മാനസിക വളർച്ച കുറഞ്ഞ മകന്റെ ജന്മദിനത്തിൽ മഞ്ജുഷ അനു എന്ന അമ്മ പങ്കുവെക്കപ്പെട്ട കുറിപ്പ് ശ്രദ്ധേയമാകുന്നു. 27 വയസ്സുള്ള ഒരു യുവാവായി എന്റെ മകൻ മാറി പക്ഷേ ഇന്നും ഈ ലോകത്തിലെ ഒരു സന്തോഷങ്ങളും അനുഭവിക്കാതെ ,ഒരു വർണ്ണങ്ങളും തിരിച്ചറിയാതെ, ഒരു കപടതകളും അറിയാതെ, ഒരാളെയും സങ്കടപ്പെടുത്താതെ, ആരെയും ചതിക്കാതെ, ദ്രോഹിക്കാതെ, ഒരു അഞ്ചു വയസ്സുകാരൻ്റെ നിഷ്കളങ്കമായ മനസ്സോടെയാണ് അവൻ കടന്നുപോകുന്നതെന്ന് കുറിപ്പിൽ പറയുന്നു.
കുറിപ്പിങ്ങനെ
ഇന്ന് എൻ്റെ ചന്തു മോൻ്റെ ഇരുപത്തിയേഴാം പിറന്നാൾ. ശരിക്കും 27 വയസ്സുള്ള ഒരു യുവാവ് ആണ് എൻറെ മോൻ.വിശ്വസിക്കാനേ പറ്റുന്നില്ല.ഒരു വിവാഹം കഴിച്ച് ഒരു കുടുംബം ഉണ്ടാകേണ്ട പ്രായം ,പക്ഷേ ഇന്നും ഈ ലോകത്തിലെ ഒരു സന്തോഷങ്ങളും അനുഭവിക്കാതെ ,ഒരു വർണ്ണങ്ങളും തിരിച്ചറിയാതെ, ഒരു കപടതകളുംഅറിയാതെ, ഒരാളെയും സങ്കടപ്പെടുത്താതെ, ആരെയും ചതിക്കാതെ, ദ്രോഹിക്കാതെ,
ഒരു അഞ്ചു വയസ്സുകാരൻ്റെ നിഷ്കളങ്കമായ മനസ്സോടെ കടന്നുപോകുന്നു എൻ്റെ കുട്ടീടെ പ്രായം.
ഞാൻ എവിടെയെങ്കിലും പോകാനിറങ്ങുമ്പോൾ അല്ലെങ്കിൽ ഫോൺ ചെയ്യുമ്പോൾ ,അവൻ പറയാറുളളത്, ഒരു പീപ്പി വാങ്ങിച്ചോണ്ട് വരണേ, ഒരു പൂത്തിരി വാങ്ങിച്ചോണ്ട് വരണേ ,ഒരു കളിപ്പാട്ടം വാങ്ങിച്ചോണ്ട് വരണേ, അതൊക്കെയാണ് അവൻറെ ആവശ്യം. നാട്ടിൽ ഉണ്ടായിട്ടും ഈ lockdown കാരണം ഈ പിറന്നാൾദിനത്തിൽ അവൻ്റെ അടുത്തെത്താൻ എനിക്ക് കഴിഞ്ഞില്ല.എൻ്റെ പൊന്നുമോന് ആയുസ്സും ആരോഗ്യവും നേർന്നുകൊണ്ട് അമ്മയുടെ പിറന്നാളുകൾ
കേരളത്തിൽ എസ്എസ്എൽസി പാസായ പല കുട്ടികൾക്കും എഴുത്തും വായനയും അറിയില്ലെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. ആലപ്പുഴയിലെ ഒരു…
എക്സൈസ് സംഘത്തിന്റെ പരിശോധനയില്‍ തിരൂര്‍ റെയില്വേസ്റ്റേഷന് - സിറ്റി ജങ്ഷന് റോഡില്‍ ഓട്ടോയില്‍ കടത്തുകയായിരുന്ന 12.13 കിലോഗ്രാം കഞ്ചാവ് പിടികൂടി.…
മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം ചേലേമ്പ്ര സ്വദേശി ദില്‍ഷ ഷെറിന്(15) ആണ് മരിച്ചത്. വേങ്ങരയിലെ സ്വകാര്യ ആശുപത്രിയില്‍…
കോവളം കാരോട് ബൈപ്പാസിൽ മിനി ലോറിക്ക് പിന്നിൽ കാറിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മര്യനാട് പുതുക്കുറിച്ചി അർത്തിയൽ പുരയിടത്തിൽ…
യുകെയിൽ ജോലി സ്ഥലത്തുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. എറണാകുളം കാലടി സ്വദേശി റെയ്ഗൻ ജോസ്(36) ആണ് മരിച്ചത്. നാല്…
പത്തനംതിട്ട: പീഡന കേസ് പ്രതിയെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തതില്‍ സിപിഐഎമ്മില്‍ അഭിപ്രായ ഭിന്നത. സംഭവത്തില്‍ തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി…