entertainment

അയാം യുവര്‍ ഗാഥ ജാം, ഗീതുമോഹന്‍ദാസിനു ജന്മദിനാശംസയുമായി മഞ്ജു

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഗീതു മോഹന്‍ദാസ്. ശരിയായ പേര് ഗായത്രി മോഹൻ‌ദാസ്. വിളിപ്പേരായ ഗീതു എന്നത് സിനിമയിലേക്ക് വന്നപ്പോൾ തന്റെ സിനിമ പ്പേര് ആയി സ്വീകരിച്ചു. ആദ്യ ചിത്രം 1986 ൽ ഇറങ്ങിയ ഒന്നു മുതൽ പൂജ്യം വരെ എന്ന ചിത്രമാണ്. അഞ്ചു വയസുള്ളപ്പോളാണ് ഗീതു ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. മലയാളത്തിലെ ഫാസിലിന്റെ ചിത്രമായ എന്റെ മാമാട്ടിക്കുട്ടി അമ്മക്ക് എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പാ‍യ എൻ ബൊമ്മകുട്ടി അമ്മക്ക് എന്ന ചിത്രത്തിൽ പ്രധാന വേഷമാണ് ഗീതു ചെയ്തത്.
നിരവധി ചിത്രങ്ങളിലൂടെ തിളങ്ങി നിന്ന താരം സംവിധായികയായും തിളങ്ങുകയാണിപ്പോള്‍. നിവിന്‍ പോളിയെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത മൂത്തോന്‍ വളരെയധികം ശ്രദ്ധ നേടിയിരുന്നു. പ്രേക്ഷക നിരൂപക പ്രശംസ നേടിയ ചിത്രത്തിന്റെ എല്ലാ ക്രെഡിറ്റും ഗീതുവിനാണെന്ന് താരങ്ങള്‍ പോലും പറഞ്ഞിട്ടുണ്ട്.

ഗീതു മോഹന്‍ദാസിന്റെ ജന്മദിനമാണ് ഇന്ന്. താരങ്ങളൊക്കെ ഗീതു മോഹന്‍ദാസിന്റെ ഫോട്ടോകള്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. വളരെ വേറിട്ട ക്യാപ്ഷനിലൂടെയാണ് മഞ്ജു വാര്യര്‍ ഗീതു മോഹന്‍ദാസിന് ജന്മദിന ആശംസകള്‍ നേര്‍ന്നത്. മോഹന്‍ലാല്‍ നായകനായ വന്ദനം സിനിമയിലെ ഒരു ഡയലോഗു കടമെടുത്തുകൊണ്ടായിരുന്നു മഞ്ജു ഗീതുവിനുള്ള ആശംസ അറിയിച്ചത്.’ഹാപ്പി ബര്‍ത്ത് ഡേ ഡാര്‍ലിങ്. അയാം യുവര്‍ ഗാഥാ ജാം’ എന്നായിരുന്നു ഇരുവരും ഇരിക്കുന്ന ഫോട്ടോയ്ക്കൊപ്പം മഞ്ജു ഫേസ്ബുക്കില്‍ എഴുതിയത്. നിരവധി പേരാണ് പോസ്റ്റിനു താഴെ വന്നു താരത്തിന് ആശംസ അറിയിക്കുന്നത്.

അകലെ എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയിട്ടുണ്ട് ഗീതു മോഹന്‍ദാസ്,കേള്‍ക്കുന്നുണ്ടോ, ലയേഴ്‍സ് ഡൈസ്, മൂത്തോന്‍ എന്നീ ചിത്രങ്ങളാണ് ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്‍തിട്ടുള്ളത്.

Karma News Network

Recent Posts

ദേശീയപാതയിൽ മണ്ണിടിച്ചിൽ, അപകടം ഒഴിവായത് തലനാരിഴയ്ക്ക്, നാട്ടുകാർ ആശങ്കയിൽ

വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…

12 mins ago

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…

40 mins ago

സേനയിലെ ആത്മഹത്യ, സഭയിലുന്നയിച്ച് പ്രതിപക്ഷം, 8 മണിക്കൂർ ജോലി ഉടൻ നടപ്പാക്കാനാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…

45 mins ago

വീട് പരിശോധനയ്ക്കെത്തിയ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർക്കും സംഘത്തിനും നേരേ ആക്രമണം, പ്രതി പിടിയിൽ

അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…

47 mins ago

കളിച്ചുകൊണ്ടിരിക്കെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം

ഡൽഹി: വീടിൻറെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡൽഹി ഹർഷ് വിഹാറിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസിൽ…

1 hour ago

റീച്ച് കിട്ടുന്നതിന് കൂറ്റൻ ടവറിൽ കയറി, യുവാവിന് പണി കിട്ടി, സംഭവം ഇങ്ങനെ

ലഖ്‌നൗ : യൂട്യൂബിൽ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി. പൊലീസും സന്നദ്ധപ്രവർത്തകരും…

1 hour ago