മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരമാണ് മഞ്ജുവാര്യർ. കുട്ടിക്കാലം ന്യത്തവേദികളിൽ തിളങ്ങി കലാതിലക പട്ടം അണിഞ്ഞ താര സുന്ദരി. ഒരു കാലത്ത് സിനിമയിൽ തിളങ്ങി നിന്ന നായിക തന്റെ വിവാഹജീവിതത്തോട് കൂടി സിനിമയിൽ നിന്നും പടിയിറങ്ങി.പിന്നീടങ്ങോട് സംഘർഷം നിറഞ്ഞ സ്വാകാര്യ ജിവിതം. ജിവീതത്തിലെ അസ്വാരസ്യമൂലം വിവാഹം മോചനം നേടി. പിന്നീടങ്ങോട്ട് ഒരു തിരിച്ചുവരവിന്റെ പാതയിലായിരുന്നു താരം.
സ്റ്റൈലിഷ് ലുക്കിലുള്ള മഞ്ജുവിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഓരോദിവസവും കൂടുതൽ ചെറുപ്പമായി കൊണ്ടിരിക്കുന്ന മഞ്ജുവിനെയാണ് സമീപകാലങ്ങളിലെ ചിത്രങ്ങളിലെല്ലാം കാണാൻ സാധിക്കുന്നത്. ആയിഷ ആണ് മഞ്ജുവിന്റെ ഏറ്റവും പുതിയ സിനിമ. ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ മഞ്ജു പറഞ്ഞ ഒരു വാക്കാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കാലം മുന്നോട്ടും പിന്നോട്ടും പോവുന്ന ടൈം മെഷീൻ കിട്ടിയാൽ എങ്ങോട്ട് പോവുമെന്ന ചോദ്യത്തിന് മഞ്ജു മറുപടി നൽകി.
പിറകിലോട്ട് പോവുമെന്നാണ് മഞ്ജു പറഞ്ഞു. നാലഞ്ച് വർഷം പിറകോട്ട് പോവും. വേറൊന്നുമല്ല, അച്ഛനുണ്ടായിരുന്ന സമയത്തേക്ക് തിരിച്ച് പോവാൻ വേണ്ടി ആണ്, മഞ്ജു പറഞ്ഞു. മരിച്ച് പോയ തന്റെ അച്ഛനെ പറ്റി മഞ്ജു മുൻപും സംസാരിച്ചിട്ടുണ്ട്. 2018 ലാണ് മഞ്ജുവിന്റെ പിതാവ് ടിവി മാധവൻ മരണപ്പെടുന്നത്. കാൻസർ ബാധിച്ച് ചികിത്സയിൽ ആയിരുന്നു നടിയുടെ അച്ഛൻ.
കാൻസർ രോഗികൾക്കായി നിരവധി ചാരിറ്റി വർക്കുകൾ മഞ്ജു ഇപ്പോഴും നടത്തുന്നുണ്ട്. അച്ഛന്റെ വിയർപ്പ് തുള്ളികളാൽ കോർത്തിണക്കിയതാണ് എന്റെ ചിലങ്ക എന്ന് മഞ്ജു മുമ്പൊരിക്കൽ പറഞ്ഞിരുന്നു. മഞ്ജുവിന്റെ അമ്മയും കാൻസർ രോഗത്തെ അതിജീവിച്ചതാണ്. വ്യക്തിപരമായ കാര്യങ്ങളിൽ വളരെ സ്വകാര്യത കാണിക്കുന്ന മഞ്ജു അപൂർവം അവസരങ്ങളിലേ ഇതേക്കുറിച്ചെല്ലാം സംസാരിച്ചിട്ടുള്ളൂ. ആയിഷ എന്ന സിനിമയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണം ആണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. ആമിർ പള്ളിക്കൽ സംവിധാനം ചെയ്ത സിനിമ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്.
ഇ.വി.എം ഹാക്ക് ചെയ്യാൻ സാധ്യത ഉണ്ട് എന്ന തരത്തിൽ എക്സ് മേധാവിയുടെ പ്രസ്താവനയും നോർത്ത് വെസ്റ്റ് ലോക്സഭാ സീറ്റിൽ ഇ.വി.എം…
ലോക കേരള സഭയില്‍ പന്തിയിൽ പക്ഷാഭേദം കാണിച്ചെന്ന് ആരോപണം. പണക്കാർക്കും നിർധനർക്കും 2തരം വിഭവങ്ങൾ വിളമ്പി. പ്രതിനിധികള്‍ക്ക് പഞ്ചനക്ഷത്ര ഹോട്ടലില്‍…
നൂതന മാർഗങ്ങളിലൂടെ ഭീകരരെ അടിച്ചമർത്താൻ കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ജമ്മു കശ്മീർ സുരക്ഷാ സാഹചര്യത്തെക്കുറിച്ച് ഞായറാഴ്ച ചേർന്ന ഉന്നതതല അവലോകന യോഗത്തിൽ…
ലക്നൗ: കുവൈത്ത് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്കും റിയാസി ഭീകരാക്രമണത്തിൽ പരിക്കേറ്റവർക്കും ധനസഹായം കൈമാറി യോഗി ആദിത്യനാഥ്. അഞ്ച് ലക്ഷം രൂപ…
വെള്ളാപ്പള്ളി നടേശൻ എസ്എൻഡിപി സമൂഹത്തിന് ബാധ്യത എന്ന് . എസ് എൻട്രസ്റ്റിന്റെ സ്വത്തുക്കൾ വിറ്റുതുലച്ച് ആസ്ഥാനമന്ദിരംവരെ ജപ്തിയിലാക്കിയെന്ന് എസ്എൻടിപി സംരക്ഷണസമിതി.…
അമേരിക്കയിലെ ഇന്ത്യൻ ജ്വല്ലറി കൊള്ളയടിച്ച് കിലോ കണക്കിനു സ്വർണ്ണവും ഡയമണ്ടും രത്നങ്ങലും കൊണ്ടുപോയി. ഒറ്റ ഗാർഡ് മാത്രം ഉണ്ടായിരുന്ന ജ്വല്ലറിയിൽ…