entertainment

എന്റെ മകനെ പോലെയാണ് ഫുക്രുവിനെ കണ്ടത്, ഉമ്മ വെക്കാൻ തോന്നിയാൽ വെക്കും-മഞ്ജു സുനിച്ചൻ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മഞ്ജു പത്രോസ്. വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയായിരുന്നു മഞ്ജുവിന്റെ തുടക്കം. പിന്നീട് മനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലുമായി താരം പ്രേക്ഷകർക്ക് മുന്നിൽ എത്തി. എന്നാൽ ബിഗ് ബോസ് സീസൺ രണ്ടിൽ എത്തിയതോടെ താരം ചില വിവാദങ്ങളിലും പെട്ടിരുന്നു. താരത്തിനെതിരെ സൈബർ ആക്രമണവും രൂക്ഷമായിരുന്നു. ഇപ്പോഴും സോഷ്യൽ മീഡിയകളിൽ ഓരോ പോസ്റ്റുമായി എത്തുമ്പോൾ നെഗറ്റീവ് കമന്റുകൾ പതിവാണ്. ഭർത്താവുമായി മഞ്ജു വേർപിരിയുന്നു എന്നും വാർത്തകൾ പ്രചരിച്ചിരുന്നു. ബിഗ്‌ബോസിൽ മഞ്ജു പുറത്താകുന്നതിന് മുമ്പേ ഈ പ്രചരണങ്ങൾ നടന്നിരുന്നു. ഇതെല്ലാം അടിസ്ഥാനരഹിതമാണെന്ന് പലവട്ടം മഞ്ജു തുറന്നു പറഞ്ഞിട്ടുണ്ട്.

ഇപ്പോളിതാ ബി​ഗ് ബോസിനെക്കുറിച്ച് സംസാരിക്കുകയാണ് താരം, വാക്കുകളിങ്ങനെ, ബിഗ് ബോസ് കഴിഞ്ഞ് വന്നപ്പോൾ ഒരു പ്രളയം പോലെയാണ് തോന്നിയത്. എന്നെ അതിൽ മുക്കാൻ വേണ്ടി കുറേ ആളുകൾ കാത്ത് നിൽക്കുകയായിരുന്നു. ട്രോളുകൾ പിന്നെയും പോട്ടേ, എന്നെ നേരിട്ട് വിളിച്ച് ചീത്ത പറഞ്ഞവരുണ്ട്. എന്റെയൊരു പ്രോഗ്രാമിന്റെ വീഡിയോയുടെ താഴെ വളരെ മോശമായിട്ട് ചീത്ത വിളിച്ച സ്ത്രീകൾ വരെയുണ്ട്. പുരുഷന്മാർ വിളിക്കുന്നത് പോട്ടെ, സ്ത്രീകൾ പോലും വളരെ മോശമായി തെറി വിളിച്ചു.

ആര്യ, വീണ, ഫുക്രു തുടങ്ങിയ എല്ലാവരുമായി ഇപ്പോഴും സൗഹൃദമുണ്ട്. ഏറ്റവും കൂടുതൽ പേരും ഫുക്രുവിന്റെ പേര് പറഞ്ഞാണ് വിവാദമുണ്ടാക്കിയത്. എനിക്കൊരു അനിയനാണുള്ളത്. ചെറുപ്പം മുതൽ അവനെ സ്‌നേഹിച്ചത് കൊണ്ട് ആൺകുട്ടികളോട് പ്രത്യേകമായൊരു വാത്സല്യമുണ്ട്. ഇപ്പോൾ മകനോടും അങ്ങനെ തന്നെ.

‘ഫുക്രു ആ വീട്ടിലെ ഏറ്റവും ചെറിയ കുട്ടിയായിരുന്നു. തുള്ളിക്കളിച്ച് നടക്കുന്ന ഒരു കുട്ടി. അവൻ നല്ലൊരു കൊച്ചാണ്. ബിഗ് ബോസിനുള്ളിൽ വിഷമിച്ചിരിക്കുകയാണെങ്കിൽ ആശ്വസിപ്പിക്കും. നല്ല കെയറിങ് ഉള്ള ആളാണ്. എനിക്കെന്റെ മകനെ പോലെയോ ആങ്ങളയെ പോലെയോ ഒക്കെയാണ് ഫുക്രുവിനെ തോന്നിയത്. ആ സൗഹൃദം ഇപ്പോഴും ഉണ്ട്. ഡെയിലി വിളിക്കാറൊന്നുമില്ല. എങ്കിലും ഇടയ്ക്ക് വിളിച്ച് സംസാരിക്കും’ മഞ്ജു പറയുന്നു.

‘ഞാൻ ഫുക്രുവിനെ ഉമ്മ വെക്കുന്നത് കണ്ടെന്ന് പറയുന്നു. അതൊക്കെ ഇത്ര കൊട്ടിഘോഷിക്കാൻ എന്താണുള്ളത്. എനിക്ക് ഉമ്മ വെക്കാൻ തോന്നിയാൽ ഞാൻ വെക്കും. അതെന്റെ സ്‌നേഹമാണ്. പക്ഷേ എന്റെ ചുണ്ടിനെ അവന്റെ ചുണ്ടിലേക്ക് ചേർത്ത് വെക്കാൻ ശ്രമിച്ച എഡിറ്റർമാരെ ഒക്കെ സമ്മതിക്കണം. അവർ ഒത്തിരി കഷ്ടപ്പെട്ടിട്ടുണ്ടാവും

 

Karma News Network

Recent Posts

ഷൊര്‍ണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ നിന്നും വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവള, പരാതി നല്‍കി യാത്രക്കാരന്‍

ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന്‍ വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…

28 mins ago

ഈ ജില്ലകളിൽ ഇന്ന് അതിതീവ്രമഴയെത്തും; മൂന്നിടത്ത് റെഡ് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…

55 mins ago

അതിർത്തി തർക്കെത്തുടർന്ന് അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി

ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…

10 hours ago

ഹമാസ് തലവൻ കാറിൽ, 4കിലോമീറ്റർ മേലേ നിന്ന് ജൂതബോംബ്, തീർന്നു റാദ് സാദ്

ഇസ്രയേൽ-​ഗാസ യുദ്ധം വീക്ഷിക്കുന്ന എല്ലാവർക്കും വളരെ പ്രധാനപ്പെട്ട ഒരു വാർത്ത. ഹമാസിന്റെ ഏറ്റവും ഉയർന്ന കമാൻഡർ റാദ് സാദിനെ വധിച്ചിരിക്കുന്നു…

10 hours ago

രാജ്‌മോഹൻ ഉണ്ണിത്താനെതിരായ യുദ്ധം ഇന്നു മുതൽ, വിവാഹത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവില്ല, ബാലകൃഷ്ണൻ പെരിയ

കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവില്ലെന്ന് കെപിസിസി മുൻ സെക്രട്ടറി ബാലകൃഷ്ണൻ പെരിയ. അതിന്റെ…

11 hours ago

വർക്കലയിൽ കടലില്‍ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശിയായ യുവാവ് തിരയില്‍പ്പെട്ട് മരിച്ചു

വര്‍ക്കല: ലൈഫ് ഗാര്‍ഡ് നല്‍കിയ മുന്നറിയിപ്പ് അവഗണിച്ച് കടലിലിറങ്ങി തമിഴ്നാട് സ്വദേശിയായ യുവാവ് തിരയില്‍പ്പെട്ട് മരിച്ചു. മധുര ബൈപ്പാസ് റോഡ്…

12 hours ago