മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരമാണ് മഞ്ജുവാര്യർ. കുട്ടിക്കാലം ന്യത്തവേദികളിൽ തിളങ്ങി കലാതിലക പട്ടം അണിഞ്ഞ താര സുന്ദരി. ഒരു കാലത്ത് സിനിമയിൽ തിളങ്ങി നിന്ന നായിക തന്റെ വിവാഹജീവിതത്തോട് കൂടി സിനിമയിൽ നിന്നും പടിയിറങ്ങി.പിന്നീടങ്ങോട് സംഘർഷം നിറഞ്ഞ സ്വാകാര്യ ജിവിതം. ജിവീതത്തിലെ അസ്വാരസ്യമൂലം വിവാഹം മോചനം നേടി. പിന്നീടങ്ങോട്ട് ഒരു തിരിച്ചുവരവിന്റെ പാതയിലായിരുന്നു താരം.
ഇപ്പോളിതാ താരത്തിന്റെ അഭിമുഖമാണ് വൈറലാവുന്നത്, വീട്ടിലാരും എന്റെ ഫാനല്ല. സത്യസന്ധമായി വിമർശിക്കുന്നവരാണ് അമ്മയും ചേട്ടനും. ഉള്ള കാര്യം ഉള്ളത് പോലെ ഒരു ദാക്ഷിണ്യവുമില്ലാതെ മുഖത്ത് നോക്കി പറയുന്നവരാണ്. അമ്മയും ചേട്ടനും ചേട്ടന്റെ ഭാര്യയുമെല്ലാം കാര്യങ്ങൾ പറഞ്ഞ് തരാറുണ്ട്. നമ്മുടെ ശ്രദ്ധയിൽപ്പെടാതെ പോയ കാര്യങ്ങളെക്കുറിച്ചൊക്കെ അവർ പറയാറുണ്ട്. സുഹൃത്തുക്കളും പറഞ്ഞ് തരാറുണ്ട്. അങ്ങനെയാണ് എനിക്ക് സ്വയം ഇപ്രൂവ് ചെയ്യാൻ അവസരം കിട്ടുന്നത്.
നൃത്തത്തെ കൂടുതൽ സ്നേഹിക്കുന്നത് അമ്മയാണ്. അമ്മയ്ക്ക് നൃത്തത്തോടുള്ള പാഷൻ കൊണ്ടാണ് ഞാൻ നൃത്തം പഠിക്കാൻ തുടങ്ങിയത്. അമ്മയ്ക്ക് അമ്മയുടെ കുട്ടിക്കാലത്ത് പഠിക്കാൻ ആഗ്രഹമുണ്ടായിരുന്നു, അത് സാധിച്ചിരുന്നില്ല. 4 വയസായപ്പോഴേക്കും അമ്മ എന്നെ ഡാൻസിന് ചേർത്തിരുന്നു. എല്ലായ്പ്പോഴും അമ്മ കൂടെ വരും. സ്കൂളന്വേഷിക്കുന്നതിന് മുൻപെ അവിടത്തെ ഡാൻസ് ടീച്ചറേതാണെന്നായിരുന്നു അച്ഛൻ നോക്കിയിരുന്നത്. യുവജനോത്സവത്തിൽ കണ്ണൂർ ജില്ലയെ പ്രതിനിധീകരിച്ചാണ് മത്സരിച്ചത്, കലാജീവിതത്തിൽ ഏറെ നിർണ്ണായകമായിരുന്നു അത്.
സിനിമാജീവിതത്തെക്കുറിച്ച് ആലോചിക്കുമ്പോൾ സന്തോഷമാണ്. എനിക്ക് കിട്ടിയ സ്നേഹസൗഭാഗ്യങ്ങളെ നന്ദിയോടെ സ്മരിക്കുന്നു. ഒരുമറയുമില്ലാതെ പ്രേക്ഷകർ എന്നെ മനസ് നിറഞ്ഞ് സ്നേഹിച്ചിട്ടുണ്ട്. അത് എല്ലാവർക്കും കിട്ടുന്ന ഭാഗ്യമല്ല. നല്ല സിനിമകളിലൂടെയേ എനിക്കത് തിരിച്ച് കൊടുക്കാനാവൂ. തുടക്കത്തിലൊക്കെ കഥ കേൾക്കുമ്പോൾ അച്ഛനും അമ്മയുമൊക്കെ കൂടെയിരിക്കാറുണ്ടായിരുന്നു. ഇപ്പോ എനിക്കൊരു ടീമുണ്ട്, തീരുമാനം ഞാനാണ് എടുക്കുന്നത്.
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…
കൊച്ചി ∙ ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എൻഐഎ കുറ്റപത്രത്തിലെ ഗുരുതര കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയും…
കൊച്ചി: 28 വര്‍ഷത്തെ മാധ്യമജീവിതത്തിന് വിരാമമിട്ട് എം.വി. നികേഷ് കുമാര്‍. ഇനി മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് റിപ്പോർട്ട്. സിപിഎം…
മൂന്നാർ: മൂന്നാറില്‍ കനത്ത മഴയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് സ്ത്രീ മരിച്ചു. മൂന്നാര്‍ എംജി കോളനിയില്‍ താമസിക്കുന്ന കുമാറിന്റെ…
വയനാട് തലപ്പുഴയിൽ മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയിൽ കുഴിബോംബ് കണ്ടെത്തി. തണ്ടർബോൾട്ട് പട്രോളിങ് നടത്തുന്ന സ്ഥലത്താണ് കുഴിബോംബ് കണ്ടെത്തിയത്. വനം വകുപ്പിലെ…
ന്യൂഡല്‍ഹി: ലോക്സഭ സ്പീക്കര്‍ പദവിയിലേക്ക് കോണ്‍ഗ്രസിലെ കൊടിക്കുന്നില്‍ സുരേഷിനെ മത്സരിപ്പിക്കാനുള്ള തീരുമാനത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് അതൃപ്തി. മത്സരിക്കാന്‍ തീരുമാനിക്കുന്നതിന് മുമ്പ്…