kerala

മുച്ചക്രത്തില്‍ ജീവിതം ഇഴയുമ്പോഴും പഠനം കൈവിട്ടില്ല, ഓട്ടോ ഡ്രൈവര്‍ മനോഹരന്‍ ഇനി ഡോക്ടര്‍ മനോഹരന്‍

കേരള സര്‍വകാലാശാലയില്‍ നിന്ന് സാമ്ബത്തിക ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി മുണ്ടക്കയം സ്വദേശി മനോഹരൻ. മുണ്ടക്കയം സ്വദേശി മനോഹരൻ ഇനി വെറും ഓട്ടോ ഡ്രൈവർ മാത്രം അല്ല. പുലിക്കുന്ന് ടൗണിലെ ഓട്ടോ ഡ്രൈവറാണ് മനോഹരന്‍. പ്രതിസന്ധികള്‍ക്കിടയിലും പഠനത്തെ കൈവിടാതെ മനോഹരന്‍ പിന്തുടര്‍ന്നത്. സാമ്ബത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് മറ്റ് പല ജോലികളും ചെയ്യേണ്ടി വന്നെങ്കിലും ഒരു അധ്യാപകനാകണമെന്ന ആഗ്രഹത്തിലേക്കാണ് മനോഹരന്‍ നടന്നടുക്കുന്നത്.

എംഎയും എംഫിലുമൊക്കെ ഉയര്‍ന്ന മാര്‍ക്കില്‍ പാസായ ആളാണ് ഈ ഓട്ടോഡ്രൈവര്‍ മനോഹരന്‍. 2005 ല്‍ ചങ്ങനാശ്ശേരി എന്‍.എസ്.എസ് കോളജില്‍ നിന്ന് ബിരുദവും 2008 ല്‍ കാര്യവട്ടം ക്യാമ്ബസില്‍ നിന്ന് പിജിയും എം.ഫിലും പൂര്‍ത്തിയാക്കിയ മനോഹരന് ജീവിത പ്രാരാബ്ധങ്ങളാണ് ഓട്ടോറിക്ഷ ഓടിക്കുന്നതിലേക്കും ഇടവേളകളിലെ വാര്‍ക്കപ്പണിയിലേക്കും എത്തിച്ചത്.

പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗത്തിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായുള്ള സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ചായിരുന്നു പിഎച്ച്‌ഡിക്കായി തിരഞ്ഞെടുത്ത വിഷയം. ഈ പദ്ധതികളെക്കുറിച്ച്‌ താനടക്കമുള്ള വിദ്യാര്‍ഥികള്‍ക്കുള്ള അറിവില്ലായ്മയാണ് പ്രധാന പ്രശ്‌നമെന്നും മനോഹരന്‍ പറയുന്നു. ഒരു ദിവസമെങ്കിലും വര്‍ഷങ്ങളായുള്ള ആഗ്രഹം പോലെ ഒരു അധ്യാപകനാവാന്‍ കഴിഞ്ഞാല്‍ ഇത്തരം വിദ്യാര്‍ഥികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനാണ് ഇദ്ദേഹത്തിന്റെ തീരുമാനം

Karma News Network

Recent Posts

ആര് ചോദ്യം ചെയ്താലും എന്റെ വിശ്വാസം മാറണമെങ്കിൽ ഞാൻ വിചാരിക്കണം- രചന നാരായണൻകുട്ടി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി രചന നാരയണൻകുട്ടി തന്റെ തല മുണ്ഡനം ചെയ്തിരുന്നു. ക്ഷേത്രത്തിനു മുന്നിൽ നിന്നുള്ള…

12 mins ago

മാന്നാർ കല കൊലപാതക കേസ്, കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…

46 mins ago

വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നിടത്ത് യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…

1 hour ago

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

10 hours ago

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

11 hours ago

പപ്പുമോനേ പരനാറി,രോക്ഷത്തോടെ ബി.ജെ.പി, മോദി പറഞ്ഞു അവന്റെ കോലം കത്തിക്കണ്ട

കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…

11 hours ago