entertainment

ബലാത്സംഗം പോലൊരു വിഷയം ലളിതമായി കാണേണ്ടതോ തമാശയാക്കേണ്ടതോ അല്ല,വാസു അണ്ണൻ റേപ്പ് ജോക്കുകൾക്കെതിരെ മന്യ

ജോക്കർ സിനിമയിലൂടെ ലോഹിതദാസാണ് മന്യയെ മലയാളികൾക്കു പരിജയപ്പെടുത്തുന്നത്.തുടർന്ന് കുഞ്ഞിക്കൂനൻ,രാക്ഷസരാജാവ്,അപരിചിതൻ തുടങ്ങിയ നിരവധി സിനിമകളിലൂടെ ശ്രദ്ധേയയായി.വിവാഹശേഷം അഭിനയത്തിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്ന താരം കഴിഞ്ഞ കുറച്ചു നാളുകളായി സോഷ്യൽ മീഡിയയിലെ ട്രെൻഡിങ് ടോപ്പിക്കാണ്.കുഞ്ഞിക്കൂനൻ സിനിമയിൽ സായിക്കുമാർ അവതരിപ്പിച്ച വാസു അണ്ണനെ വിവാഹം കഴിച്ച് താമസിക്കുകയാണ് മന്യ എന്ന തരത്തിൽ നിരവധി ‌‌‌ട്രോലുകൽ വന്നിരുന്നു അതിന് പ്രതികരണവുമായി മന്യ തന്നെ രം​ഗത്തെത്തുകയും ചെയ്തിരുന്നു.ഇപ്പോളിതാ തന്റെ ചിത്രം ഉപയോഗിച്ചുള്ള വാസു അണ്ണൻ റേപ്പ് ജോക്കുകളോട് പ്രതികരിച്ചെത്തിയിരിക്കുകയാണ് താരം

വാക്കുകൾ ഇങ്ങനെ,

ബലാത്സംഗം പോലൊരു വിഷയം ലളിതമായി കാണേണ്ടതോ തമാശയാക്കേണ്ടതോ അല്ല. ഒരിക്കലും ന്യായീകരിക്കപ്പെടേണ്ട ഒന്നല്ല അത്.നമുക്കെല്ലാം ഒരു കുടുംബമുണ്ട്. ഈ ട്രോളുകൾ എനിക്ക് മാറ്റാനാകില്ല, അതെന്റെ കൈയ്യിലല്ല. എന്റെ കുടുംബത്തെ ബാധിക്കാത്തിടത്തോളം എനിക്കതിനെ ഗൗരവമായി കാണാനാകില്ല. മലയാളം വായിക്കാൻ അറിയില്ല. കുറേ മീമുകൾ കണ്ടിരുന്നു. എല്ലാ ട്രോളുകളും കണ്ടിട്ടില്ല. എന്താണ് എഴുതിയിരിക്കുന്നത് എന്നും അറിയില്ല. ഉയിരിൻ ഉയിരേ എന്ന ഗാനം വെച്ചുള്ള ട്രോൾ സുഹൃത്ത് അയച്ചുതന്നിരുന്നു. ആരോ ചെയ്ത ഒരു തമാശ ആയേ തോന്നിയുള്ളൂ. ഭർത്താവിന് സിനിമാമേഖലയുമായി ബന്ധമില്ല. ഈ ട്രോളുകളും മറ്റും അദ്ദേഹത്തിനും കുടുംബത്തിനും സുപരിചിതമായ കാര്യമല്ല. അതുകൊണ്ട് തന്നെ അദ്ദേഹത്തിനും കുടുംബത്തിന് വിഷമം ആകരുതെന്ന് തനിക്കുണ്ടെന്നും നടി കൂട്ടിച്ചേർത്തു.

കുഞ്ഞിക്കൂനൻ എന്ന ചിത്രത്തിലെ വാസു അണ്ണൻ എന്ന കഥാപാത്രത്തെ ഉപയോഗിച്ചുകൊണ്ടുള്ള റേപ്പ് ജോക്കുകളും ട്രോളുകളും രൂക്ഷ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ചിത്രത്തിൽ മന്യയുടെ കഥാപാത്രത്തെ സായി കുമാർ കഥാപാത്രം ബലാത്സംഗം ചെയ്യുന്നത് പശ്ചാത്തലമാക്കിയായിരുന്നു ട്രോളുകൾ. കുടുംബ ചിത്രങ്ങളിൽ ഇരുവരുടേയും തലകൾ എഡിറ്റ് ചെയ്ത് ചേർത്ത മീമുകളായിരുന്നു കൂടുതലും

Karma News Network

Recent Posts

പ്രതിപക്ഷ നേതാവായി രാഹുൽ ഗാന്ധി ചുമതലയേറ്റു, സി ബി.ഐ മേധാവി മുതൽ ഇലക്ഷൻ കമ്മീഷനെ വരെ ഇനി രാഹുലും തീരുമാനിക്കും

ലോക്‌സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധി ചമതല ഏറ്റെടുത്തു. ഒരു പതിറ്റാണ്ടിനു ശേഷമാണ്‌ കോൺഗ്രസ് ഇത് തിരിച്ച് പിടിക്കുന്നത്.ഇനി…

6 mins ago

അടിയന്തരാവസ്ഥ നടപ്പാക്കിയവർക്കു ഭരണഘടനയെക്കുറിച്ചു പറയാൻ അവകാശമില്ല, സെപ്റ്റംബർ 6ന് എല്ലാം വെളിപ്പെടും, കങ്കണ

ന്യൂഡൽഹി∙ ഭരണഘടനയെ പാർലമെന്റിൽ കൊണ്ടുനടക്കുകയും നാടകം കളിക്കുകയും ചെയ്യുന്നവരുടെ തെറ്റായ പ്രവൃത്തികൾ സെപ്റ്റംബർ 6ന് വെളിപ്പെടുമെന്ന് നടിയും ലോക്‌സഭാംഗവുമായ കങ്കണ…

9 mins ago

ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു, കുട്ടികളടക്കം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മലപ്പുറം: എടവണ്ണയിൽ ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു. രാവിലെ 10.30- ഓടെ പത്തപ്പിരിയം വായനശാലക്ക് സമീപമാണ് സംഭവം. എടവണ്ണ പുള്ളാട്ട്…

10 mins ago

മലപ്പുറത്ത് പിതാവിനെയും, ഒരു വയസുള്ള മകളെയും കാണാനില്ലെന്ന് പരാതി

മലപ്പുറം വെളിമുക്ക്‌ പടിക്കലിൽ പിതാവിനെയും ഒരു വയസ്സുള്ള മകളെയും കാണാതായതായി പരാതി. പടിക്കൽ പള്ളിയാൾമാട് സ്വദേശി ആലിങ്ങൽതൊടി മുഹമ്മദ് സഫീർ…

18 mins ago

പുരാതന ക്ഷേത്രത്തിൽ വൻ കവർച്ച, പഞ്ചലോഹ വി​ഗ്രഹം മോഷണം പോയി, കോടികൾ‌ വില

തിരുവനന്തപുരം : തലസ്ഥാനത്ത് പുരാതന ക്ഷേത്രത്തിൽ മോഷണം. പൂന്തുറ ഉച്ചമാടൻ ദേവീക്ഷേത്രത്തിലാണ് കോടികൾ‌ വില വരുന്ന പഞ്ചലോഹ വി​ഗ്രഹം കവർന്നത്.…

34 mins ago

മൂന്ന് മക്കളുടെ അമ്മ, പ്രൊഫഷണലി ‍‍ഡോക്ടർ, ലണ്ടനിലെത്തിയെങ്കിലും സം​ഗീതം വിടാതെ വാണി ജയറാം

ഐഡിയ സ്റ്റാർ സിം​ഗറിലൂടെ പ്രേക്ഷകരുടെ ഇഷ്ട ​ഗായികയായി മാറിയ വ്യക്തിയാണ് വാണി ജയറാം. മൂന്നാം വർഷ എംബിബിഎസ് സ്റ്റുഡന്റ് ആയിരുന്ന…

48 mins ago