kerala

ലോക്ക് ഡൗണ്‍ നാളെ നടത്താനിരുന്ന പഞ്ചരത്‌നങ്ങളുടെ വിവാഹം മാറ്റി

ഒരമ്മയുടെ വയറ്റില്‍ല്‍ ഒന്നിച്ച് പിറന്ന അഞ്ച് പേര്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നതായിരുന്നു. അവരുടെ ജനനത്തെക്കുറിച്ചും വിദ്യാഭ്യാസത്തെക്കുറിച്ചുമെല്ലാം അറിയാന്‍ ആളുകള്‍ക്ക് ഇഷ്ടമാണ്. അവരുടെ വിവാഹം ഉറപ്പിച്ചതും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ നാളെ 10. 30ന് ഗുരുവായൂരില്‍വെച്ച് നടത്താനിരുന്ന അവരുടെ വിവാഹം മാറ്റി. ഒമാനിലും, കുവൈറ്റിലും കുടുങ്ങിയ വരന്‍മാര്‍ക്ക് ലോക്ക് ഡൗണ്‍ വന്നതോടെ എത്താന്‍ സാധിക്കാത്തതിനാലാണ് വിവാഹം മാറ്റിവെച്ചത്.

മസ്‌കറ്റില്‍ ഹോട്ടല്‍ മാനേജരായ ആയൂര്‍ സ്വദേശി കെ.എസ്. അജിത്കുമാര്‍ ഫാഷന്‍ ഡിസൈനറായ ഉത്രയെയും, കുവൈത്തില്‍ അനസ്തീഷ്യാ ടെക്‌നിഷ്യനായ പത്തനംതിട്ട സ്വദേശി ആകാശ് കൊച്ചി അമൃത മെഡിക്കല്‍ കോളേജില്‍ അനസ്തീഷ്യാ ടെക്‌നിഷ്യയായ ഉത്രജയെയും, കോഴിക്കോട് സ്വദേശിയായ മാധ്യമപ്രവര്‍ത്തകന്‍ മഹേഷ് ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തന രംഗത്തുള്ള ഉത്തരയെയും, മസ്‌കറ്റില്‍ അക്കൗണ്ടന്റായ വട്ടിയൂര്‍ക്കാവ് സ്വദേശി വിനീത് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ അനസ്സ്തീഷ്യാ ടെക്‌നീഷ്യയായ ഉത്തമയെയുമാണ് വിവാഹം കഴിക്കുന്നത്. മെയ് മൂന്നിന് ലോക് ഡൗണ്‍ അവസാനിക്കുകയും വിദേശത്തുള്ള വിനീതും, അജിത്ത്കുമാറും ആകാശും നാട്ടിലെത്തുകയും ചെയ്താല്‍ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ അനുസരിച്ച്് ജൂലൈയില്‍ സാധ്യമായ ദിവസം വിവാഹം നടത്താമെന്ന പ്രതീക്ഷയിലാണ് പഞ്ചരത്‌നങ്ങളുടെ അമ്മ രമാദേവിയും വരന്‍മാരുടെ രക്ഷിതാക്കളും.

1995 വൃശ്ചികമാസത്തിലെ (നവംബര്‍ 18) ഉത്രം നാളില്‍ നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് പ്രേംകുമാര്‍ -രമാദേവി ദമ്പതികളുടെ മക്കളായി ഒരേ പ്രസവത്തില്‍ , പിന്നീട് പ?ഞ്ചരത്‌നങ്ങള്‍ എന്നു പേരു വീണ അഞ്ചു പേരുടെയും ജനനം. ഇവര്‍ക്ക് ഒമ്പത് വയസ്സുള്ളപ്പോള്‍ പിതാവ് അപ്രതീക്ഷിതമായി മരിച്ചു. തുടര്‍ന്ന് ആ വേര്‍പാടിന് ശേഷം പേസ്മേക്കറില്‍ തുടിക്കുന്ന ഹൃദയവുമായി മക്കള്‍ക്ക് താങ്ങും തണലുമായി രമാദേവി എന്ന അമ്മ ജീവിച്ചു.

ജീവിതത്തില്‍ സംഭവിച്ച തിരിച്ചടികളെ ജീവിച്ചു തോല്‍പ്പിക്കാന്‍ ഈ അമ്മ കുടിക്കാത്ത കണ്ണുനീരില്ല. അപ്പോഴൊക്കെ മലയാളികള്‍ ഇവരോടു ചേര്‍ന്നു നിന്നു. സന്തോഷങ്ങള്‍ക്കിടയിലേക്കുള്ള ഇടിത്തീയായിരുന്നു കുട്ടികളുടെ അച്ഛന്‍ പ്രേമകുമാറിന്റെ മരണം. പക്ഷേ, മക്കളെ ചേര്‍ത്തുപിടിച്ച് തളരാതെ നിന്ന രമാദേവിയെ ഹൃദയം അപ്പോഴേക്കും തളര്‍ത്താന്‍ തുടങ്ങിയിരുന്നു. പ്രതിസന്ധികളെ തൂത്തെറിയാന്‍ പല ദിക്കുകളില്‍ നിന്ന് കരങ്ങള്‍ നീണ്ടു. കടങ്ങള്‍ വീട്ടി. ജില്ലാ സഹകരണ ബാങ്കില്‍ രമയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കി. ഇതോടെയാണ് രമാദേവിയും മക്കളും വീണ്ടും ജീവിച്ചു തുടങ്ങിയത്. സഹകരണ ബാങ്കിന്റെ പോത്തന്‍കോട് ശാഖയില്‍ ജോലിയുള്ള രമാദേവിയെ ഇപ്പോഴും ഹൃദയം ഓര്‍മിപ്പിക്കാറുണ്ട്, ഒന്നു സൂക്ഷിക്കണമെന്ന്.

Karma News Network

Recent Posts

50 ടണ്ണുള്ള ഒറ്റക്കൽ ദേവീ വിഗ്രഹം സ്ഥാപിച്ച് പൗർണ്ണമിക്കാവ് ക്ഷേത്രം, കല്ലിന്റെ വില മാത്രം 6കോടി

ആദിപരാശക്തി അമ്മയുടെ വി​ഗ്രഹം സ്ഥാപിച്ച് പൗർണ്ണമിക്കാവ് ബാല ത്രിപുര സുന്ദരി ദേവി ക്ഷേത്രം. വളരെയധികം ശ്രമപ്പെട്ട് ഒത്തിരി കഠിനാധ്വാനം എടുത്താണ്…

5 mins ago

കയ്യടിക്കുന്ന നേതാക്കന്മാരാണ് അശ്ലീലം, സഹസ്രലിംഗന്മാരുടെ ചെമ്പൊക്കെ തെളിയട്ടെ- ദീപ നിശാന്ത്

വടകരയില്‍ പ്രതിപക്ഷ നേതാവടക്കം പങ്കെടുത്ത പരിപാടിയില്‍ ശൈലജ ടീച്ചര്‍ക്കും മഞ്ജു വാര്യര്‍ക്കുമെതിരെ ലൈംഗിക അധിക്ഷേപം നടത്തിയ ആര്‍എംപി നേതാവ് കെഎസ്…

52 mins ago

കെ.എസ് ഹരിഹരന്റെ സ്ത്രീവിരുദ്ധ പരാമർശം അംഗീകരിക്കാനാവില്ല- കെ.കെ രമ

ആർഎംപി നേതാവ് ഹരിഹരന്റെ സ്ത്രീവിരുദ്ധ പരാമർശങ്ങൾ പരസ്യമായി തള്ളി എംഎൽഎ കെകെ രമ. ഹരിഹരന്റെ പരാമർശങ്ങൾ എംഎൽഎ എന്ന നിലക്കും…

1 hour ago

വെളുപ്പിന് അഞ്ച് മണിക്ക് എണീക്കും, ഫുഡ് കൺട്രോൾ ചെയ്യും, എക്സർസൈസ് മുടക്കാറില്ല- ജ​ഗദീഷ്

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജഗദീഷ്. നായകൻ, സഹനടൻ, കോമഡി തുടങ്ങി എല്ലാ വേഷങ്ങളിലും താരത്തിന്റെ കൈകളിൽ ഭദ്രമാണ്. കോളജ് അധ്യാപകനായിരുന്ന…

2 hours ago

മലപ്പുറത്ത് മഞ്ഞപ്പിത്തം പടരുന്നു, ഒരു മരണം കൂടി സ്ഥിരീകരിച്ചു

മലപ്പുറത്ത് മഞ്ഞപിത്തം ബാധിച്ച് ഒരു മരണം കൂടി. പോത്തുകൽ കോടാലിപൊയിൽ സ്വദേശി ഇത്തിക്കൽ സക്കീറാണ് മരിച്ചത്. മഞ്ഞപിത്തം കരളിനെ ബാധിച്ച്…

3 hours ago

മൂവാറ്റുപുഴയില്‍ ഒരാളുടെ മരണത്തിനിടയാക്കിയ അപകടം, കാറോടിച്ച യുവാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്

മുവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ കാറോടിച്ച യുവാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്. മനുഷ്യ ജീവന് അപകടകരമാംവിധം വാഹനം ഓടിച്ചെന്ന് എഫ്‌ഐആർ. വാഹനം അമിതവേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ.…

3 hours ago