entertainment

പറയാൻ വാക്കുകളില്ല, 46 വർഷങ്ങൾക്കു ശേഷം അമ്മ വീണ്ടും എഴുതുന്നു; മഞ്ജു വാര്യർ

മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർക്ക് ആരാധകർ നിരവധിയാണ്. വിവാഹ ശേഷം അഭിനയത്തിൽ നിന്ന് ഇടവേളയെടുത്തെങ്കിലും പന്ത്രണ്ട് വർഷം കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴും ​ഗംഭീര സ്വീകരണമാണ് ലഭിച്ചത്. മഞ്ജുവിനെ പോലെ തന്നെ അമ്മ ഗിരിജയും മലയാളികൾക്ക് സുപരിചിതയാണ്.

ഇപ്പോൾ ഇതാ 46 വർഷങ്ങൾക്ക് ശേഷം ‘അമ്മ വീണ്ടും എഴുതിത്തുടങ്ങിയതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് മഞ്ജു. ഗിരിജാ വാര്യർ എഴുതിത്തുടങ്ങുകയാണ്. പോയകാലത്തെ തെളിച്ചംനിറഞ്ഞ ഓർമകളെ കാച്ചിക്കുറുക്കിയ വരികളിൽ അവർ ഗൃഹലക്ഷ്മിയിൽ ‘നിലാവെട്ടം’ എന്ന പംക്തിയിലൂടെ വായനക്കാരുമായി പങ്കുവെക്കുന്നു. അതിന്റെ സന്തോഷമാണ് മഞ്ജു സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്.

അമ്മ എഴുതിയ ലേഖനം ഏറെ അഭിമാനത്തോടെ പങ്കു വയ്ക്കുന്നു. അമ്മയുടെ കോളേജ് കാലം കഴിഞ്ഞ് ഏകദേശം 46 വർഷങ്ങൾക്ക് ശേഷമാണ് ഒരു പ്രസിദ്ധീകരണത്തിൽ അമ്മ എഴുതിയ വാചകങ്ങൾ അച്ചടിച്ചു വരുന്നത്. അത് ഗൃഹലക്ഷ്മിയിൽ തന്നെ ആയതിൽ സന്തോഷം. കൂട്ടത്തിൽ ഒരു ചെറിയ തിരുത്ത് കൂടി… ഗിരിജാ വാര്യരുടെ മൂത്ത മകളല്ല, ഇളയ മകളാണ് ഞാൻ ട്ടോ! അമ്മയെഴുതിയ ലേഖനത്തിന്റെ പേജ് പങ്കുവെച്ച് മകൾ അഭിമാനത്തോടെ സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനയെയായിരുന്നു .നിരവധി പേരാണ് മഞ്ജുവിന്റെ പോസ്റ്റിന് താഴ ആശംസകളുമായി എത്തുന്നത്

Karma News Network

Recent Posts

20 കാരൻ അമ്മയെയും അനുജനെയും കഴുത്തറുത്ത് കൊന്നു, പിന്നിൽ പഠിക്കാത്തതിന് വഴക്കുപറഞ്ഞതിലെ വൈരാഗ്യം

ചെന്നൈ : കോളേജ് വിദ്യാർത്ഥി അമ്മയെയും ഇളയ സഹോദരനെയും കൊലപ്പെടുത്തി. ചെന്നൈ തിരുവൊട്ടിയൂരിൽ മൂന്നാം വർഷ ബിഎസ്‌സി വിദ്യാർത്ഥിയായ നിതേഷാണ്…

2 mins ago

നേര്യമംഗലത്ത് ഓടികൊണ്ടിരുന്ന കാറിനും ബസിനും മുകളിലേക്ക് വൻമരം കടപുഴകി വീണു, ഒരാൾ മരിച്ചു, മൂന്നുപേർക്ക് പരിക്ക്

ഇടുക്കി: കനത്ത മഴയിൽ മരം കടപുഴകി വാഹനങ്ങൾക്ക് മുകളിലേക്ക് വീണുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. വില്ലാഞ്ചിറയിൽ കെഎസ്ആർടിസി ബസിനും കാറിനും…

13 mins ago

മലപ്പുറത്തെ പ്ലസ് വണ്‍ പ്രതിസന്ധി: കെ.എസ്.യു മാര്‍ച്ചിനിടെ കല്ലേറ്, കണ്ണീര്‍വാതകം പ്രയോഗിച്ച് പോലീസ്

തിരുവനന്തപുരം : മലപ്പുറത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം. കൊല്ലത്തും തിരുവനന്തപുരത്തും നടന്ന കെ.എസ്.യു.…

42 mins ago

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണി, സൈബർ തട്ടിപ്പിൽ യുവതിയ്ക്ക് നഷ്ടപ്പെട്ടത് 14 ലക്ഷം രൂപ

തിരുവനന്തപുരം∙ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി തലസ്ഥാനത്ത് യുവതിയ്ക്ക് സൈബർ ഭീഷണി, നഷ്ടമായത് ലക്ഷങ്ങൾ. ടെക്‌നോപാര്‍ക്ക് ജീവനക്കാരിയാണ്…

46 mins ago

ഇർഫാൻ പഠാന്റെ മേക്കപ്പ് ആർട്ടിസ്റ്റ് സ്വിമ്മിങ് പൂളിൽ മുങ്ങിമരിച്ചു

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പഠാന്റെ മേക്കപ്പ് ആർട്ടിസ്റ്റ് സ്വിമ്മിങ് പൂളിൽ മുങ്ങിമരിച്ചു. പഠാനൊപ്പം ടി20 ലോകകപ്പിനായി വെസ്റ്റ്…

1 hour ago

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി, സർക്കാരിനോട് ഇടഞ്ഞ് എസ് എഫ് ഐയും

മലപ്പുറം: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയിൽ വിദ്യാഭ്യാസമന്ത്രിയ്ക്കെതിരെ എസ്എഫ് . മലബാർ മേഖലയിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട…

2 hours ago