topnews

ലോക്ഡൗണ്‍ വിഘ്‌നം നീക്കി കോടതി, വിസ തീരും മുമ്പ് വിവാഹം, ആദ്യരാത്രി തന്നെ വരന്‍ വിമാനം കയറി

കൊച്ചി: കോവിഡ് നിയന്ത്രിക്കാന്‍ ലോക്ക്ഡൗണ്‍ നിലവില്‍ വന്നതോടെ പലരുടെയും വിവാഹങ്ങള്‍ തന്നെ മാറ്റി വെച്ചിരിക്കുകയാണ്. ആര്‍ഭാടമായി നടത്താനിരുന്ന പല വിവാഹങ്ങളും വളരെ ലളിതമായും നടത്തി. ഇത്തരത്തില്‍ ഒരു ലോക്ഡൗണ്‍ വിവാഹമാണ് വാര്‍ത്തയാകുന്നത്. ലോക്ഡൗണ്‍ തടസം കോടതി നീക്കിയതോടെയാണ് ബെഫിയും ഡെന്നിസും തമ്മിലുള്ള വിവാഹം നടന്നത്. കോവിഡ് കാരണം കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഇവര്‍ക്ക് വിവാഹം മാറ്റി വയ്‌ക്കേണ്ടി വന്നിരുന്നു. ഇതോടെയാണ് ഇന്നലെ അടിയന്തിരമായി വിവാഹം നടത്താന്‍ ഹൈക്കോടതി അനുമതി നല്‍കിയത്.

വെള്ളിയാഴ്ച വിവാഹം നടത്തി അന്നു തന്നെ വിവാഹ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനുമായിരുന്നു ഹൈക്കോടതി നിര്‍ദേശിച്ചത്. വിസ കാലാവധി അവസാനിപ്പിക്കുന്നതിനാല്‍ ജൂണ്‍ അഞ്ചിന് വരന് അമേരിക്കയിലേക്ക് മടങ്ങേണ്ടതുമുണ്ട്. ഇവയൊക്കെ പരിഗണിച്ചാണ് കോടതിയുടെ ഇടപെടല്‍. തുടര്‍ന്ന് തൃശ്ശൂര്‍ കുട്ടനെല്ലൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ എത്തി ഇരുവരും വിവാഹിതര്‍ ആവുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം മെയ് അഞ്ച് മുതലുള്ള കാത്തിരിപ്പായിരുന്നു തൃശ്ശൂര്‍ സ്വദേശിനി ബെഫി ജീസണും പൂഞ്ഞാറില്‍ വേരുകളുള്ള അമേരിക്കന്‍ പൗരന്‍ ഡെന്നിസ് ജോസഫ് തോമസിനും സഫലമായത്. 2019 മെയ് 17ന് ആയിരുന്നു ഇവരുടെ വിവാഹ നിശ്ചയം നടന്നത്. കഴിഞ്ഞ വര്‍ഷം മെയ് അഞ്ചിനാണ് ആദ്യം വിവാഹം നിശ്ചയിച്ചിരുന്നത്. ഇതിനിടെ കോവിഡും ദേശീയ ലോക്ഡൗണും എത്തിയതോടെ വിവാഹം മാറ്റി വയ്‌ക്കേണ്ടതായി വന്നു. ഈ വര്‍ഷം മെയ് അഞ്ചിലേക്ക് വിവാഹം നീട്ടി വെച്ചു. വിവാഹത്തിനായി ഡെന്നിസ് മെയില്‍ കേരളത്തിലെത്തി. എന്നാല്‍ അപ്പോഴും വീണ്ടും കേരളത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപനമെത്തി.

വിസ കാലാവധി കഴിയുന്നതിനാല്‍ ഡെന്നിസിന് ജൂണ്‍ അഞ്ചിന് അമേരിക്കയിലേക്ക് മടങ്ങണമായിരുന്നു. 30 ദിവസത്തെ നോട്ടീസ് കാലാവധി പാലിക്കാനാകാതെ വന്നതിനാല്‍ സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം നടത്താന്‍ സാധിക്കുമായിരുന്നില്ല. അതിനാല്‍ കൊച്ചിന്‍ ക്രിസ്ത്യന്‍ സിവില്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം നടത്താന്‍ തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ തൃശ്ശൂര്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന് അപേക്ഷ നല്‍കി. സബ് റജിസ്ട്രാര്‍ ഓഫീസ് പ്രവര്‍ത്തിക്കാത്തത് കണക്കിലെടുത്തായിരുന്നു ഇത്. എന്നാല്‍ കാര്യമുണ്ടായില്ല.

തുടര്‍ന്ന് ഇരുവരും കോടതിയെ സമീപിക്കുകയായിരുന്നു. വിവാഹം നീട്ടി വയ്‌ക്കേണ്ടി വന്നത് കോവിഡ് കാരണമാണെന്നത് കണക്കിലെടുത്താണ് വെള്ളിയാഴ്ച തന്നെ വിവാഹം നടത്താന്‍ കോടതി നിര്‍ദേശം നല്‍കിയത്. രാവിലെ 10.30ന് മുമ്പ് കുട്ടനെല്ലൂര്‍ സബ് റജിസ്ട്രാര്‍ ഓഫീസില്‍ രേഖകള്‍ എല്ലാം എത്തിച്ചു. ഉച്ചയോടെ നടപടികള്‍ എല്ലാം പൂര്‍ത്തിയായി വിവാഹം നടന്നു. വധു ഗൃഹത്തിലെ ചടങ്ങുകള്‍ക്ക് ശേഷം രാത്രി ഡെന്നീസ് വിമനത്താവളത്തിലേക്ക് നീങ്ങി.

Karma News Network

Recent Posts

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

3 hours ago

ജൂതപട ലബനോനിലേക്ക് കടന്നു, ഇസ്രായേലിനെ ആരു തളയ്ക്കും, പൗരന്മാരോട് തിരികെ വരൻ അറബ് രാജ്യങ്ങൾ

ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…

3 hours ago

ലോകകപ്പ് കിരീടം, ഇന്ത്യൻ ടീമിന് 125 കോടി രൂപ പാരിതോഷികം നൽകുമെന്ന് ബിസിസിഐ

ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…

4 hours ago

കാൽ നൂറ്റാണ്ടിന് ശേഷം അമ്മ’ ജനറൽ ബോഡി മീറ്റിം​ഗിലെത്തി സുരേഷ് ​ഗോപി,

27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിം​ഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…

4 hours ago

തീര്‍ഥാടകർക്ക് നേരെയുണ്ടായ ഭീകരാക്രമണം, ജമ്മുവില്‍ അഞ്ചിടത്ത് എന്‍.ഐ.എ. പരിശോധന

ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…

5 hours ago

ഗവർണർക്കെതിരെ കേസ് നടത്താൻ വി.സിമാർ ചെലവിട്ടത് 1.13 കോടി, അതും യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന്

തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…

5 hours ago