കായംകുളം: കോവിഡ് 19 എന്ന മഹാമാരിക്ക് എതിരെ ലോകം മുഴുവന്‍ പോരാടുകയാണ്. ലോക്ക് ഡൗണില്‍ ഇളവുകള്‍ നല്‍കിയെങ്കിലും അത്യാവശ്യക്കാര്‍ മാത്രമാണ് പുറത്തിറങ്ങുന്നത്. ഏവരും വീടുകളില്‍ തന്നെ ഒതുങ്ങുകയാണ്. എന്നാല്‍ അത് സാധിക്കാത്ത ചിലരുണ്ട്. പോലീസ് ഉദ്യോഗസ്ഥരും ആരോഗ്യ പ്രവര്‍ത്തകരും. നാടിന്റെ നന്മയ്ക്കായി സ്വന്തം ജീവന് പോലും പണയം വെച്ചാണ് ഇരു കൂട്ടരും പ്രവര്‍ത്തിക്കുന്നത്. കോവിഡ് പ്രതിരോധത്തിന് സര്‍വതും ത്യജിച്ച് പോരാടുന്ന പോലീസുകാര്‍ക്ക് നവവരനും വധുവും നല്കിയ ആദരവാണ് നല്ല മാതൃകയായത്.
പോലീസുകാര്‍ക്ക് ആദരവ് അര്‍പ്പിച്ച് പോലീസ് സ്റ്റേഷനില്‍ വിവാഹ സദ്യ ഒരുക്കുകയാണ് വധൂവരന്മാര് ചെയ്തത്. കഴിഞ്ഞ ദിവസം വിവാഹിതരായ അരുണും ഡോ. നീതുവുമാണ് വിവാഹ സദ്യ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഒപ്പമാകാമെന്ന് തീരുമാനിച്ചത്. ഇരുവരും കതിര് മണ്ഡപത്തില്‍ നിന്നും ബന്ധുക്കള്‍ക്കൊപ്പം പോയത് കരീലക്കുളങ്ങര പോലീസ് സ്റ്റേഷനിലേക്ക് ആയിരുന്നു.
പോലീസ് സ്റ്റേഷനില്‍ പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഒപ്പം ഇരുന്ന് അരുണും നീതുവും തങ്ങളുടെ വിവാഹ സദ്യ മനംനിറയെ കഴിച്ചു. കഴിഞ്ഞ ഞായര്‍ രാവിലെ എഴിനും ഏഴരയ്ക്കും മധ്യേ ആയിരുന്നു ചേപ്പാട് കോട്ടം കോയിക്കല്‍ വീട്ടില്‍ നീതുവും ചേപ്പാട് ചേങ്കരയില്‍ അരുണും തമ്മിലുള്ള വിവാഹം നടന്നത്. എന്‍ എസ് എസ് കരയോഗ മന്ദിരത്തില്‍ വെച്ചായിരുന്നു വിവാഹം. യെമനിലെ ഒരു ഓയില്‍ കമ്പനിയില്‍ ജോലിക്കാരനാണ് അരുണ്‍. ആയുര്‍ വേദ ഡോക്ടറാണ് നീതു. കോവിഡിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പിന്റെ മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ച് വളരെ ലളിതമായ രീതിയിലാണ് വിവാഹ ചടങ്ങുകള്‍ നടത്തിയത്.
കോഴിക്കോടെ മെഡിക്കൽ കോളേജിൽ നാല് വയസുകാരിയുടെ കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഇല്ലാത്തതു എഴുതി പിടിപ്പിച്ച സൂപ്രണ്ടിന്റെ…
പഞ്ചാബ്: അമൃത്സറില് നടന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് റാലിയില്‍ വെടിവെപ്പ്. കോണ്‍ഗ്രസിന്റെ നിലവിലെ ലോക്സഭാംഗവും, സ്ഥാനാര്‍ഥിയുമായ ഗുര്‍ജിത്ത് സിങ് ഓജ്ലയുടെ റാലിക്കിടെയാണ്…
ആലപ്പുഴ : ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ നൽകിയ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു. പുന്നപ്ര പൊലീസ്…
ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. പള്ളിപ്പുറം പതിനാറാം വാർഡിൽ വല്യവെളി രാജേഷിന്റെ ഭാര്യ അമ്പിളി (36)ആണ്…
പുതിയതായി തുറന്ന പാതയിലൂടെ ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക. കടൽതീരത്തെ പ്രത്യേക പ്ലാറ്റ്ഫോം വഴി ട്രക്കുകൾ എത്തിച്ചാണ് സഹായവിതരണം. വരും ദിവസങ്ങളിൽ…
മുംബൈ: മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിത്തും, ആറ് മാസത്തിനുള്ളിൽ പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി…