘട്ട വോട്ടെടുപ്പ്, പരസ്യ പ്രചാരണം ശനിയാഴ്ച അവസാനിക്കും

ഡൽഹി : ന്യൂഡൽഹി: അഞ്ചാം ഘട്ടം ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചാരണം ശനിയാഴ്ച സമാപിക്കും. ആറു സംസ്ഥാനങ്ങളിലും രണ്ടു കേന്ദ്ര…

52 mins ago

വീണ്ടും ഗുണ്ടാ ആക്രമണം, തലസ്ഥാനത്ത് യുവാവിന് കുത്തേറ്റു

തിരുവനന്തപുരം : തലസ്ഥാന നഗരിയിൽ അഴിഞ്ഞാടി ഗുണ്ടാസംഘം. വഞ്ചിയൂർ-ചിറക്കുളം കോളനിയിൽകഴിഞ്ഞ ദിവസം രാത്രിയിലായിരുനിന്നു സംഭവം. ചിറക്കുളം കോളനി ടി.സി. 27/2146-ൽ…

1 hour ago

മുഖ്യമന്ത്രി വിദേശയാത്ര കഴിഞ്ഞ് തിരികെയെത്തി, ചോദ്യങ്ങൾക്ക് മറുപടിയില്ല

തിരുവനന്തപുരം : വിദേശ സന്ദർശനം കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചെത്തി. ശനിയാഴ്ച പുലർച്ചെ 3.15നാണ് തിരുവനന്തപുരത്ത് എത്തിയത്. യാത്ര…

2 hours ago

കീടനാശിനി സാന്നിധ്യം, അരവണ നശിപ്പിക്കാൻ ടെൻഡർ ക്ഷണിച്ച് ദേവസ്വം ബോർഡ്‌

പത്തനംതിട്ട : ഏലക്കയിൽ കീടനാശിനി സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ഹൈകോടതി വില്പന തടഞ്ഞ അരവണ നശിപ്പിക്കാൻ ദേവസ്വം ബോർഡ്‌ ടെൻഡർ…

2 hours ago

കുപ്രസിദ്ധ ഗുണ്ട പൊലീസ് കസ്റ്റഡിയിൽനിന്നു കടന്നു, 53 കേസുകളിൽ പ്രതി

തൃശൂർ: കുപ്രസിദ്ധ കുറ്റവാളി ബാലമുരുകൻ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. വിയ്യൂർ ഹൈ സെക്യൂരിറ്റി ജയിൽ പരിസരത്തു നിന്നുമാണ്‌ ഇയാൾ…

2 hours ago