entertainment

ഫോണില്‍ ഏറ്റവും കൂടുതല്‍ വിളിക്കുന്നതാര്, ബ്ലോക്ക് ചെയ്തത് ആരെയൈാക്കെ, മറുപടിയുമായി മഞ്ജു വാര്യര്‍

നടി മഞ്ജു വാര്യരുടെ മേക്ക് ഓവര്‍ ചിത്രങ്ങള്‍ വന്‍ ഹിറ്റായിരുന്നു. ഇപ്പോള്‍ ശ്രദ്ധേയമാകുന്നത് മഞ്ജുവിന്റെ രസകരമായ ഒരു വീഡിയോ അഭിമുഖമാണ്. ഈയടുത്തായി വൈറലായി ചിത്രത്തിലെ ഡ്രസ്സും ശ്രദ്ധ നേടുകയാണല്ലോ, എവിടുന്നാണ് വാങ്ങിയത് എന്ന ചോദ്യത്തിന് അത് പണ്ടെവിടുന്നോ 50 ശതമാനം ഓഫിനു വാങ്ങിയ ഡ്രസ്സായിരുന്നു, എന്നായിരുന്നു ചിരിച്ചുകൊണ്ട് മഞ്ജു വാര്യര്‍ മറുപടി നല്‍കിയത്.

ഫോണില്‍ അവസാനം എടുത്ത ഫോട്ടോ ഏതെന്ന ചോദ്യത്തിന്, ഗാലറിയിലാണോ? അത് മമ്മൂക്കയുടെ ഒരു വീഡിയോ ആണ് എന്നായിരുന്നു മഞ്ജുവിന്റെ മറുപടി. ദി പ്രീസ്റ്റിന്റെ ലൊക്കേഷനില്‍ മമ്മൂക്ക എടുത്ത മഞ്ജുവിന്റെ ഫോട്ടോയെ കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം നല്‍കുന്ന മമ്മൂട്ടിയുടെ വീഡിയോ ആണ് മഞ്ജു കാണിച്ചത്.

ഏറ്റവും കൂടുതലായി ഉപയോഗിക്കുന്നത് വാട്‌സ്ആപ്പ് ആണെന്നും, പെട്ടെന്ന് ഡിലീറ്റ് ചെയ്യാന്‍ പറഞ്ഞാല്‍ ഡിലീറ്റ് ചെയ്യുന്ന ആപ് എയര്‍ബിഎന്‍ബി ആവുമെന്നും മഞ്ജു പറഞ്ഞു. കുറേ യാത്ര ചെയ്യുന്നതിന് വേണ്ടി എടുത്ത് വെച്ചതാണ്. പക്ഷേ ഒന്നും നടക്കുന്നില്ല, എന്നാണ് എയര്‍ബിഎന്‍ബി ആപ്പിനെ കുറിച്ച് മഞ്ജു പറഞ്ഞത്.

ഫോണില്‍ ഏറ്റവും കൂടുതല്‍ വിളിക്കുന്നത് ആരാണെന്നുള്ള ചോദ്യത്തിന് അമ്മ എന്നായിരുന്നു മഞ്ജുവിന്റെ മറുപടി. എത്ര പേരെ ഫോണില്‍ ബ്ലോക്ക് ചെയ്തിട്ടുണ്ട് എന്ന ചോദ്യത്തില്‍ ചിലപ്പോള്‍ നൂറില്‍ മുകളില്‍ കോണ്‍ടാക്റ്റുകള്‍ കാണുമെന്നു മഞ്ജു പറഞ്ഞു,. പലപ്പോഴും അറിയാത്ത ആളുകളാവും അത്. നമ്മളെന്തെങ്കിലും തിരക്കിലിരിക്കുന്ന സമയത്ത് മെസേജ് അയക്കാതെ വിളിച്ചു കൊണ്ടിരിക്കുമ്പോള്‍ ഹോള്‍ഡ് ചെയ്ത് വെയ്ക്കും. അത്യാവശ്യമുണ്ടെങ്കില്‍ ടെക്സ്റ്റ് ചെയ്യുമല്ലോ, മഞ്ജു പറഞ്ഞു. മഞ്ജു വിളിച്ചാല്‍ ഫോണ്‍ എടുക്കാത്തതായി ആരെങ്കിലും ഉണ്ടോ എന്ന ചോദ്യത്തിന് അങ്ങനെ ആരും ഇല്ല എന്നും അവര്‍ മറുപടി നല്‍കി.

Karma News Network

Recent Posts

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

13 mins ago

പുതിയ ക്രിമിനൽ നിയമം, ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് അമിത് ഷാ

ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

21 mins ago

ജീവനക്കാരില്ല, കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…

22 mins ago

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

54 mins ago

ഡാം നിറഞ്ഞ് ഒഴുകുന്നത് ആസ്വദിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടുണ്ടായ അപകടം, 4 പേരുടെ മൃതദേഹം കണ്ടെത്തി

മഹാരാഷ്ട്രയിലെ ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ഡാം…

59 mins ago

ദേശീയപാതയിൽ മണ്ണിടിച്ചിൽ, അപകടം ഒഴിവായത് തലനാരിഴയ്ക്ക്, നാട്ടുകാർ ആശങ്കയിൽ

വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…

1 hour ago