entertainment

കൃഷ്ണ വേഷമണിഞ്ഞ് നൃത്തം ചെയ്ത് മഞ്ജു വാര്യർ

മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരമാണ് മഞ്ജുവാര്യർ. കുട്ടിക്കാലം ന്യത്തവേദികളിൽ തിളങ്ങി കലാതിലക പട്ടം അണിഞ്ഞ താര സുന്ദരി. ഒരു കാലത്ത് സിനിമയിൽ തിളങ്ങി നിന്ന നായിക തന്റെ വിവാഹജീവിതത്തോട് കൂടി സിനിമയിൽ നിന്നും പടിയിറങ്ങി.പിന്നീടങ്ങോട് സംഘർഷം നിറഞ്ഞ സ്വാകാര്യ ജിവിതം. ജിവീതത്തിലെ അസ്വാരസ്യമൂലം വിവാഹം മോചനം നേടി. പിന്നീടങ്ങോട്ട് ഒരു തിരിച്ചുവരവിന്റെ പാതയിലായിരുന്നു താരം. സ്റ്റൈലിഷ് ലുക്കിലുള്ള മഞ്ജുവിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഓരോദിവസവും കൂടുതൽ ചെറുപ്പമായി കൊണ്ടിരിക്കുന്ന മഞ്ജുവിനെയാണ് സമീപകാലങ്ങളിലെ ചിത്രങ്ങളിലെല്ലാം കാണാൻ സാധിക്കുന്നത്. ആയിഷ ആണ് മഞ്ജുവിന്റെ ഏറ്റവും പുതിയ സിനിമ.

അസാധ്യ പ്രകടനം കൊണ്ട് വിസ്മയിപ്പിക്കുന്ന മലയാളികളുടെ സ്വന്തം മഞ്ജുവാര്യരുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. സൂര്യ ഫെസ്റ്റിവലിന്റെ സമാപനവേദിയിൽ കുച്ചിപ്പുടി നൃത്ത നാടകം അവതരിപ്പിച്ചത് മഞ്ജുവും സംഘവുമാണ്. ഇതിന്റെ ചിത്രങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധപിടിച്ചു പറ്റുന്നത്.

രാധേ ശ്യാം എന്ന് പേരിട്ടിരുന്ന നൃത്ത നാടകത്തിൽ കൃഷ്ണന്റെ വേഷമായിരുന്നു മഞ്ജുവിന്. കലാക്ഷേത്ര പൊന്നിയാണ് രാധയായി എത്തിയത്. പാദം സ്കൂൾ ഓഫ് ഡാൻസ് അവതരിപ്പിച്ച നൃത്ത നാടകത്തിന്റെ ആശയവും നൃത്തസംവിധാനവും ഗീത പദ്മകുമാറിൻറേത് ആയിരുന്നു. അർജുൻ ഭരദ്വാജിന്റെ വരികൾക്ക് ഭാഗ്യലക്ഷ്മി ഗുരുവായൂർ സംഗീതം പകർന്ന പരിപാടിയുടെ മ്യൂസിക് പ്രൊഡക്ഷൻ രാമു രാജ് ആയിരുന്നു.


നിറഞ്ഞ കയ്യടികളോടെയാണ് മഞ്ജുവിന്റെ പ്രകടനത്തെ കാണികൾ സ്വീകരിച്ചത്. നൃത്ത പരിപാടിയുടെ വീഡിയോ യുട്യൂബിലൂടെ പുറത്തു വിട്ടിട്ടുണ്ട്. വേദിയിൽ നിന്നുള്ള ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ മഞ്ജുവാര്യർ തന്നെയാണ് പങ്കുവെച്ചത്.

Karma News Network

Recent Posts

കുവൈത്ത് ദുരന്തം, മരിച്ചവരുടെ കുടുംബാം​ഗങ്ങൾക്ക് ധനസഹായം കൈമാറി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്

ലക്നൗ: കുവൈത്ത് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാം​ഗങ്ങൾക്കും റിയാസി ഭീകരാക്രമണത്തിൽ പരിക്കേറ്റവർക്കും ധനസഹായം കൈമാറി യോ​ഗി ആദിത്യനാഥ്. അഞ്ച് ലക്ഷം രൂപ…

11 mins ago

വെള്ളാപ്പള്ളി നടേശൻ,59 കേസുകളിൽ അകത്താകും, ഈ മാരണം ഇല്ലാതാകും

വെള്ളാപ്പള്ളി നടേശൻ എസ്എൻഡിപി സമൂഹത്തിന് ബാധ്യത എന്ന് . എസ് എൻട്രസ്റ്റിന്റെ സ്വത്തുക്കൾ വിറ്റുതുലച്ച് ആസ്ഥാനമന്ദിരംവരെ ജപ്തിയിലാക്കിയെന്ന് എസ്എൻടിപി സംരക്ഷണസമിതി.…

38 mins ago

ഇന്ത്യൻ ജ്വല്ലറി അമേരിക്കയിൽ കൊള്ള ചെയ്തു, വൈറൽ വീഡിയോ,3 മിനുട്ടിൽ കിലോകണക്കിനു സ്വർണ്ണവുമായി 20 കവർച്ചക്കാർ കടന്നു

അമേരിക്കയിലെ ഇന്ത്യൻ ജ്വല്ലറി കൊള്ളയടിച്ച് കിലോ കണക്കിനു സ്വർണ്ണവും ഡയമണ്ടും രത്നങ്ങലും കൊണ്ടുപോയി. ഒറ്റ ഗാർഡ് മാത്രം ഉണ്ടായിരുന്ന ജ്വല്ലറിയിൽ…

52 mins ago

ഓൺലൈനിൽ ഓർഡർ ചെയ്ത ഐസ്‌ക്രീമിൽ പഴുതാ, ഞെട്ടൽ

നോയിഡ: ഓൺലൈൻ വഴി ഓർഡർചെയ്ത ഐസ്ക്രീമിൽ മനുഷ്യന്റെ വിരൽ ലഭിച്ച സംഭവത്തിന് പിന്നാലെ വീണ്ടും ഞെട്ടിക്കുന്ന വാർത്ത പുറത്തു വരുന്നു.…

1 hour ago

ബി.ജെ.പി ആസ്ഥാനത്ത് സുരേഷ് ഗോപിക്ക് സദ്യ ഒരുക്കി സ്വീകരണം

തിരുവനന്തപുരം : കേന്ദ്ര മന്ത്രിസഭയിൽ സഹമന്ത്രിയായി ചുമതലയേറ്റശേഷം തലസ്ഥാനത്ത് എത്തിയ സുരേഷ് ഗോപിക്ക് ബിജെപി ആസ്ഥാന മന്ദിരത്തിൽ ഗംഭീര സ്വീകരണം…

2 hours ago

‘പ്രേമം’ പാലത്തിൽ പരിസരം മറന്ന് കമിതാക്കൾ, ചോദ്യംചെയ്തവർക്ക് അടി കൊടുത്ത് പെൺകുട്ടികള‌ടങ്ങുന്ന സംഘം

ആലുവ : തോട്ടക്കാട്ടുകര 'പ്രേമം' പാലത്തിൽ കമിതാക്കളുടെ അതിരുകടന്ന സല്ലാപം കലാശിച്ചത് സമീപവാസി​യുമായി​ അടിപിടിയിൽ. പരിസരവാസികൾക്ക് ശല്യമായ സല്ലാപം ചോദ്യം…

3 hours ago