entertainment

ഞാനടക്കമുള്ളവർക്ക് പ്രചോദനമായിരുന്നു നിങ്ങൾ, കണ്ണീർ പ്രണാമവുമായി മഞ്ജു

അർബുദ രോഗബാധിതനായി മരണപ്പെട്ട നന്ദു മഹാദേവക്ക് ആദരാഞ്ജലി അർപ്പിച്ച്‌ നിരവധിപ്പേരാണ് എത്തിയത്. അനേകർക്ക് പ്രചോദനമായിരുന്ന നന്ദുവിന് കണ്ണീർ പ്രണാമവുമായി മഞ്ജുവാര്യരുമെത്തി. ‘സമാധാനത്തോടെ വിശ്രമിക്കുക നന്ദു! കേരള ക്യാൻ കാമ്പെ യ്‌നുകൾക്കിടയിൽ നിങ്ങളോടൊപ്പം സമയം ചെലവഴിക്കാൻ കഴിഞ്ഞത് എന്റെ ഭാഗ്യമാണ്. ഞാനടക്കം പലരെയും പ്രചോദിപ്പിച്ചതിന് നന്ദിയെന്നാണ് മഞ്ജു കുറിച്ചത്

‘അതിജീവനത്തിന്റെ രാജകുമാരന് പ്രണാമം. കാൻസർ എന്ന രോഗത്തിനെ തന്റെ ചിരിയിലൂടെ തോൽപ്പിച്ച നന്ദു ഒടുവിൽ വിടവാങ്ങി’- ഉണ്ണി മുകുന്ദൻ തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

കോഴിക്കോട് എം.വി.ആർ കാൻസർ സെൻററിൽ ഇന്ന് പുലർച്ചെ മൂന്നരയോടെയായിരുന്നു നന്ദുവിന്റെ മരണം. തിരുവനന്തപുരം ഭരതന്നൂർ സ്വദേശിയാണ് നന്ദു. ക്യാൻസർ ബാധിതനായെങ്കിലും രോഗത്തോടുള്ള പോരാട്ടമാണ് നന്ദുവിനെ എല്ലാവർക്കും പരിചിതനാക്കിയത്. സോഷ്യൽ മീഡിയയിലൂടെ സമാന അനുഭവത്തിലൂടെ കടന്നുപോകുന്നവർക്ക് വലിയ ധൈര്യമാണ് നന്ദു നൽകിയിരുന്നത്. അതുകൊണ്ട് തന്നെ സമൂഹമാധ്യമങ്ങളിൽ ഒരുപാട് ഫോളോവേഴ്‌സ് കൂടിയുള്ള വ്യക്തിയായിരുന്നു നന്ദു മഹാദേവ. ‌‌‌ രോഗത്തെ ചിരിയോടെ നേരിട്ട് ക്യാൻസറിനെതിരായ പോരാട്ടത്തിൽ നിരവധി പേർക്ക് പ്രചോദനമായാണ് നന്ദുവിന്റെ മടക്കം. ജീവിതത്തിന്റെ ഓരോ ഘട്ടവും നന്ദു സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. അവസാന ദിവസങ്ങളിൽ നന്ദുവിന്റെ ശ്വാസകോശത്തെയും ക്യാൻസർ ബാധിച്ചിരുന്നു.

Karma News Network

Recent Posts

‘മുറുക്കിപ്പിടിക്കും ഇനി അങ്ങോട്ട്’ ഭർത്താവിനെ ചേർത്ത് പിടിച്ച് വായടപ്പിക്കുന്ന മറുപടി നൽകി മീര നന്ദൻ

കഴിഞ്ഞ ദിവസമായിരുന്നു നടി മീര നന്ദന്റെ വിവാഹം. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു താലികെട്ട്. ലണ്ടനിൽ അക്കൗണ്ടന്റായ ശ്രീജു ആണ് വരൻ.…

12 mins ago

കൊയിലാണ്ടി കോളേജിലെ സംഘർഷം, എസ്എഫ്‌ഐ പ്രവർത്തകർക്ക് സസ്‌പെൻഷൻ

കോഴിക്കോട് : കൊയിലാണ്ടി ഗുരുദേവ കോളേജിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് നാല് എസ്എഫ്ഐ പ്രവർത്തകരെ സസ്പെൻ്റ് ചെയ്തു. രണ്ടാം വർഷ ബിബിഎ…

36 mins ago

സാമ്പത്തിക തട്ടിപ്പ് കേസ്, മാണി സി. കാപ്പൻ എം.എൽ.എക്ക് തിരിച്ചടി

കൊച്ചി: മാണി സി കാപ്പൻ എംഎൽഎക്ക് തിരിച്ചടി. സാമ്പത്തിക തട്ടിപ്പ് കേസിൽ വിചാരണ നടപടികൾ നിർത്തിവയ്ക്കണമെന്ന മാണി സി കാപ്പന്റെ…

36 mins ago

എംബി കോക്ടെയ്ൽ’ ബംഗാളിലെ ക്രമസമാധാനം തകർക്കുന്നു, വെച്ചുപൊറുപ്പിക്കാനാവില്ല, ഗവർണർ സിവി ആനന്ദബോസ്

കൊൽക്കത്ത: ബംഗാളിൽ ആൾക്കൂട്ട ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന "എംബി കോക്ടെയ്ൽ" സംസ്ഥാനത്തിന്റെ ക്രമസമാധാന നിലയെ പൂർണമായും ഇല്ലായ്മ ചെയ്യുകയാണെന്ന് ഗവർണർ ഡോ…

1 hour ago

തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം യുവ വ്യവസായിക്ക് പരിക്ക്

തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം യുവ വ്യവസായിക്ക് പരിക്ക്. പോലീസ് ക്വാട്ടേഴ്സിന് സമീപത്തെതച്ചോളി പുടുവത്ത് തറവാടിന് നേരെയാണ് ആക്രമണം നടന്നത്.…

1 hour ago

ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‍കാരം മോഹന്‍ലാലിന്

ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്ക്കാരം പ്രഖ്യാപിച്ചു. അഭിനയ മേഖലയിലെ മികവിന് നടൻ മോഹന്‍ലാലിനാണ് പുരസ്‍കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും…

2 hours ago