national

മഞ്ഞുമ്മല്‍ ബോയ്സ്’ കണ്ട് ആവേശം അൽപ്പം കൂടി; ഗുണ കേവിലെ നിരോധിത മേഖലയിൽ ഇറങ്ങിയ മൂന്നു യുവാക്കൾ അറസ്റ്റിൽ

ഡിണ്ടിഗൽ: മഞ്ഞുമ്മല്‍ ബോയ്സ്’ കണ്ട് ആവേശം കൂടി ഗുണ കേവിലെ നിരോധിത മേഖലയിൽ ഇറങ്ങിയ മൂന്നു യുവാക്കള്‍ പിടിയിൽ. റാണിപേട്ട് സ്വദേശികളായ എസ്.വിജയ് (24), പി.ഭരത് (24), പി.രഞ്ജിത് കുമാര്‍ (24) എന്നിവരാണ് അറസ്റ്റിലായത്.

കേരളത്തിനു പുറമേ തമിഴ്നാട്ടിലും ‘മഞ്ഞുമ്മല്‍ ബോയ്സ്’ സിനിമ തരംഗമായതോടെ കൊടൈക്കനാലിലേക്കും ഗുണ കേവിലേക്കും സ‍ഞ്ചാരികളുടെ കുത്തൊഴുക്കാണ്. കൊടൈക്കനാലിലേക്കു പോകുന്ന സംഘത്തിലൊരാൾ ഗുണ കേവിൽ അകപ്പെടുന്നതാണ് സിനിമയുടെ പ്രമേയം. ഓഫ് സീസണ്‍ ആയി‌ട്ടുകൂടി ചിത്രം ഉണ്ടാക്കിയ സ്വാധീനത്താല്‍ നൂറുകണക്കിന് സഞ്ചാരികളാണ് ഗുണ കേവ് സന്ദര്‍ശിക്കാനായി എത്തിക്കൊണ്ടിരിക്കുന്നത്.

ഒരാഴ്ചയ്ക്കുള്ളില്‍ 40,000 വിനോദ സഞ്ചാരികളാണ് ഇവിടേക്ക് എത്തിയതെന്നാണ് കണക്ക്. സ‍ഞ്ചാരികളുടെ എണ്ണത്തില്‍ വൻ വർധനവാണ് രേഖപ്പെടുത്തിയതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥനായ ആര്‍.സെന്തില്‍ ഒരു ദേശീയമാധ്യമത്തോട് പറഞ്ഞു. ഫെബ്രുവരിയില്‍ മാത്രം ഒരു ലക്ഷം പേരാണ് ഗുണ കേവിലേക്ക് എത്തിയത്. സിനിമയുടെ വിജയം പരോക്ഷമായി ജില്ലാ ഭരണകൂ‌ത്തിന്‍റേയും വനംവകുപ്പിന്റെയും പ്രദേശവാസികളുടേയും വരുമാനം വര്‍ധിപ്പിക്കുകയാണെന്നും സെന്തില്‍ പറഞ്ഞു.

Karma News Network

Recent Posts

കളിച്ചുകൊണ്ടിരിക്കെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം

ഡൽഹി: വീടിൻറെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡൽഹി ഹർഷ് വിഹാറിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസിൽ…

21 mins ago

റീച്ച് കിട്ടുന്നതിന് കൂറ്റൻ ടവറിൽ കയറി, യുവാവിന് പണി കിട്ടി, സംഭവം ഇങ്ങനെ

ലഖ്‌നൗ : യൂട്യൂബിൽ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി. പൊലീസും സന്നദ്ധപ്രവർത്തകരും…

36 mins ago

വരലക്ഷ്മിയുടെ വിവാ​ഹം നാളെ, മെഹന്തി ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു

നടി വരലക്ഷ്മി ശരത്കുമാറിൻ്റെയും നിക്കോളായ് സച്ച്‌ദേവിൻ്റെയും വിവാഹ ആഘോഷങ്ങൾ തുടങ്ങി. താരത്തിന്റെ മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം…

1 hour ago

ചെമ്പഴന്തി സഹകരണ സംഘം തട്ടിപ്പ്, തിരിമറി നടത്തിയത് പ്രസിഡന്റും ഭാര്യയും ചേർന്ന്

തിരുവന്തപുരം: ചെമ്പഴന്തി അഗ്രികൾചറൽ ഇംപ്രൂവ്‌മെന്റ് സഹകരണ സംഘത്തിലെ ക്രമക്കേടിൽ സംഘം പ്രസിഡന്റ് അണിയൂർ ജയകുമാറിനും ഭാര്യ അംബിക ദേവിയ്ക്കും പങ്കുണ്ടെന്ന്…

1 hour ago

യുവതിയെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ച് DYFI മുൻ ഏരിയാ സെക്രട്ടറി, പരാതി

ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ യുവതിയെ നിരന്തരം നിർബന്ധിച്ച്. DYFI മുൻ ഏരിയാ സെക്രട്ടറി കായംകുളം ഡിവൈഎഫ്ഐ മുൻ ഏരിയാ സെക്രട്ടറിയും…

2 hours ago

സാരിയിൽ സുന്ദരിയായി കാവ്യ മാധവൻ, മലയാളത്തിൽ ഇത്രയും സൗന്ദര്യമുള്ള നടി വേറെയില്ലെന്ന് സോഷ്യൽ മീഡിയ

പ്രേക്ഷകരുടെ ഇഷ്ട താരമാണ് കാവ്യ മാധവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് നായികയായി തിളങ്ങുകയായിരുന്നു. സൂപ്പർ താരങ്ങളുടെ അടക്കം…

2 hours ago