കണ്ണൂർ : കണ്ണൂർ വനത്തിൽ മാവോയിസ്റ്റുകള്‍ക്ക് വെടിയേറ്റതായി പൊലീസ്. കരിക്കോട്ടക്കരിയിലുണ്ടായ ഏറ്റുമുട്ടലിലാണ് വെടിയേറ്റതെന്ന് എടിഎസ് ഡിഐജി പുട്ട വിമലാദിത്യ പറഞ്ഞു. വെടിയേറ്റ മാവോയിസ്റ്റുകള്‍ ഓടിപ്പോയെന്നും ഡിഐജി അറിയിച്ചു. എത്ര മാവോയിസ്റ്റുകള്‍ വെടിയേറ്റു എന്നതില്‍ വ്യക്തതയില്ല. ഇന്നലെ രാത്രിയും വെടിവെപ്പുണ്ടായി. ഇന്നലെ രാവിലെയുണ്ടായ വെടിവെപ്പില്‍ ഒരാള്‍ക്ക് പരിക്കേറ്റെന്നും രണ്ട് തോക്കുകള്‍ പിടിച്ചെടുത്തെന്നും ഡിഐജി വിശദീകരിച്ചു. വനത്തില്‍ ഇപ്പോഴും തിരച്ചില്‍ തുടരുന്നുണ്ട്.
അയ്യൻകുന്നിലെ ഏറ്റുമുട്ടലിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിട്ടില്ലെന്നും എന്നാൽ ഏറ്റുമുട്ടൽ നടന്നയിടത്തിൽ രക്തം തളം കെട്ടി നിൽക്കുന്നുണ്ടായിരുന്നുവെന്നും എടിഎസ് ഡിഐജി പുട്ട വിമലാദിത്യ പറയുകയുണ്ടായി. അവരിൽ നിന്ന് തോക്കുകൾ പിടിച്ചെടുത്തതായും ഡിഐജി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. സംഘത്തിൽ എട്ട് പേരുണ്ടെന്നാണ് അനുമാനമെന്നും എത്ര മാവോയിസ്റ്റുകൾക്ക് പരുക്കേറ്റുവെന്നതിൽ വ്യക്തിതയില്ലെന്നും അദ്ദേഹം പറഞ്ഞു.
മാവോയിസ്റ്റ് തിരച്ചിൽ മേഖലയിൽ ഉന്നത പൊലീസ് സംഘമെത്തിയിരിക്കുകയാണ്. എടിഎസ് ഡിഐജി പുട്ട വിമലാദിത്യയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കരിക്കോട്ടക്കിരി മേഖലയിൽ തങ്ങുന്നത്. റൂറൽ എസ്പി, ജില്ലയിലെ അഞ്ചോളം ഡിവൈഎസ്പിമാർ എന്നിവരും സംഘത്തിലുണ്ട്. മാവോയിസ്റ്റുകളും തണ്ടർ ബോൾട്ടും തമ്മിൽ ഏറ്റുമുട്ടലുണ്ടായിരുന്നു. ഇന്നലെ അർദ്ധ രാത്രിയും ഇന്ന് പുലർച്ചെയുമാണ് തണ്ടർബോൾട്ട് സംഘവും മാവോയിസ്റ്റുകളും തമ്മിൽ വെടിവെപ്പ് ഉണ്ടായത്.
കൊച്ചി: തൃപ്പൂണിത്തുറയിൽ കിടപ്പുരോഗിയായ അച്ഛനെ വാടക വീട്ടിൽ ഉപേക്ഷിച്ച് കടന്നു കളഞ്ഞ സംഭവത്തിൽ മകൻ അറസ്റ്റിൽ. എരൂർ സ്വദേശി അജിത്താണ്…
ബ്രാട്ടിസ്ലാവ∙ സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് വെടിയേറ്റു. ഹാൻഡ്ലോവയിൽ ഒരു ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുമ്പോഴാണ് സംഭവം. ഫിക്കോയുടെ അടിവയറ്റിലാണ്…
കെ സി വേണുഗോപാലിനെതിരെയുള്ള കേസന്വേഷണം മുന്നോട്ടുപോകുമ്പോൾ പിണറായി വിജയന്റെ വീട്ടുപടിക്കലെത്തുമെന്ന് ശോഭാ സുരേന്ദ്രൻ. വീണയുടെ അനധികൃതബിസിനസിലേക്ക് ഇത് കടന്നുവരും .…
പത്തനംതിട്ട: സിനിമയിൽ അഭിനയിക്കാൻ പോകുന്നുവെന്ന് കുറിപ്പ് എഴുതി വീടുവിട്ട പതിനാലുകാരനെ കണ്ടെത്തി. മഞ്ഞത്താനം സ്വദേശി അഭിലാഷിന്റെ മകൻ ആദിത്യൻ അഭിലാഷിനെയാണ്…
മലയാളത്തിന്റെ മെഗാസ്റ്റാർ മതസ്പർദ്ദയുണ്ടാക്കുന്ന സിനിമകൾ തീവ്രവാദ ബന്ധമുള്ള ആളുകളുമായി ചേർന്ന് നിർമ്മിക്കുന്നു എന്ന വിവാദപ്രസ്താവനയ്ക്ക് പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി…
തിരുവനന്തപുരം: കാമുകനൊപ്പം ജീവിക്കാൻ16-കാരിയായ മകളെ കഴുത്തുഞെരിച്ചു കൊന്ന സംഭവത്തിൽ അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിനതടവ്. പറണ്ടോട് സ്വദേശിനി മഞ്ജു, കാമുകൻ…