entertainment

പണത്തിനും പദവിക്കും പുറകെ പായാത്ത അസാധാരണക്കാരനായ സാധാരണക്കാരൻ, സിദ്ദിഖിനെ കുറിച്ച് മനോജ് കുമാർ

ചലച്ചിത്ര സംവിധായകൻ സിദ്ധിഖ് ആശുപത്രിയിലാണെന്ന വാർത്ത മലയാളികൾ ഞെട്ടലോടെയാണ് കേട്ടത്. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലാണ് ഇപ്പോൾ അദ്ദേഹം. ആരാധകരും സുഹൃത്തുക്കളും ബന്ധുക്കളും അടക്കം അദ്ദേഹത്തിനായുള്ള പ്രാർത്ഥനയിലാണ്.തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ഓരോ ആളുകളും.

ന്യൂമോണിയയും കരൾ രോഗബാധയും മൂലം സിദ്ധിഖ് ചികിത്സയിൽ കഴിയുകയായിരുന്നു, പിന്നാലെയാണ് കഴിഞ്ഞദിവസം ഉച്ചയ്ക്ക് ഹാർട്ട് അറ്റാക്ക് കൂടി ഉണ്ടായത്. നിലവിൽ എക്മോ സപ്പോർട്ടിലാണ് അദ്ദേഹം ഉള്ളത്. ഇപ്പോഴിതാ അദ്ദേഹത്തിനെക്കുറിച്ച് നടൻ മനോജ് കുമാര പങ്കിട്ട ഒരു പോസ്റ്റാണ് വൈറലായി മാറുന്നത്.

മനോജിന്റെ വാക്കുകൾ

സംവിധായകൻ സിദ്ദിഖ് …. ഇന്ന് മലയാളികൾക്ക് മുഖവുര ആവശ്യമില്ലാത്ത അനുഗ്രഹീത കലാകാരൻ …അദ്ദേഹം ഇപ്പോൾ അതീവ ഗുരുതരാവസ്ഥയിൽ കൊച്ചിയിലെ അമൃത ആശുപത്രിയിലാണ് ….എല്ലാവരും അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കണം ….മലയാളത്തിലും തമിഴിലും ഹിന്ദിയിലും വരെ സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച ഈ വലിയ സംവിധായകൻ !!….. പക്ഷെ ജീവിതത്തിൽ ഏറ്റവും ലാളിത്യത്തോടെ ജീവിക്കുകയും അതുപോലെ എല്ലാവരേയും നിറഞ്ഞ സ്നേഹത്തോടെ നോക്കി കാണുകയും ചെയ്യുന്ന ഒരു വലിയ മനസ്സിനുടമയാണ് ..

എന്റെ അനുഭവത്തിൽ നിന്ന് ഞാൻ പറയുന്ന കാര്യമാണ് ….രാഷ്ട്രീയത്തിൽ ഉമ്മൻ ചാണ്ടി സർ എങ്ങിനെയായിരുന്നോ അതാണ് സിനിമയിൽ സിദ്ദിഖ് സർ ….തനിക്ക് ലഭിച്ചേക്കാവുന്ന പണത്തിനും പദവിക്കും പുറകെ ആർത്തിയോടെ പായാത്ത …. സിനിമയുടെ ആർഭാടങ്ങളിൽ കാലിടറാത്ത ഒരു അസാധാരണക്കാരനായ സാധാരണക്കാരൻ ….!!!ഇതിനപ്പുറം ഒന്നും പറയാനില്ല

Karma News Network

Recent Posts

വോട്ടെണ്ണാൻ മണിക്കൂറുകൾ, ഇടക്കാല ജാമ്യത്തിന് ശേഷം അരവിന്ദ് കെജ്‌രിവാൾ ഇന്ന് തിഹാർ ജയിലിലേക്ക്

ന്യൂഡല്‍ഹി : മദ്യനയ അഴിമതിക്കേസില്‍ സുപ്രീം കോടതി അനുവദിച്ച 21 ദിവസത്തെ ഇടക്കാല ജാമ്യ കാലാവധി ഇന്നലെ അവസാനിച്ചതോടെ ഡല്‍ഹി…

28 mins ago

തലയിൽ കയറ്റി വച്ച അഹംഭാവം എന്ന കിന്നരി തൊപ്പി ഉപേക്ഷിച്ചിട്ട്‌ മികച്ച കലാകാരൻ എന്ന ഐഡന്റിറ്റി നേടാൻ ശ്രമിക്കും- ഷെയിനിനോട് മാധ്യമ പ്രവർത്തക

നടൻ ഉണ്ണി മുകുന്ദനെ കുറിച്ച് നടത്തിയ പരാമർശത്തിൽ ഷെയിൻ നിഗം മാപ്പ് പറഞ്ഞിരുന്നു. തമാശയായിട്ട് പറഞ്ഞതാണെന്നും ഉണ്ണി ചേട്ടൻ അത്…

28 mins ago

മോദി മൂന്നാം തവണയും പ്രധാനമന്ത്രിയായാൽ തല മൊട്ടയടിക്കും, വെല്ലുവിളിച്ച് എഎപി നേതാവ്

ന്യൂഡൽ​ഹി : എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതോടെ പ്രതിപക്ഷ പ്രമുഖരെല്ലാം തന്നെ അസ്വസ്ഥരാണ്. ബിജെപി മൂന്നാം തവണയും അധികാരത്തിൽ എത്തുമെന്ന്…

49 mins ago

വീട്ടിലെ വളര്‍ത്തുപൂച്ചയെ കാണാനില്ല, മുത്തച്ഛനെ ആക്രമിച്ച് ചെറുമകന്‍, അറസ്റ്റ്

തൃശൂര്‍ ഇരിങ്ങാലക്കുടയില്‍ മുത്തച്ഛനെ കൊച്ചുമകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു ഏടക്കുളം കോമ്പാത്ത് വീട്ടില്‍ കേശവനാണ് വെട്ടേറ്റത്. ചെറുമകന്‍ ശ്രീകുമാറാണ് കേശവനെ വെ ട്ടിപ്പരിക്കേല്‍പ്പിച്ചത്.…

1 hour ago

ചരക്ക് തീവണ്ടികള്‍ കൂട്ടിയിടിച്ചു, ലോക്കോ പൈലറ്റുമാര്‍ക്ക് ഗുരുതര പരിക്ക്

ചണ്ഡീഗഢ്: പഞ്ചാബിൽ ഗുഡ്സ് ട്രെയിനുകൾ കൂട്ടിയിടിച്ച് രണ്ട് ലോക്കോ പൈലറ്റുമാർക്ക് പരിക്ക്. ഞയറാഴ്ച പുലർച്ചെ സിർഹിന്ദിലെ മധോപുരിലാണ് സംഭവം. പരിക്കേറ്റ…

1 hour ago

യുദ്ധം തുടരാൻ മുറവിളി, കരാർ വലിച്ചുകീറി, യുദ്ധം നിർത്തിയാൽ ഈ രാത്രി നെതന്യാഹുവിനെ മാറ്റും എന്ന് കൂട്ടുകക്ഷികൾ

പലസ്തീനുമായുള്ള യുദ്ധത്തിൽ ചുവട് മാറ്റി ഇസ്രായേൽ. യുദ്ധം നിർത്താമെന്നും പകരം ബന്ദികളാക്കിയവരെ മോചിപ്പിക്കണമെന്ന് തീരുമാനം എടുതെങ്കുലും കടുത്ത പ്രതിഷേധം ഉയർന്നതോടെ…

2 hours ago