social issues

അമ്മയുടെ നടയില്‍ ആണ് നമ്മള്‍ എന്ന് ഡ്രൈവര്‍ പറഞ്ഞു, ആറ്റുകാല്‍ ക്ഷേത്രത്തിലേക്ക് ഓട്ടോറിക്ഷയില്‍ യാത്ര ചെയ്തയാളുടെ അനുഭവം

ആറ്റുകാല്‍ ക്ഷേത്രത്തിലേക്ക് പോകാനായി ഓട്ടോ വിളിച്ചപ്പോള്‍ ഉണ്ടായ അനുഭവം വിവരിച്ചിരിക്കുകയാണ് ഒരു യുവാവ്. ഡീസലിന്റെയും പെട്രോളിന്റെയും വില റോക്കറ്റ് പോലെ കുതിച്ചുയര്‍ന്നിട്ടും ഓട്ടോ ചാര്‍ജായി ബസ് കൂലി മാത്രം വാങ്ങുകയും അധികം പണം നിര്‍ബന്ധിച്ച് തിരികെ ഏല്‍പ്പിക്കുകയും ചെയ്യുന്ന ഓട്ടോ ഡ്രൈവറെ കുറിച്ചുമാണ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം, ഇന്നലെ വൈകുന്നേരം തിരുവനന്തപുരത്തെ കരമന ജംഗ്ഷനില്‍ നിന്നും ഞാനും അച്ഛനും അമ്മയും ആറ്റുകാല്‍ അമ്ബലത്തിലേക്ക് പോകുവാന്‍ ആയി ഒരു ഓട്ടോക് കൈകാണിച്ചു. ഓട്ടോ അടുത്തു കൊണ്ടു നിറുത്തി. ചേട്ടാ ആറ്റുകാല്‍ ക്ഷേത്രത്തിലേക്ക് സവാരി പോകുമോ? ഞാന്‍ ചോദിച്ചു. പോകും. എന്ന മറുപടി കിട്ടി. എത്രയാകും? വളരെ നിസ്സംഗതയോടെ ചേട്ടന്‍ 30 എന്നു പറഞ്ഞു. നിങ്ങള്‍ മൂന്നുപേരല്ലേ മുപ്പത് രൂപ മതി. ഓട്ടോ ചേട്ടന്‍ പറഞ്ഞു.

ഓട്ടോയില്‍ കയറിയ ഞാന്‍ ചോദിച്ചു, ചേട്ടാ ഇപ്പോള്‍ സവാരി ഒക്കെ കിട്ടുന്നുണ്ടോ? കുറവാണ്, അതും നിസ്സംഗതയോടെ പറഞ്ഞു. കുറച്ചു നേരത്തെ മൗനത്തിനു ശേഷം, ഓട്ടോ ചേട്ടന്‍ പറഞ്ഞു. ഞാന്‍ കരമന സ്റ്റാന്‍ഡില്‍ ആണ് ഓടുന്നത്. ആറ്റുകാല്‍ അമ്മയുടെ ഉത്സവം നടക്കുന്ന സമയത്ത്, ആറ്റുകാല്‍ ക്ഷേത്രത്തില്‍ലേക് ഉള്ള സവാരി ഫ്രീ ആയിരിക്കും. പക്ഷെ ഇപ്പോള്‍ അതല്ല അവസ്ഥ. ജീവിക്കാന്‍ വേണ്ടി ആണ് ഞാന്‍ നിങ്ങള്‍ ബസിനു കൊടുക്കേണ്ട കാശ് പറഞ്ഞത്.

ആറ്റുകാല്‍ ക്ഷേത്രത്തില്‍ എത്തി. ഞാന്‍ 50 രൂപ കൊടുത്തു. ബാക്കി വേണ്ട എന്നു പറഞ്ഞു. അമ്മയുടെ നടയില്‍ ആണ് നമ്മള്‍, ഞാന്‍ കാശ് കൂടുതല്‍ മേടികില്ല. ദയവായി ബാക്കി കാശ് വാങ്ങിക്കു. ഞാന്‍ ആ കാശ് വാങ്ങി. ഓട്ടോ ചേട്ടന്‍ ഒരു ചെറു പുഞ്ചിരിയോടെ ആറ്റുകാല്‍ അമ്മയെ തൊഴുത്തിട്ടു മുമ്പോട്ടു പോയി. ആ ഓട്ടോ ചേട്ടന്‍ ഇപ്പോഴും മനസില്‍ നിന്നും മായുന്നില്ല. വല്‍ക്കഷ്ണം ഡീസെല്‍ വില വളരെ ഉയരത്തില്‍ ആണ്. ഓട്ടോ കാശ് ഇതുവരെ കൂടിയിട്ടില്ല. ഓട്ടവും കുറവാണ്. ഇവരുടെ ഈ അവസ്ഥയും നമ്മള്‍ കാണണം, കേള്‍ക്കണം.!!!!!

Karma News Network

Recent Posts

ഇന്ത്യൻ ഭരണഘടന ഇസ്ലാമിക വിരുദ്ധം ,ഹിസ്ബുത് തഹ്രീർ പ്രവർത്തകർ അഴിക്കുള്ളിൽ

ഇന്ത്യൻ ഭരണഘടനയും നിയമങ്ങളും ജുഡീഷ്യറിയും ഇസ്ലാമികവിരുദ്ധമാണെന്ന പ്രചാരണം നടത്തുന്ന ഹിസ്ബുത് തഹ്രീന്റെ രണ്ട പ്രവർത്തകർ പിടിയിൽ. ഇസ്ലാമിക ഭീകര പ്രവർത്തനങ്ങളുമായി…

44 mins ago

രാഹുലിനെതിരേ 3വട്ടം ആഞ്ഞ് മോദി,പരമശിവൻ പാർലമെന്റിൽ

ലോക്സഭയിൽ തീപ്പൊരി ചിതറി രാഹുൽ ഗാന്ധി...ലോക്സഭയിൽ പരമ ശിവന്റെ ചിത്രവുമായെത്തി ഉയർത്തി കാട്ടി. പരമ ശിവൻ ഒപ്പം ഉണ്ട്.ശിവന്റെ ചിത്രം…

52 mins ago

യുവതിയെ കാണാതായിട്ട് രണ്ട് ദിവസം, കിണറ്റിൽ വെള്ളമെടുക്കാന്‍ വന്ന മകൻ കണ്ടത് അമ്മയുടെ മൃതദേഹം

പൊഴുതന : കാണാതായ യുവതിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇടിയംവയല്‍ ഇ.എം.എസ്. കോളനിയിലെ മീന (42) ആണ് മരിച്ചത്. ഇവരെ…

1 hour ago

ആനസഫാരി കേന്ദ്രത്തിൽ പാപ്പാനെ ആന ചവിട്ടിക്കൊന്ന സംഭവം ഞെട്ടിക്കുന്നത്, നിയമപരമായാണോ പ്രവർത്തനമെന്ന് അന്വേഷിക്കണം, ഹൈക്കോടതി

ഇടുക്കി: സംസ്ഥാനത്ത് അനുമതി ഇല്ലാതെ 36 ആനകളെ ആനസഫാരിക്കായി ഉപയോഗിക്കുന്നുണ്ട്, സ്വകാര്യ വ്യക്തികൾ നടത്തുന്ന ആനസഫാരികൾ നിയമപരമാണോ എന്ന് പരിശോധിക്കണമെന്ന്…

1 hour ago

ഭാരതീയ ന്യായ് സംഹിത, കേരളത്തിൽ ആദ്യ കേസ് ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന്

മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…

2 hours ago

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

2 hours ago