മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ നാല് പേര് കൂടി പിടിയില്‍. പേസ്റ്റ് രൂപത്തിലാക്കിയാണ് ബിന്ദു സ്വര്‍ണ്ണം എത്തിച്ചതെന്നാണ് സൂചന. തിരുവല്ല സ്വദേശി ബിനോ വര്‍ഗീസ്, പരുമല സ്വദേശി ശിവപ്രസാദ്, എറണാകുളം സ്വദേശി സുബീര്‍, പറവൂര്‍ സ്വദേശി അന്‍ഷാദ് എന്നിവരാണ് പുതിയതായി അറസ്റ്റിലായത്. ഇവര്‍ ഇന്നലെ തന്നെ പൊലീസിന്റെ കസ്റ്റഡിയിലായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
ഇവരുള്‍പ്പെടുന്ന സ്വര്‍ണ്ണക്കടത്ത് സംഘത്തിലെ കണ്ണിയാണ് ബിന്ദുവും എന്നാണ് പൊലീസ് പറയുന്നത്. പല തവണ ബിന്ദു സ്വര്‍ണ്ണം കടത്തിയിട്ടുണ്ട്. ഈ മാസം 19നാണ് ബിന്ദു അവസാനമായി സ്വര്‍ണ്ണം കടത്തിയത്. അന്ന് ബെല്‍റ്റിനുള്ളില്‍ പേസ്റ്റ് രൂപത്തിലാക്കിയ നിലയിലാണ് സ്വര്‍ണ്ണം കടത്തിയത്. ഈ സ്വര്‍ണ്ണം കൊടുവള്ളിയിലുള്ള രാജേഷിന് കൈമാറണമെന്നായിരുന്നു ധാരണ. എന്നാല്‍, ഇത് തെറ്റിച്ചതോടെയാണ് സംഘം ബിന്ദുവിനെ തട്ടിക്കൊണ്ടുപോയത്. സ്വര്‍ണ്ണക്കടത്ത് കേസ് ആയതിനാല്‍ കസ്റ്റംസും സംഭവത്തില്‍ അന്വേഷണം നടത്തുന്നുണ്ട്. കസ്റ്റംസ് ഇന്ന് മാന്നാറിലെത്തി തെളിവുകള്‍ ശേഖരിക്കും.
യുവതിയെ തട്ടിക്കൊണ്ട് പോയ കേസ് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് അന്വേഷിക്കും. കേസിന് പിന്നിലെ സ്വര്‍ണ്ണക്കടത്ത് സംഘത്തെക്കുറിച്ചാണ് ഇഡി അന്വേഷിക്കുക. കസ്റ്റംസിന് പുറമെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേസെടുത്ത് അന്വേഷണം തുടങ്ങും. ദുബൈയിലുള്ള മുഹമ്മദ് ഹനീഫയാണ് സ്വര്‍ണക്കടത്ത് സംഘത്തിലെ പ്രധാനി. ഹനീഫയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു സ്വര്‍ണക്കടത്ത്. ധാരണ പ്രകാരം കൊടുവള്ളി സ്വദേശി രാജേഷ് പ്രഭാകറിനെ സ്വര്‍ണം ഏല്‍പ്പിക്കേണ്ടതായിരുന്നു.
എന്നാല്‍ സ്വര്‍ണം കൈമാറാതായതോടെ രാജേഷും, തിരുവല്ല സ്വദേശി ബിനോ വര്‍ഗീസ്, പരുമല സ്വദേശികളായ ശിവപ്രസാദ്, സുബീര്‍ എന്നിവര്‍ ബിന്ദുവും ഭര്‍ത്താവ് ബിനോയിയുമായി ചര്‍ച്ചകള്‍ നടത്തി. എന്നാല്‍ സ്വര്‍ണം മാലി എയര്‍പോര്‍ട്ടില്‍ ഉപേക്ഷിച്ചുവെന്ന് ബിന്ദു ആവര്‍ത്തിച്ചതോടെ എറണാകുളം പറവൂര്‍ സ്വദേശിയായ അന്‍ഷാദും കൂടി ചേര്‍ന്ന് ബിന്ദുവിനെ തട്ടിക്കൊണ്ട് പോവുകയായിരുന്നു.
കൊച്ചി∙ വടക്കൻ പറവൂരിൽ സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു. നായരമ്പലം കുടുങ്ങാശേരി തെക്കേവീട്ടിൽ ബിന്ദു (44), മകൻ…
പത്തനംതിട്ട: മൈക്കിനോട് പോലും അരിശം കാണിക്കുന്ന മുഖ്യമന്ത്രിയെ ജനം നിരാകരിക്കും, അതാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഎം…
മരുമോന്റെ റോഡിലെ കുണ്ടും കുഴിയും കണ്ടു മുഖ്യമന്ത്രി റൂട്ടും റൂട്ട് മേപ്പും ഒക്കെ മാറ്റി യാത്ര ചെയ്ത വാർത്തകൾ പുറത്തു…
കോഴിക്കോട്∙ യുനെസ്കോയുടെ സാഹിത്യനഗരം പദവി നേടിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി മന്ത്രി എം.ബി. രാജേഷ്. തളി കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാന്…
തിരുവനന്തപുരം: മന്ത്രി ഒ ആര് കേളുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പിണക്കം മറന്ന് ഒന്നിച്ച് സര്‍ക്കാരും ഗവര്‍ണറും. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഗവര്‍ണര്‍…
സുരേഷ് ഗോപി തോല്ക്കാൻ പണിമുടക്കാതെ ജോലി ചെയ്ത മാപ്രകൾ ഇപ്പോൾ സുരേഷ് ഗോപിക്കായി വാരി കോരി പണി എടുക്കുമ്പോഴും മോദി…