kerala

ക്ഷേമപെൻഷൻ 2000 രൂപയെങ്കിലും ആക്കണമായിരുന്നു, എന്നാൽ അതുണ്ടായില്ല, ബജറ്റിനെതിരെ വിമർശനവുമായി മറിയക്കുട്ടി

തിരുവനന്തപുരം: ക്ഷേമപെൻഷൻ 2000 രൂപയെങ്കിലുമാക്കണം, എന്നാൽ ഇത്തവണയും സർക്കാർ അത് ചെയ്തില്ലായെന്ന് സംസ്ഥാന ബജറ്റിനെതിരെ വിമർശനവുമായി അടിമാലിയിലെ മറിയക്കുട്ടി. ക്ഷേമപെൻഷൻ കൂട്ടാത്തത് ഇതിന്റെ ഗുണം അനുഭവിക്കുന്നവരോടുള്ള വെല്ലുവിളിയാണെന്നും മറിയക്കുട്ടി വിമർശിച്ചു.

സംസ്ഥാനത്ത് നിലവിൽ നൽകുന്ന 1600 രൂപ ക്ഷേമപെൻഷൻ ഉയര്‍ത്തില്ലെന്ന് മന്ത്രി പറഞ്ഞു. കുടിശിക ഇനത്തിൽ കൊടുത്ത് തീര്‍ക്കാനുള്ള പെൻഷൻ തുക അടുത്ത സാമ്പത്തിക വര്‍ഷം മുതൽ കൊടുത്തു തീര്‍ക്കും.

അതേസമയം സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നൽകാനുള്ള ഡിഎ കുടിശികയിൽ ഒരു ഗഡു ഏപ്രിൽ മാസത്തെ ശമ്പളത്തോടൊപ്പം നൽകുമെന്ന് മന്ത്രി പറഞ്ഞു. ആറ് ഗഡുവാണ് നിലവിൽ കുടിശിക. പങ്കാളിത്ത പെൻഷൻ ഉപേക്ഷിക്കുമെന്നും സംസ്ഥാന ബജറ്റില്‍ പ്രഖ്യാപനമുണ്ട്. മറ്റ് സംസ്ഥാനങ്ങളിലെ മാതൃക നോക്കി പകരം സംവിധാനം കൊണ്ടുവരും.

പങ്കാളിത്ത പെൻഷൻ മാറ്റത്തിനൊപ്പം ജീവനക്കാർക്കുള്ള മറ്റൊരാശ്വാസ പ്രഖ്യാപനമാണ് ഒരു ഗഡു ഡിഎ കുടിശ്ശിക വിതരണം. ആറുമാസത്തെ ക്ഷാമബത്ത കുടിശ്ശികയിൽ ഒരു ഗഡുവാണ് ഏപ്രിലിലെ ശമ്പളത്തിനൊപ്പം നൽകുക. ക്ഷേമപെൻഷൻ കൂട്ടി 2500 ആക്കുമെന്ന് വാഗ്ദാനത്തിൽ നിന്നും സർക്കാർ പിൻവാങ്ങുന്നു. ആറുമാസത്തെ കുടിശ്ശികയാണ് ക്ഷേമപെൻഷനിൽ. രണ്ട് മാസ കുടിശ്ശികയെങ്കിലും നൽകുമെന്ന സൂചനയുണ്ടായെങ്കിലും അതും നടന്നില്ല. ഒരു മാസം പെൻഷൻ നൽകാൻ 900 കോടിയാണ് വേണ്ടത്.

Karma News Network

Recent Posts

പൊലീസ് കുറ്റപത്രം സമർപ്പിച്ചില്ല, പാനൂര്‍ സ്ഫോടന കേസില്‍ സിപിഎം പ്രവര്‍ത്തകരായ പ്രതികള്‍ക്ക് ജാമ്യം

കണ്ണൂർ; പൊലീസ് കുറ്റപത്രം സമര്‍പ്പിക്കാത്തതിനാൽ പാനൂര്‍ ബോംബ് സ്ഫോടന കേസില്‍ സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ മൂന്ന് പ്രതികള്‍ക്ക് ജാമ്യം. അരുണ്‍,…

47 mins ago

എയർ ഹോസ്റ്റസിനെ പോലെ ‘ബസ് ഹോസ്റ്റസ്, റോഡിലോടുന്ന വിമാനം വരുന്നു ,പ്രഖ്യാപനവുമായി കേന്ദ്ര ​ഗതാ​ഗതമന്ത്രി

മലിനീകരണ രഹിതമായി ​ഗതാ​ഗതത്തെ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ റോഡ് ​ഗതാ​ഗതത്തിൽ വമ്പൻ മാറ്റങ്ങൾ ഉടനെന്ന് ​കേന്ദ്ര ​ഗതാ​ഗതമന്ത്രി നിതിൻ ​ഗഡ്കരി.…

59 mins ago

ഹൃദയംഗമമായ അഭിനന്ദനങ്ങളും ആശംസകളും, ബ്രിട്ടന്റെ നിയുക്ത പ്രധാനമന്ത്രിക്ക് നരേന്ദ്രമോദിയുടെ ആശംസാ സന്ദേശം

ന്യൂഡൽഹി: ലേബർ പാർട്ടി നേതാവുമായുള്ള സഹകരണത്തിനായി കാത്തിരിക്കുന്നു, ബ്രിട്ടനിലെ പൊതുതെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ കെയ്ർ സ്റ്റാർമറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി…

2 hours ago

ഓടുന്ന കെ.എസ്.ആർ.ടിസി ബസിൻ്റെ ഡോർ തുറന്ന് പുറത്തേയ്ക്ക് വീണു, കാട്ടാക്കടയിൽ പ്ലസ് ടു വിദ്യാർത്ഥിയ്ക്ക് പരിക്ക്

കാട്ടാക്കട: ഓടുന്ന കെ.എസ്.ആർ.ടിസി ബസിൻ്റെ ഡോർ തുറന്ന് പുറത്തേയ്ക്ക് വീണ് പ്ലസ് ടു വിദ്യാർത്ഥിയ്ക്ക് പരിക്ക്. തിരുമല എഎംഎച്ച്എസിലെ പ്ലസ്…

2 hours ago

ബ്രിട്ടീഷ് പാർലമെന്റിൽ ഇനി മലയാളി ശബ്ദം, ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി സോജൻ ജോസഫ് വിജയിച്ചു

ബ്രിട്ടനിലെ പൊതുതെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ആഷ്‌ഫോര്‍ഡ് മണ്ഡലത്തില്‍ മലയാളിക്ക് വിജയം. ബ്രിട്ടൻ്റെ ചരിത്രത്തിലെ ആദ്യ മലയാളി എം.പി.യായി സോജൻ…

3 hours ago

ഇന്ത്യൻ എയർലൈൻസ് വിമാനം റാഞ്ചിയ ഭീകരൻ ഗജീന്ദർ സിംഗ് മരിച്ചു, അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

ന്യൂഡൽഹി : ഇന്ത്യൻ എയർലൈൻസ് വിമാനം റാഞ്ചിയ ഭീകരൻ ഗജീന്ദർ സിംഗ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചതായി റിപ്പോർട്ട്. പാകിസ്താനിലായെ ലാഹോറിൽ…

3 hours ago