entertainment

കാലെടുത്തുവച്ചപ്പോള്‍ കരഞ്ഞുപോയി,വ്യക്തിപരവും ആരോഗ്യപരവുമായ നിരവധി പ്രശ്‌നങ്ങള്‍ എനിക്ക് ഉണ്ടായിരുന്നു,മന്യ പറയുന്നു

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് മന്യ.വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും അഭിനയത്തില്‍ നിന്നും പിന്മാറി കുടുംബവുമൊത്ത് കഴിയുകയാണ് നടി.2008 ലായിരുന്നു മന്യയുടെ ആദ്യ വിവാഹം.സത്യ പട്ടേലുമായുള്ള വിവാഹബന്ധം അവസാനിച്ച ശേഷം 2013ല്‍ വികാസ് ബാജ്‌പെയിയെ വിവാഹം ചെയ്തു.ഇപ്പോള്‍ ഭര്‍ത്താവിനും മക്കള്‍ക്കും ഒപ്പം അമേരിക്കയിലാണ് നടിയുടെ താമസം.സിനിമയില്‍ നിന്നും ഇടവേള എടുത്ത നടി അവിടെ ഫിനാന്‍ഷ്യല്‍ അനലിസ്റ്റായി ജോലി ചെയ്യുകയാണ്.ഇപ്പോള്‍ സോഷ്യല്‍ മീഡിയകളിലൂടെ തന്റെ ജീവിതത്തെ കുറിച്ച് മന്യ പറഞ്ഞ വാക്കുകളാണ് വൈറല്‍ ആവുന്നത്.പോസിറ്റീവ് സ്റ്റോറികള്‍ പ്രചരിപ്പിക്കുന്നതിലും മാധ്യമങ്ങള്‍ ശ്രദ്ധിക്കണം എന്ന് ആരംഭിച്ചുകൊണ്ടാണ് മന്യയുടെ കുറിപ്പ്.പഠിച്ച് ജോലി നേടിയ അനുഭവവും മന്യ പങ്കുവെയ്ക്കുന്നു

മന്യയുടെ കുറിപ്പിങ്ങനെ,എനിക്ക് ഇത് ചെയ്യാന്‍ കഴിയുമെങ്കില്‍,നിങ്ങള്‍ക്കും കഴിയും. കൗമാര പ്രായത്തില്‍ എന്റെ പപ്പ ഞങ്ങളെ വിട്ടുപോയി. അന്ന് കുടുംബത്തെ സഹായിക്കുന്നതിനായി സ്‌കൂള്‍ പഠനം ഉപേക്ഷിച്ച് ഞാന്‍ ജോലിക്കായി ഇറങ്ങി. ഒരു നടി എന്ന നിലയില്‍ 41 സിനിമകള്‍ പൂര്‍ത്തിയാക്കിയ ശേഷം ഞാന്‍ സമ്പാദിച്ച പണം മുഴുവന്‍ എന്റെ അമ്മയ്ക്ക് നല്‍കി.ഞാന്‍ പിന്നീട് വളരെ കഠിനമായി പഠിക്കുകയും സാറ്റ് പരീക്ഷ എഴുതുകയും ചെയ്തു.ഒരു ഐവി ലീഗില്‍ പഠിക്കുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല.എനിക്ക് ന്യൂയോര്‍ക്കിലെ കൊളംബിയ സര്‍വകലാശാലയില്‍ പ്രവേശനം ലഭിച്ചു.ഞാന്‍ ആദ്യമായി കാമ്പസിലേക്ക് കാലെടുത്തുവച്ചപ്പോള്‍ കരഞ്ഞുപോയി,അന്ന് വളരെയധികം കരഞ്ഞു.കുട്ടിക്കാലത്ത് ഞാന്‍ സ്‌നേഹിച്ച കാര്യങ്ങള്‍ തുടരാന്‍ കഴിഞ്ഞതിന്റെ സന്തോഷ കണ്ണീരായിരുന്നു അത്.പ്രവേശനം നേടുകയെന്നത് വളരെ എളുപ്പമുള്ള കാര്യമായിരുന്നു.പക്ഷേ മാത്തമാറ്റിക്‌സ്സ്റ്റാറ്റിസ്റ്റിക്‌സില്‍ ഒരു കോഴ്‌സ് 4 വര്‍ഷം പൂര്‍ത്തിയാക്കുക,ഓണേഴ്‌സ്(4.0 ജിപിഎ)ബിരുദം നേടി,പൂര്‍ണ്ണ സ്‌കോളര്‍ഷിപ്പ് നേടുക എന്നത് എന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ കാര്യമായിരുന്നു

ക്ഷീണിതയായിരുന്നതിനാല്‍ പലതവണ കോഴ്‌സ് ഉപേക്ഷിക്കാന്‍ ഞാന്‍ തീരുമാനിച്ചിരുന്നു.വ്യക്തിപരവും ആരോഗ്യപരവുമായ നിരവധി പ്രശ്‌നങ്ങള്‍ എനിക്ക് ഉണ്ടായിരുന്നു.എന്നിരുന്നാലും മുന്നോട്ട് തന്നെ പോകാന്‍ തീരുമാനിക്കുകയായിരുന്നു.എനിക്ക് ദൈവത്തില്‍ വിശ്വാസമുണ്ടായിരുന്നു,ഞാന്‍ കഠിനാദ്ധ്വാനം ചെയ്തു.വിദ്യാഭ്യാസം നിങ്ങള്‍ക്ക് പറക്കാന്‍ ചിറകുകള്‍ നല്‍കുന്നു.എന്റെ അറിവ് എന്നില്‍ നിന്ന് എടുക്കാന്‍ ആര്‍ക്കും കഴിയില്ല.ഈ അനന്തമായ പ്രപഞ്ചത്തില്‍ നിങ്ങള്‍ എത്ര ചെറുതാണെന്ന് മനസ്സിലാക്കുന്നതിനനുസരിച്ച് നിങ്ങള്‍ കൂടുതല്‍ അറിവ് നേടുന്നു,കൂടുതല്‍ വിനയാന്വിതനായിത്തീരുന്നു.നാമെല്ലാവരും അതുല്യരായി ജനിച്ചവരാണ്,എല്ലായ്‌പ്പോഴും അത് ഓര്‍ക്കുക.നിങ്ങള്‍ എപ്പോഴും സ്‌പെഷ്യലാണ്.എന്റെ ഈ കഥ ഒരാളായെങ്കിലും പ്രോല്‍സാഹിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ എന്റെ ഉദ്ദേശ്യം നിറവേറ്റപ്പെടുന്നു.നിങ്ങളെ എല്ലാവരെയും ഞാന്‍ സ്‌നേഹിക്കുന്നു.’-മന്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു

Karma News Network

Recent Posts

ഗവർണർക്കു നേരെ തിരിഞ്ഞ മമതയുടെ മുനയൊടിയുന്നു, നിയമപരമായി നേരിടാൻ അറ്റോർണി ജനറലിന്റെ നിർദേശം

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണറെ തുടരെ അപകീർത്തിപ്പെടുത്താനുള്ളശ്രമങ്ങൾക്ക് നിയമ പ്രാബല്യമില്ലെന്നും പരാജയപ്പെടുമെന്നും തിരിച്ചറിഞ്ഞ മുഖ്യമന്ത്രി മമത…

22 mins ago

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു

ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. അസർബൈജാൻ അതിർത്തിക്കടുത്ത് ജോൽഫ നഗരത്തിലാണു സംഭവം. തലസ്ഥാനമായ ടെഹ്റാനിൽനിന്ന്…

42 mins ago

യുവാവിനെ തട്ടിക്കൊണ്ടുപോയി റെയിൽവേ ട്രാക്കിലിട്ട് കൊല്ലാൻ ശ്രമം, സംഭവം കായംകുളത്ത്

ആലപ്പുഴ : യുവാവിനെ തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമം. യുവാവിനെ തട്ടിക്കൊണ്ടുപോയി റെയിൽവേ ട്രാക്കിലിട്ട് വെട്ടിക്കൊല്ലാനാണ് ശ്രമിച്ചത്. സംഭവത്തിൽ മൂന്ന് ​ഗുണ്ടകൾ…

1 hour ago

അമീറുല്‍ ഇസ്ളാം രക്ഷപ്പെടും, യഥാർഥ പ്രതി അമീറുല്‍ അല്ല, അഡ്വ. ബി.എ ആളൂർ പറയുന്നു

കേരളത്തേ പിടിച്ചുകുലുക്കിയ ജിഷ വധകേസിലേ പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷ അംഗീകരിക്കണോ ലഘൂകരിക്കണോ എന്ന് നാളെ തിങ്കളാഴ്ച്ച ഹൈക്കോടതി വിധി…

2 hours ago

സ്വന്തം പാർട്ടിക്കാരേ കൊന്നോ ? സി.പി.എം കരിയും സഹാറാ മരുഭൂമിപോലെ പാണ്ഢ്യാല ഷാജി

കണ്ണൂർ പാനൂരിൽ ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ട ഷൈജു, സുബീഷ് എന്നിവരുടെ പേരിൽ സി പി എം രക്തസാക്ഷി മന്ദിരം പണിതതിനെതിരേ…

2 hours ago

സ്മാരകത്തെപ്പറ്റി ഒന്നും പറയാനില്ല, ജില്ലാ നേതൃത്വത്തോട് ചോദിക്കണമെന്ന് എം.വി.ഗോവിന്ദൻ

കണ്ണൂർ : ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സ്മാരകം പണിയുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ…

3 hours ago