entertainment

ബത്ലഹേം വീഥികളിൽ ചുറ്റികറങ്ങി മഞ്ജു വാര്യർ, വീഡിയോ കാണാം

മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരമാണ് മഞ്ജുവാര്യർ. കുട്ടിക്കാലം ന്യത്തവേദികളിൽ തിളങ്ങി കലാതിലക പട്ടം അണിഞ്ഞ താര സുന്ദരി. ഒരു കാലത്ത് സിനിമയിൽ തിളങ്ങി നിന്ന നായിക തന്റെ വിവാഹജീവിതത്തോട് കൂടി സിനിമയിൽ നിന്നും പടിയിറങ്ങി.പിന്നീടങ്ങോട് സംഘർഷം നിറഞ്ഞ സ്വാകാര്യ ജിവിതം. ജിവീതത്തിലെ അസ്വാരസ്യമൂലം വിവാഹം മോചനം നേടി. പിന്നീടങ്ങോട്ട് ഒരു തിരിച്ചുവരവിന്റെ പാതയിലായിരുന്നു താരം.

സ്റ്റൈലിഷ് ലുക്കിലുള്ള മഞ്ജുവിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഓരോദിവസവും കൂടുതൽ ചെറുപ്പമായി കൊണ്ടിരിക്കുന്ന മഞ്ജുവിനെയാണ് സമീപകാലങ്ങളിലെ ചിത്രങ്ങളിലെല്ലാം കാണാൻ സാധിക്കുന്നത്. ഇപ്പോഴിതാ, ബത്ലഹേമിലെത്തിയിരിക്കുകയാണ് മഞ്ജു വാര്യർ. ബത്ലഹേം വീഥികളിൽ ചുറ്റികറങ്ങുന്ന മഞ്ജുവിന്റെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് നടനും അവതാരകനും റേഡിയോ ജോക്കിയുമായ മിഥുൻ രമേശ്.

‘മഞ്ജു ഇൻ ബത്ലഹേം’ എന്ന അടിക്കുറിപ്പോടെയാണ് മിഥുൻ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.അതേസമയം അജിത്തിനൊപ്പം എത്തുന്ന ‘തുനിവ്’ എന്ന ചിത്രത്തിന്റെ തിരക്കിലാണിപ്പോൾ മഞ്ജു. അജിത്-എച്ച് വിനോദ് കൂട്ടുകെട്ടിൽ കോളിവുഡിൽ ഒരുങ്ങുന്ന മൂന്നാമത്തെ ചിത്രമാണ് ‘തുനിവ്’. വലിമൈ, ബോളിവുഡ് ചിത്രം പിങ്കിന്റെ റീമേക്കായ നേർക്കൊണ്ട പാർവൈ എന്നിവയാണ് അജിത്-വിനോദ് കൂട്ടുക്കെട്ടിൽ പിറന്ന മറ്റു ചിത്രങ്ങൾ. സീ സ്റ്റുഡിയോസും ബോണി കപൂറിന്റെ ബെയ് വ്യൂ പ്രോജക്ടും ചേർന്നാണ് ‘തുനിവ്’ നിർമിക്കുന്നത്. ‘ആയിഷ’,’വെള്ളരിപട്ടണം’ എന്നിവയാണ് മഞ്ജുവിന്റെ മറ്റു പുതിയ ചിത്രങ്ങൾ.

Karma News Network

Recent Posts

ദീപുവിന്റെ കാറിലുണ്ടായിരുന്ന 10 ലക്ഷവുമായി പോയത് ഭിന്നശേഷിക്കാരൻ, CCTV പുറത്ത്‌

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…

8 hours ago

ഗുരുതരമായ കുറ്റകൃത്യങ്ങൾ, ശക്തമായ തെളിവുകൾ, ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി ∙ ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എൻഐഎ കുറ്റപത്രത്തിലെ ഗുരുതര കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയും…

8 hours ago

മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ച് എം.വി. നികേഷ് കുമാര്‍, സജീവ രാഷ്ട്രീയത്തിലേക്ക്

കൊച്ചി: 28 വര്‍ഷത്തെ മാധ്യമജീവിതത്തിന് വിരാമമിട്ട് എം.വി. നികേഷ് കുമാര്‍. ഇനി മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് റിപ്പോർട്ട്. സിപിഎം…

9 hours ago

കനത്ത മഴ, മൂന്നാറിൽ വീടുകൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു, വിവിധ ജില്ലകളില്‍ വ്യാപക നാശനഷ്ടം

മൂന്നാർ: മൂന്നാറില്‍ കനത്ത മഴയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് സ്ത്രീ മരിച്ചു. മൂന്നാര്‍ എംജി കോളനിയില്‍ താമസിക്കുന്ന കുമാറിന്‍റെ…

10 hours ago

വയനാട്ടിൽ കുഴിബോംബ് ,സ്ഫോടക വസ്തു കണ്ടെത്തിയത് മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയിൽ

വയനാട് തലപ്പുഴയിൽ മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയിൽ കുഴിബോംബ് കണ്ടെത്തി. തണ്ടർബോൾട്ട് പട്രോളിങ് നടത്തുന്ന സ്ഥലത്താണ് കുഴിബോംബ് കണ്ടെത്തിയത്. വനം വകുപ്പിലെ…

10 hours ago

കൊടിക്കുന്നിലിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ ഇൻഡിയ സഖ്യത്തിൽ അതൃപ്തി, ഏകപക്ഷീയ തീരുമെന്ന് തൃണമൂൽ

ന്യൂഡല്‍ഹി: ലോക്‌സഭ സ്പീക്കര്‍ പദവിയിലേക്ക് കോണ്‍ഗ്രസിലെ കൊടിക്കുന്നില്‍ സുരേഷിനെ മത്സരിപ്പിക്കാനുള്ള തീരുമാനത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് അതൃപ്തി. മത്സരിക്കാന്‍ തീരുമാനിക്കുന്നതിന് മുമ്പ്…

10 hours ago