entertainment

ഈ പ്രായത്തിലും മഞ്ജുവിന് എന്താ ഒരു എനർജി, പാട്ടിൽ തൃപ്തരല്ലെങ്കിലും മഞ്ജുവിന് പ്രശംസ

മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ആയിഷ’ എന്ന ചിത്രത്തിലെ ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ‘കണ്ണില് കണ്ണില്’ എന്നാരംഭിക്കുന്ന ഗാനമാണ് പുറത്തുവന്നിരിക്കുന്നത്. പുറത്തിറങ്ങി നിമിഷങ്ങൾക്കുള്ളിൽ തന്നെ ​ഗാനം പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. പ്രഭുദേവയാണ് നൃത്തം കൊറിയോഗ്രഫി ചെയ്തിരിക്കുന്നത്.

പാട്ട് വൈറലായതോടെ മഞ്ജുവിന്റെ പ്രായവും എനർജിയും സിനിമാ പ്രേമികൾ ചർച്ച ചെയ്യുകയാണ്. ‘നാൽപത്തിനാലാം വയസിലും മഞ്ജുവിന്റെ എനർജി സമ്മതിച്ചേ മതിയാകൂ, ക്ലാസിക്കൽ ഡാൻസറിയിരുന്നിട്ടും മനോഹരമായി നൃത്തം ചെയ്തു, ഡാൻസിലും കൊറിയോ​ഗ്രഫിയിലും ഞങ്ങൾ തൃപ്തരല്ലെങ്കിലും മഞ്ജുവിന്റെ എനർജിയും മെയ് വഴക്കവും അഭിനന്ദനം അർഹിക്കുന്നു’ തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോ സോങിന് ലഭിക്കുന്നത്.

പലരും വീഡിയോ സോങിലെ കൊറിയോ​​ഗ്രഫിയെ വിമർശിക്കുന്നുണ്ട്. സ്റ്റേപ്പുകളിൽ പുതുമയില്ലെന്നും ചിലർ‌ അഭിപ്രായപ്പെട്ടു. വളരെ നാളുകൾക്ക് ശേഷമാണ് ഇത്രത്തോളം എനർജയിൽ മഞ്ജു വാര്യർ സിനിമാറ്റിക്ക് ഡാൻസ് ചെയ്യുന്നത് പ്രേക്ഷകർ കാണുന്നത്. ചെറുപ്പം മുതൽ ക്ലാസിക്കൽ നൃത്തമാണ് മഞ്ജു പഠിച്ചിരുന്നത്.

അഹി അജയൻ ആണ് ​ഗാനം ആലപിച്ചിരിക്കുന്നത്. ബി.കെ ഹരിനാരായണൻ എഴുതിയ വരികൾക്ക് സം​ഗീതം നൽകിയിരിക്കുന്നത് എം.ജയചന്ദ്രൻ ആണ്. ഡോ.നൂറ അൽ മർസൂഖിയാണ് ​ഗാനത്തിന്റെ അറബിക് വെർഷൻ എഴുതിയിരിക്കുന്നത്. ​റിലിക് ​ഗാനം ദിവസങ്ങൾക്ക് മുമ്പാണ് അണിയറ പ്രവർത്തകർ പുറത്തു വിട്ടിരുന്നത്. ദിവസങ്ങൾ കഴിഞ്ഞിട്ടും യൂട്യൂബിൽ ട്രെന്റിം​ഗ് ലിസ്റ്റിൽ തുടരുമ്പോൾ തന്നെയാണ് വീഡിയോ ​ഗാനവും പുറത്തു വന്നിരിക്കുന്നത്. ചിത്രം ഈ മാസം തിയറ്ററുകളിൽ എത്തുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ……

ആമിർ പള്ളിക്കൽ ആണ് ആയിഷ സംവിധാനം ചെയ്യുന്നത്. 7 ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ്, അറബിക് ഭാഷകളിലും ചിത്രം പുറത്തിറങ്ങും. ആഷിഫ് കക്കോടിയാണ് ചിത്രത്തിൻറെ രചന. ഇതാദ്യമാണ് മഞ്ജു വാര്യരുടെ ഒരു സിനിമ ഇത്രയും ഭാഷകളിൽ റിലീസ് ചെയ്യുന്നത്. നടി രാധികയും ചിത്രത്തിൽ സുപ്രധാന വേഷത്തിൽ എത്തുന്നു. സജ്‌ന, പൂർണിമ എന്നിവർക്കു പുറമെ ലത്തീഫ (ടുണീഷ്യ), ത്തീഫ (ടുണീഷ്യ), സലാമ (യുഎഇ), ജെന്നിഫർ (ഫിലിപ്പൈൻസ്), സറഫീന (നൈജീരിയ), സുമയ്യ (യമൻ), ഇസ്ലാം (സിറിയ) തുടങ്ങിയ വിദേശ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

Karma News Network

Recent Posts

ദീപുവിന്റെ കാറിലുണ്ടായിരുന്ന 10 ലക്ഷവുമായി പോയത് ഭിന്നശേഷിക്കാരൻ, CCTV പുറത്ത്‌

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…

7 hours ago

ഗുരുതരമായ കുറ്റകൃത്യങ്ങൾ, ശക്തമായ തെളിവുകൾ, ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി ∙ ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എൻഐഎ കുറ്റപത്രത്തിലെ ഗുരുതര കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയും…

7 hours ago

മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ച് എം.വി. നികേഷ് കുമാര്‍, സജീവ രാഷ്ട്രീയത്തിലേക്ക്

കൊച്ചി: 28 വര്‍ഷത്തെ മാധ്യമജീവിതത്തിന് വിരാമമിട്ട് എം.വി. നികേഷ് കുമാര്‍. ഇനി മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് റിപ്പോർട്ട്. സിപിഎം…

8 hours ago

കനത്ത മഴ, മൂന്നാറിൽ വീടുകൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു, വിവിധ ജില്ലകളില്‍ വ്യാപക നാശനഷ്ടം

മൂന്നാർ: മൂന്നാറില്‍ കനത്ത മഴയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് സ്ത്രീ മരിച്ചു. മൂന്നാര്‍ എംജി കോളനിയില്‍ താമസിക്കുന്ന കുമാറിന്‍റെ…

8 hours ago

വയനാട്ടിൽ കുഴിബോംബ് ,സ്ഫോടക വസ്തു കണ്ടെത്തിയത് മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയിൽ

വയനാട് തലപ്പുഴയിൽ മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയിൽ കുഴിബോംബ് കണ്ടെത്തി. തണ്ടർബോൾട്ട് പട്രോളിങ് നടത്തുന്ന സ്ഥലത്താണ് കുഴിബോംബ് കണ്ടെത്തിയത്. വനം വകുപ്പിലെ…

9 hours ago

കൊടിക്കുന്നിലിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ ഇൻഡിയ സഖ്യത്തിൽ അതൃപ്തി, ഏകപക്ഷീയ തീരുമെന്ന് തൃണമൂൽ

ന്യൂഡല്‍ഹി: ലോക്‌സഭ സ്പീക്കര്‍ പദവിയിലേക്ക് കോണ്‍ഗ്രസിലെ കൊടിക്കുന്നില്‍ സുരേഷിനെ മത്സരിപ്പിക്കാനുള്ള തീരുമാനത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് അതൃപ്തി. മത്സരിക്കാന്‍ തീരുമാനിക്കുന്നതിന് മുമ്പ്…

9 hours ago