entertainment

കിഡ്‌നി ട്രാൻസ്പ്ലാന്റേഷൻ കഴിഞ്ഞു, ആശുപത്രിയിൽ നിന്നുള്ള ചിത്രം പങ്കിട്ട് മന്യ

ദിലീപ് നായകനായ ജോക്കർ സിനിമയിലൂടെ ലോഹിതദാസാണ് മന്യയെ മലയാളികൾക്കു പരിജയപ്പെടുത്തുന്നത്. തുടർന്ന് കുഞ്ഞിക്കൂനൻ, രാക്ഷസരാജാവ്, അപരിചിതൻ തുടങ്ങിയ നിരവധി സിനിമകളിലൂടെ ശ്രദ്ധേയയായി. വിവാഹശേഷം അഭിനയത്തിൽ നിന്ന് വിട്ടു നിൽക്കുകയാണ് താരം. കന്നഡ, തമിഴ്, തെലുങ്ക്, മലയാളം എന്നിങ്ങനെ നാല് ഭാഷയിലും മന്യ അഭിനയിച്ചിട്ടുണ്ട്.

2010വരെ മന്യ സിനിമകളിൽ സജീവമായിരുന്നു. 2013 ൽ വികാസ് ബാജ്‌പയിയുമായി മന്യ വിവാഹിതയായി. വിവാഹ ശേഷം അമേരിക്കയിലാണ് മന്യ സ്ഥിര താമസമാക്കിയത്. സിനിമകളിൽ നിന്നു വിട്ടു നിന്നെങ്കിലും സമൂഹമാധ്യമങ്ങളിൽ സജീവമാണ് താരം. ഇൻസ്റ്റയിൽ തന്റെയും മകൾ ഓമിഷ്‌കയുടെയും ചിത്രങ്ങളും വിശേഷങ്ങളും മന്യ പങ്കു വയ്ക്കാറുണ്ട്.

മന്യയ്ക്കെന്നും താങ്ങും തണലും കരുത്തുമായി എപ്പോഴും ഒപ്പമുള്ളത് താരത്തിന്റെ അമ്മയാണ്. ഇപ്പോഴിത അമ്മയെ കുറിച്ച്‌ മന്യ സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പാണ് വൈറലാകുന്നത്. ‘അമ്മയ്ക്ക് കിഡ്‌നി ട്രാൻസ്പ്ലാന്റേഷൻ കഴിഞ്ഞിച്ച്‌ കുറച്ച്‌ ദിവസങ്ങളായി. ഡയബറ്റിക്കായതിനാൽ രണ്ട് കിഡ്‌നിയും തകരാറായിരുന്നു. അമ്മയുടെ കാര്യങ്ങൾ നോക്കാനും നല്ല ചികിത്സ നൽകാനും സാധിച്ചതിൽ ഞാൻ ദൈവത്തോട് നന്ദി പറയുന്നു. സാമ്പത്തികമായി വനിതകൾ സ്വതന്ത്രരായിരിക്കണമെന്നത് പ്രധാനപ്പെട്ട കാര്യമാണ്. സ്വന്തം കാര്യങ്ങളും കുടുംബത്തിലെ കാര്യങ്ങളുമെല്ലാം ചെയ്യണമെങ്കിൽ അതാവശ്യമാണ്. ആരേയും ആശ്രയിക്കാതെ സ്വതന്ത്ര്യമായി നിൽക്കാൻ ഞാൻ എന്റെ മകളേയും പഠിപ്പിക്കുന്നുണ്ട്. വിദ്യാഭ്യാസമുണ്ടായാലും അല്ലെങ്കിലും അവരവരുടേതായ കഴിവുകളുണ്ടാകും ഓരോരുത്തർക്കും. അത് മനസിലാക്കുക. ഞങ്ങളുടെ ജീവിതത്തിലെ ശക്തയായ സ്ത്രീയാണ് ഇതെന്നുമായിരുന്നു’

ആശുപത്രിയിൽ നിന്നുള്ള അമ്മയുടെ ചിത്രവും മന്യ പങ്കുവെച്ചു. മന്യയുടെ കുറിപ്പ് പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. അടുത്തിടെ താൻ തരണം ചെയ്ത് വന്ന ചില അവസ്ഥകളെ കുറിച്ച്‌ പങ്കുവെച്ച്‌ മന്യ എത്തിയിരുന്നു. ജീവിത പോരാട്ടങ്ങളിൽ നിന്നും പിന്മാറരുതെന്നാണ് മന്യ അന്ന് പങ്കുവെച്ച പുതിയ വീ‍ഡിയോയിലൂടെയും ക്യാപ്ഷനിലൂടെയും പറഞ്ഞത്.

Karma News Network

Recent Posts

ഇസ്രായേലിനെതിരെ റഷ്യൻ നിർമ്മിത S5 മിസൈൽ പ്രയോഗിച്ച് ഹിസ്ബുള്ള

സമാനതകളില്ലാത്ത യുദ്ധമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് റഫയിൽ കടന്നുകയറിയ ഇസ്രായേൽ സൈന്യത്തിന് വലിയ തിരിച്ചടി ഹമാസിന്റെ ഭാഗത്തുനിന്ന് ലഭിക്കുമെന്നുള്ള റിപ്പോർട്ടുകൾ ആണ്…

25 mins ago

RSS ന്റെ ഗണ ഗീതവും അടിച്ച് മാറ്റി! വീണ്ടും ദീപയുടെ കോപ്പിയടി!

വീണ്ടും കോപ്പിയടിയുടെ പേരിൽ എയറിലായി ഇടത് സഹയാത്രികയും കുന്നംകുളം വിവേകാനന്ദ കോളേജിലെ അദ്ധ്യാപികയുമായ ദീപാ നിശാന്ത്. ഇത്തവണ ഗണഗീതത്തിലെ വരികളാണ്…

1 hour ago

അനാഥ സ്ത്രീയെ ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിച്ചു, മുഖത്ത് ചൂടുവെള്ളം ഒഴിച്ച് പരുക്കേൽപ്പിച്ചു, മൂന്നുപേർ അറസ്റ്റിൽ

മലപ്പുറം ∙ അനാഥ സ്ത്രീയെ ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിക്കുകയും മുഖത്ത് ചൂടുവെള്ളം ഒഴിച്ച് പരുക്കേൽപ്പിക്കുകയും ചെയ്ത കേസിൽ മൂന്നുപേരെ പൊലീസ് അറസ്റ്റു…

1 hour ago

മണ്ഡലം പ്രസിഡന്റുമാര്‍ തിരഞ്ഞെടുപ്പ് ഫണ്ട് മുക്കി; ആരോപണവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കാസര്‍കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫണ്ട് സ്വന്തം പാര്‍ട്ടിയിലെ ചില മണ്ഡലം പ്രസിഡന്റുമാര്‍ തന്നെ മുക്കിയെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ബൂത്ത് കമ്മിറ്റികള്‍ക്ക്…

2 hours ago

മദ്യനയ അഴിമതിക്കേസ്, അരവിന്ദ് കെജ്രിവാളിനേയും ആംആദ്മി പാര്‍ട്ടിയെയും പ്രതിചേർച്ച് ഇ.ഡി കുറ്റപത്രം

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും ആംആദ്മി പാര്‍ട്ടിയെയും പ്രതിചേര്‍ത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അധിക കുറ്റപത്രം സമര്‍പ്പിച്ചു.…

3 hours ago

നീല​ഗിരി മേഖലയിൽ കനത്ത മഴ; മേയ് 20 വരെ ഇവിടേക്കുള്ള യാത്ര ഒഴിവാക്കണം

നീലഗിരി: ഊട്ടിയടക്കമുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണം. തമിഴ്നാടിന്റെ തെക്കൻ ജില്ലകളിൽ കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്താണ് നിർദേശം. മേയ് 20…

3 hours ago