entertainment

ലോക്ക് ഡൗണില്‍ അങ്ങനെ ഒരു അബദ്ധം പറ്റി, തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്

നിരവധി സിനിമകളില്‍ കൂടിയും ഹാസ്യ സീരിയലുകളില്‍ കൂടിയും മറ്റ് പരുപാടികളില്‍ കൂടിയും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് നടി മഞ്ജു പത്രോസ്. ബിഗ് ബോസ് സീസണ്‍ രണ്ടില്‍ മത്സരാര്‍ത്ഥി ആയിരുന്നു മഞ്ജു. ഇടയ്ക്ക് എലിമിനേഷനില്‍ മഞ്ജു പുറത്താവുകയായിരുന്നു. പരിപാടിയുമായി ബന്ധപ്പെട്ട് നടിയുടെ പേരില്‍ പല വിവാദങ്ങളും ഉടലെടുത്തിരുന്നു. കഴിഞ്ഞ ദിവസം ആരാധകരോടെ സംവദിക്കാനായി നടി ഫേസ്ബുക്ക് ലൈവില്‍ എത്തിയിരുന്നു. ലോക്ക് ഡൗണില്‍ തനിക്ക് പറ്റിയ ഒരു അബദ്ധം പങ്കുവെയ്ക്കാനാണ് നടി ഫേസ്ബുക്ക് ലൈവില്‍ എത്തിയത്.

ഫ്‌ലാറ്റില്‍ നിന്നും ഒന്നര കിലോമീറ്റര്‍ അകലെ ഉള്ള ചെറിയൊരു സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നുമാണ് വീട്ടിലേക്ക് ഉള്ള സാധനങ്ങള്‍ വാങ്ങുന്നത്. ഡ്രൈവിങ് അറിയാത്തതിനാല്‍ അച്ഛന്റെ കൂടെ മാര്‍ക്കറ്റില്‍ പോകാന്‍ തീരുമാനിക്കുക ആയിരുന്നു. അങ്ങനെ വണ്ടിയുമായി കുറച്ചു ദൂരം ചെന്നപ്പോള്‍ പോലീസ് ചെക്ക് പോസ്റ്റ് രണ്ട് പേരെ വണ്ടിയില്‍ അവര്‍ തങ്ങളെ തടഞ്ഞെന്ന് മഞ്ജു ഫേസ്ബുക്ക് ലൈവില്‍ പറയുന്നു.

‘ഈ സമയത്ത് രണ്ട് പേര്‍ പോകാന്‍ പറ്റില്ലെന്ന് പൊലീസ് പറഞ്ഞു. ഭക്ഷണ സാധനങ്ങള്‍ മേടിക്കാന്‍ വേണ്ടി പുറത്തിറങ്ങിത് ആണെന്നും അതുകൊണ്ടാണ് രണ്ട് പേര്‍ വന്നതെന്നും ഞാന്‍ പറഞ്ഞു. സത്യവാങ് മൂലം ഉണ്ടോ എന്നായിരുന്നു അടുത്ത ചോദ്യം. സാധനങ്ങള്‍ മേടിക്കാന്‍ പോകാന്‍ സത്യവാങ് മൂലം വേണമെന്നും എനിക്ക് അറിയില്ലായിരുന്നു. സാധനങ്ങള്‍ മേടിക്കാനുള്ള ലിസ്റ്റ് അച്ഛന്റെ കയ്യില്‍ കൊടുത്തുവിട്ടാല്‍ മതിയെന്നും രണ്ട് പേര്‍ യാത്ര ചെയ്യരുതെന്നും പറഞ്ഞു. സത്യത്തില്‍ അപ്പോഴാണ് എനിക്ക് പറ്റിയ തെറ്റ് മനസ്സിലായത്. നിങ്ങള്‍ ചിലപ്പോള്‍ നേരായി തന്നെയാകും ചെയ്യുന്നത്.’- മഞ്ജു പറഞ്ഞു.

‘പക്ഷേ എന്റെ ശ്രദ്ധക്കുറവ് കൊണ്ട് അങ്ങനെയൊരു അബദ്ധം പറ്റി. ഈ കാലത്ത് ഇങ്ങനെയുളള ചെറിയ ചെറിയ അബദ്ധങ്ങള്‍ സംഭവിച്ചേക്കാം. പുറത്തുപോയാല്‍ കൈ നിര്‍ബന്ധമായും സാനിറ്റൈസറോ സോപ്പോ ഉപയോഗിച്ച് കഴുകണം.’- മഞ്ജു പറയുന്നു.

Karma News Network

Recent Posts

ഡിവോഴ്സിനു പിന്നാലെ ഗോവ ബീച്ചില്‍ അടിച്ചുപൊളിച്ച് മഞ്ജു പിള്ള

ബിഗ് സ്‌ക്രീൻ- മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് മഞ്ജുപിള്ള. കലാ കുടുംബത്തില്‍ നിന്ന് എത്തി അഭിനയ മേഖലയില്‍ തന്റേതായ ഇടം…

14 mins ago

ഗര്‍ഭിണിയുടെ കരണത്തടിച്ച് CI, അതിക്രമം ഭര്‍ത്താവിനെ മര്‍ദിക്കുന്നത് ചോദ്യംചെയ്തതോടെ

കൊച്ചി : നന്നാവില്ലെന്ന് ഉറപ്പിച്ച് സംസ്ഥാനത്തെ പോലീസുകാർ. എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ സി.ഐ മുഖത്ത് അടിച്ചെന്ന പരാതിയുമായി ഗര്‍ഭിണിയായ…

20 mins ago

പരീക്ഷയിൽ തോൽപ്പിച്ചു, പിന്നിൽ മുൻവൈരാഗ്യം, കേരള വർമ്മ കോളജിലെ അദ്ധ്യാപകനെതിരെ വിദ്യാർത്ഥി

തൃശൂർ : തൃശൂർ കേരള വർമ്മ കോളജിലെ അദ്ധ്യാപകനെതിരെ പരാതിയുമായി വിദ്യാർത്ഥി. മുൻ വൈരാഗ്യത്തെ തുടർന്ന് പരീക്ഷയിൽ അധ്യാപകൻ തോൽപ്പിച്ചതായി…

53 mins ago

ഇടുക്കിയിൽ മരുമകൻ പെട്രോളൊഴിച്ച് തീ കൊളുത്തിയ സ്ത്രീ മരിച്ചു

ഇടുക്കി: പൈനാവിൽ മകളുടെ ഭര്‍ത്താവിന്‍റെ പെട്രോൾ ആക്രമണത്തിനിരയായ സ്ത്രീ മരിച്ചു. അമ്പത്തിയാറ് കോളനിയിലെ താമസക്കാരിയായ അന്നക്കുട്ടി ആണ് മരിച്ചത്. കോട്ടയം…

1 hour ago

ഭീകര മാളങ്ങൾ തകർത്ത് മോദി കാശ്മീരിൽ,തട്ടമിട്ട പെൺകുട്ടികൾക്കൊപ്പം സെല്ഫി

കാശ്മീരിൽ മുസ്ളീം പെൺകുട്ടികൾക്കൊപ്പം മോദിയുടെ സെല്ഫി. സെല്ഫി എടുത്തത് നരേന്ദ്ര മോദി സ്വന്തം ഫോണിൽ. തട്ടമിട്ട മുസ്ളീം പെൺകുട്ടികൾക്ക് ഒപ്പം…

1 hour ago

ആന സവാരി കേന്ദ്രത്തിൽ ആനയുടെ ചവിട്ടേറ്റ് രണ്ടാം പാപ്പാന് ദാരുണാന്ത്യം

അടിമാലി: ആന സവാരി കേന്ദ്രത്തിൽ പാപ്പാൻ ആനയുടെ ചവിട്ടേറ്റ് മരിച്ചു. കൊച്ചി - ധനുഷ്കോടി ദേശീയ പാതയോരത്ത് അടിമാലിയ്ക്ക് സമീപം…

2 hours ago