മലയാള സിനിമയിലെ ആദ്യത്തെ പൊക്കം കുറഞ്ഞ നായികയാണ് മഞ്ജു രാഘവ്. മൂന്നര എന്ന ചിത്രമാണ് മഞ്ജു രാഘവിന്റെ ആദ്യ സിനിമ. സിനിമ, മോഡലിംഗ്, സ്പോർട്സ്, നൃത്തം തുടങ്ങി വിവിധ മേഖലകളിൽ മികവ് തെളിയിച്ച മഞ്ജു മലയാളി മനസുകളിൽ വളരെ പെട്ടന്ന് തന്നെ ഇടം പിടിക്കുകയായിരുന്നു. പാലക്കാട്ടുകാരിയായ മഞ്ജു ഇപ്പോൾ തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ വാർത്ത ആരാധകർക്കായി പങ്കുവച്ചിരിക്കുകയാണ്.
അങ്ങനെ എന്റെ ജീവിതത്തിൽ ഏറ്റവും വലിയ ഒരു ഭാഗ്യവും ദൈവം എനിക്ക് തന്നിരിക്കുന്നു. അമ്മയായി ഒരു പെൺകുഞ്ഞിന് ജന്മം നൽകാൻ കഴിഞ്ഞു. ഒത്തിരി സന്തോഷവും ദൈവത്തോട് ഒത്തിരി നന്ദിയും പറയുന്നു. അതോടൊപ്പം എനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവരോടും ഒത്തിരി നന്ദി പറയുന്നു എന്നാണ് മഞ്ജു സോഷ്യൽ മീഡിയയിൽ കുറിച്ചത്.
രണ്ടുവർഷം മുൻപാണ് കൊടുന്തിരപ്പുള്ളി അത്താലൂർ സ്വദേശി വിനുരാജുമായി മഞ്ജുവിന്റെ വിവാഹം നടന്നത്. അഞ്ചു വർഷം നീണ്ട പ്രണയത്തിനും എതിർപ്പുകൾക്കും ശേഷമാണ് ഇരുവരുടെയും വിവാഹം നടന്നത് . പാലക്കാട് യാക്കര വിശ്വേശ്വര ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം.
പാർലമെന്റിൽ സത്യപ്രതിജ്ഞയ്ക്കിടെ ജയ് പലസ്തീൻ മുദ്രാവാക്യം വിളിച്ച എം.പി. അസദുദ്ദീൻ ഒവൈസിയെ ലോക്സഭയിൽ നിന്നും പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി…
തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…
അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല്‍ നെഹ്രുവിന്റെ…
കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്റെ…
തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…
പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…