entertainment

പൈസക്കുവേണ്ടി എന്തു തെണ്ടിത്തരവും കാണിക്കരുതെന്ന് ചിലർ പറഞ്ഞു- മനോജ് കുമാർ‌

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ബീന ആന്റണിയും ഭർത്താവ് മനോജ് കുമാറും. വർഷങ്ങളായി ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും നിറഞ്ഞ് നിൽക്കുകയാണ് ഇരുവരും. സോഷ്യൽ മീഡിയയിലും സജീവമാണ് ഇരുവരും. യൂട്യൂബ് ചാനലിലൂടെ പങ്കുവെയ്ക്കുന്ന വിശേഷങ്ങളും മറ്റും വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കാറുണ്ട്. പോയ വർഷം ഈ താര കുടുംബത്തിന് അത്ര സുഖകരമായ ഓർമകൾ ആയിരുന്നില്ല സമ്മാനിച്ചത്. നിരവധി വെല്ലുവിളികൾ നേരിടേണ്ടതായി വന്നു. എന്നാൽ തളരാതെ ഇവർ ഒരുമിച്ച് അതെല്ലാം നേരിട്ടു. അടുത്തിടെ മനോജ് പങ്കിട്ട ഒരു വീഡിയോ വൈറലായിരുന്നു. എന്റെ ഭാര്യ എന്നെ ഉപേക്ഷിച്ചുപോയി എന്ന കാപ്ഷനോടെയാണ് വീഡിയോ പങ്കിട്ടത്.

ഇപ്പോഴിത താൻ കാരണം വിമർശനം നേരിടേണ്ടി വന്നവരോട് മാപ്പ് ചോദിച്ച് എത്തിയിരിക്കുകയാണ് മനോജ്. വാക്കുകളിങ്ങനെ, തെറി പറഞ്ഞവരോടും സങ്കടവും പരിഭവവും പറഞ്ഞവരോടും എന്റെ ഭാര്യയോടും മാപ്പ്. ഞാനൊരു വീഡിയോ ഇട്ട് ആദ്യമായിട്ടാണ് എന്നെ വളരെ അധികം വിമർശിച്ചും മറ്റുമുള്ള കമന്റ്സ് വന്നിരിക്കുന്നത്. അതിൽ എനിക്ക് സങ്കടമുണ്ട്. ഞാൻ എന്താണ് ഉദ്ദേശിച്ചതെന്ന് മനസിലാകാതെ ഞാൻ നൽ‌കിയ ടൈറ്റിൽ വെച്ച് ആളുകൾക്ക് തോന്നിയ വികാരമാണ് അവർ പ്രകടിപ്പിച്ചത്. ഞാൻ അതിൽ ആരെയും കുറ്റം പറയില്ല. എനിക്ക് ആരോടും പരിഭവവുമില്ല. നിങ്ങൾ ചീത്ത പറഞ്ഞതിനും പരിഭവിച്ചതിനും കാരണമുണ്ട്.

ഒരിക്കലും നിങ്ങൾ കേൾക്കാൻ ആ​ഗ്രഹിക്കാത്ത കാണാൻ ആ​ഗ്രഹിക്കാത്ത ഒരു ടൈറ്റിലാണ് അന്ന് ഞാൻ നൽകിയത്. എന്നിൽ നിന്നും ബീനയിൽ നിന്നും നിങ്ങൾ അത് കാണാൻ ആ​ഗ്രഹിക്കുന്നില്ല. ഞങ്ങളെ ഒരുപാട് സ്നേഹിക്കുന്നവർക്ക് അതൊരു വലിയ ഷോക്കായി. ആ ഷോക്കിലൂടെയാണ് അവർ വീഡിയോ കണ്ടതെന്നും മനസിലാക്കുന്നു. മാത്രമല്ല ആദ്യമായിട്ടാണ് ഞാൻ കമന്റ് ബോക്സ് ഓഫാക്കി ഇടുന്നത്. ഇതിലെ കാര്യം ഞാനൊന്ന് പറഞ്ഞോട്ടെ. പലരും പല രീതിയിലാണ് എന്നെ വിമർശിച്ചത്. പൈസയുണ്ടാക്കാൻ വേണ്ടി എന്ത് തെണ്ടിത്തരവും തൊട്ടിത്തരവും കാണിക്കുന്നുവെന്നൊക്കെ പലരും പറഞ്ഞു. റീച്ച് കിട്ടാൻ തോന്നിവാസം കാണിക്കുന്നു.’

ആളെ കൂട്ടാൻ വേണ്ടി സോഷ്യൽമീഡിയയിൽ മോശം തമ്പ് നെയിൽ ഇടുന്നവരുടെ തലത്തിലേക്ക് വരെ എന്നെ കൊണ്ടുപോയപ്പോൾ എനിക്ക് സങ്കടമായി. സീ കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന ഭാ​ഗ്യലക്ഷ്മി എന്ന സീരിയലിലാണ് ഞാൻ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഒട്ടനവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുള്ള സോണിയയായിരുന്നു ടൈറ്റിൽ റോൾ ചെയ്തത്. അടുത്തിടെ ചില അസൗകര്യങ്ങൾ മൂലം സോണിയ സീരിയലിൽ നിന്നും പിന്മാറി. ടൈറ്റിൽ റോളൊക്കെ ചെയ്യുന്നവർ പെട്ടന്ന് സീരിയലിൽ നിന്നും പിന്മാറിയാൽ അത് വലിയ തോതിൽ ചിലപ്പോൾ സീരിയലിനെ ബാധിക്കും.’അങ്ങനെയിരിക്കെയാണ് സംവിധായകന്റെ ആവശ്യപ്രകാരം അന്ന് രശ്മി സോമനെ കൂട്ടി വീഡിയോ ചെയ്തത്. രശ്മി സോമനാണ് ഇനി മുതൽ ഭാ​ഗ്യലക്ഷ്മിയായി അഭിനയിക്കാൻ പോകുന്നത്. മാത്രമല്ല വെറൈറ്റിയോടെ വീഡിയോ ചെയ്യണമെന്നും പ്ലാനുണ്ടായിരുന്നു.

അങ്ങനെയാണ് ഭാര്യ ഉപേക്ഷിച്ച് പോയി എന്ന തരത്തിൽ ഹെഡ്ഡിങ് ഇട്ടത്. കമന്റ് ബോക്സ് ഓഫാക്കിയതിനും കാരണമുണ്ട്. ചിലർ കമന്റ് ബോക്സ് വായിച്ച ശേഷം കാര്യം മനസിലാക്കി വീഡിയോ കാണാതെ പോകും. ആ സാഹ​ചര്യം ഒഴിവാക്കണമായിരുന്നു. ഞാൻ കുറേ നാളുകളായി വീഡിയോ എന്റെ യുട്യൂബിൽ പങ്കുവെച്ചിട്ട്. അതിനാൽ തന്നെ റീച്ച് കിട്ടണമെങ്കിൽ ശ്രദ്ധിക്കപ്പെടുന്ന എന്തെങ്കിലും വേണം. അതുകൊണ്ടാണ് അന്ന് ഭാര്യ ഉപേക്ഷിച്ച് പോയി എന്നൊക്കെ ടൈറ്റിൽ ഇടേണ്ടി വന്നത്.

ഞാൻ യുട്യൂബ് വരുമാനം കൊണ്ടല്ല ജീവിക്കുന്നത്. യുട്യൂബിൽ വീഡിയോ ഇടുന്നത് ആ​ഗ്രഹത്തിന്റെ പുറത്താണ്. ബീനയ്ക്കും ആ ടൈറ്റിൽ വലിയ സങ്കടമുണ്ടാക്കി. അവൾ വേറൊരു ലൊക്കേഷനിൽ ഷൂട്ടിങ് തിരക്കിലായിരുന്നു. അവളേയും ടൈറ്റിലാണ് വിഷമിപ്പിച്ചത്.’
നമ്മളെ ദൈവം ഒന്നിപ്പിച്ചതല്ലേയെന്നൊക്കെ ബീനയോട് പറഞ്ഞ് നോക്കി അവൾ അതിലൊന്നും തൃപ്തയായില്ല. ഇടയ്ക്കിടെ പരിഭവം പറയും. ഒരു അമ്മയൊക്കെ വിളിച്ച് കരഞ്ഞിരുന്നു. നിങ്ങൾ‌ ഞങ്ങളെ എത്രത്തോളം സ്നേഹിക്കുന്നുവെന്ന് എനിക്ക് ആ വീഡിയോയിലൂടെ ദൈവം മനസിലാക്കി തന്നു

Karma News Network

Recent Posts

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

3 mins ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

46 mins ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

1 hour ago

നിമിഷ പ്രിയ മോചനം അട്ടിമറിക്കാൻ നീക്കം,മുന്നിട്ടിറങ്ങിയവരെ അപമാനിക്കുന്നു

വധ ശിക്ഷ കാത്ത് യമൻ ജയിലിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷ പ്രിയ യെ രക്ഷിക്കാൻ നടത്തുന്ന നീക്കങ്ങൾ അട്ടിമറിക്കാൻ…

1 hour ago

ഇടുക്കിയിലും വെസ്റ്റ് നൈൽ പനി; ചികിത്സയിലിരിക്കെ യുവാവ് മരിച്ചു

ഇടുക്കി: വെസ്റ്റ് നൈൽ പനി ബാധിച്ച് ആശുപത്രിയിൽ കിത്സയിലിരുന്നയാൾ മരിച്ചു. ഇടുക്കി മണിയാറൻകുടി സ്വദേശി വിജയകുമാർ (24) ആണ് മരിച്ചത്.…

1 hour ago

ഇബ്രാഹിം റെയ്സിയുടെ മരണം, Happy World Helicopter Day! എന്ന് ഇറാനിയൻ മാദ്ധ്യമപ്രവർത്തക, ആഘോഷമാക്കി ഒരു വിഭാ​ഗമാളുകൾ

ടെഹ്റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണത്തിൽ ദുരൂഹതകൾ ഉയരവെ അദ്ദേഹത്തിന്റെ മരണം ആഘോഷമാക്കി ഒരുവിഭാ​ഗമാളുകൾ. വിദേശരാജ്യങ്ങളിൽ കഴിയുന്ന ചില…

1 hour ago