more

പിഞ്ച് കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് അധ്യാപിക കാമുകനൊപ്പം പോയത്, ഇരുവരും ജയിലിൽ

കമ്പളക്കാട്: കുട്ടികളേ ഉപേക്ഷിച്ച് കാമുകനൊപ്പം പോകുന്നവരെ ഒന്നൊന്നായി പൂട്ടി പോലീസ് ജയിലിൽ അടക്കുമ്പോൾ ഒളിച്ചോട്ടത്തിനു കുറവില്ല. ജയിൽ എങ്കിൽ ജയിൽ, പ്രണയം തലക്ക് പിടിച്ച അദ്ധ്യാപികയാണ്‌ ഇപ്പോൾ ഭർത്താവിനെയും പിഞ്ച് കുട്ടികളേയും ഇട്ട് നാടുവിട്ടത്.  എന്തായാലും  ജാമ്യമില്ലാ വകുപ്പിൽ ഇരുവരെയും പൂട്ടിയിരിക്കുകയാണ്‌. ദിവസവും നിരവധി വീട്ടമ്മമാരാണ്‌ ഇത്തരത്തിൽ ജയിലിൽ ആകുന്നത്. കുട്ടികൾ ഉള്ളവർ ഒളിച്ചോടിയാൽ ബാലാവകാശ നിയമ പ്രകാരം കേസെടുക്കും എന്ന പോലീസ് മുന്നറിയിപ്പ് ഒളിച്ചോടുന്നവർ ശ്രദ്ധിക്കുക.

കമ്പളക്കാട് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന യുവതിയാണ് തന്റെ ഒന്നരയും നാലരയും വയസുള്ള മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയത്. ഇവര്‍ കുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം ജീവിതം ആരംഭിച്ചിരുന്നു. മുട്ടില്‍ പഞ്ചായത്തിലെ ഒരു സര്‍ക്കാര്‍ സ്‌കൂളിലെ താത്കാലിക അധ്യാപികയായി ജോലി ചെയ്ത് വരുന്ന യുവതിയാണിവര്‍. യുവതിയുടെ പിതാവ് യുവതിക്കെതിരെ പരാതി നല്‍കിയിരുന്നു.

മക്കളെ ഉപേക്ഷിച്ച് യുവതി മറ്റൊരു യുവാവുമായി താമസം ആരംഭിച്ചതോടെ യുവതിയുടെ പിതാവ് പരാതി കമ്പളക്കാട് പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കി. പരാതിയില്‍ അന്വേഷണം നടത്തിയ പോലീസ് ഇന്‍സ്പെക്ടര്‍ രാംജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇന്നലെ ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. യുവതിക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ 75, 87 വകുപ്പുകള്‍ ചേര്‍ത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കാമുകനെതിരെ പ്രേരണ കുറ്റത്തിനാണ് കേസെടുത്തത്. ഐ പി സി 317, 109 വകുപ്പുകളാണ് ചേര്‍ത്തിരിക്കുന്നത്. കാമുകനായ അജോഷിനൊപ്പം കഴിഞ്ഞ നാലുദിവസം ബത്തേരിയില്‍ താമസിക്കുകയായിരുന്നു യുവതി.

അതേസമയം മറ്റൊരു സംഭവത്തില്‍ കാമുകനൊപ്പം പോകണമെന്നു പറഞ്ഞ് പ്രവാസിയായ ഭര്‍ത്താവിനെ ചതിച്ച് ഭാര്യ  കാമുകനൊപ്പംപോയി ..പുന്നപ്രയിലാണ് സംഭവം ഭര്‍ത്താവിന്റെ ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് യുവതിയെയും കാമുകനെയും പൊലീസ് വിളിച്ചുവരുത്തിയെങ്കിലും യുവതിക്ക് താല്‍പ്പര്യം കാമുകനൊപ്പം പോകാനായിരുന്നു. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട കാമുകനൊപ്പം യുവതി പോകൂമ്പോള്‍ ഒന്നും അറിയാതെ ഭര്‍ത്താവ് ഇപ്പോഴും ഗള്‍ഫിലാണ് ഗള്‍ഫിലാണ്.വെറും ഒന്‍പതുമാസം മുന്‍പ് വിവാഹിതയായ പത്തൊന്‍പതുകാരിയാണ് പ്രവാസിയായ ഭര്‍ത്താവിനെ ഉപേക്ഷിച്ച് ഫേസ് ബൂക്കാമുകനോടൊപ്പം പോയത് കാമുകന് 21 തികഞ്ഞിട്ടില്ല എന്നാണ് വിവരം .. കൂടെ കൂടെയുള്ള ഫോണ്‍ വിളികളിലും ഭര്‍ത്താവു ഓണ്‍ലൈന്‍ അല്ലാത്തപ്പോഴുള്ള വാട്‌സാപ്പ് ചാറ്റിലുമൊക്കെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്ക് സംശയംതോന്നിയിരുന്നു . പെണ്ണ് വീട്ടില്‍ നിന്നും ഒളിച്ചോടിയതും കാര്യം പിടികിട്ടിയ വീട്ടുകാര്‍ പ്രവാസിയെ അറിയിക്കാതെ പൊലീസില്‍ പരാതിയും കൊടുത്തു..

പോലീസിന്റെ അന്വേഷണത്തിനൊടുവില്‍ ഇരുവരെയും സ്റ്റേറ്ഓറിഗോണില്‍ വിളിപ്പിക്കുകയായിരുന്നു … ഇതോടെയാണ് കാമുകനും കാമുകിയും സ്റ്റേഷനില്‍ എത്തിയത്. ഇവരെത്തിയപ്പോള്‍ പൊലീസ് സ്റ്റേഷന്‍ പരിസരം ബഹളത്തിനും കൂക്കിവിളികള്‍ക്കും വേദിയായി. ചാവ്വാഴ്ചയാണ് ഇവര്‍ ഇടുക്കി സ്വദേശിയായ ഇരുപതുകാരനുമൊത്ത് കടന്നത്. പൊലീസ് കാമുകീകാമുകന്മാരെയും കാമുകന്റെ രക്ഷിതാക്കളെയും ബുധനാഴ്ച സ്റ്റേഷനില്‍ വിളിച്ചുവരുത്തി. വീട്ടുകാരുടെ സാനിധ്യത്തില്‍ ഇംഥാണ് അടുത്ത തീരുമാനം എന്ന് ചോദിച്ചപ്പോള്‍ കാമുകനൊപ്പം പോയാല്‍ മതിയെന്നായിരുന്നു യുവതിയുടെ നിലപാട്.. എന്തന്നാല്‍ പ്രവാസിയെ ചതിച്ച് ഫേസ് ബൂക്കാമുകനോടൊപ്പം പോകാന്‍ തീരുമാനിച്ച യുവതിക്കെതിരെ ഭര്‍ത്താവിന്റെ ബന്ധുമിത്രധികളും ഭര്‍ത്താവിന്റെ ബന്ധുക്കളും നാട്ടുകാരുമെത്തിയതോടെ പൊലീസ് സ്റ്റേഷന് പുറത്ത് ആള്‍ക്കൂട്ടവും ബഹളവുമായി. . പിന്നീട്, കാമുകീകാമുകന്മാരെ പൊലീസ് കോടതിയില്‍ ഹാജരാക്കി. യുവതിയുടെ ബന്ധുക്കളാരും എത്താതിരുന്നതിനാല്‍ ഇവരെ കോടതി സ്വയം പോകാനനുവദിച്ചു. യുവതി കാമുകനൊപ്പം പോകുകയും ചെയ്തു. പൊലീസിന് ഇത് അംഗീകരിക്കേണ്ടിയും വന്നു.

Karma News Network

Recent Posts

മതിലിടിഞ്ഞ് വീട് തകർന്നു, കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം

കർണാടകയിലെ ഉള്ളാളിൽ മതിലിടിഞ്ഞ് വീണ് വീട് തകർന്ന് കുടുംബത്തിലെ നാലുപേർ മരിച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന നാലംഗ കുടുംബത്തിനാണ് ദാരുണാന്ത്യം. ഉള്ളാൾ മുഡൂർ…

3 mins ago

വിവാഹവാഗ്ദാനം നൽകി 12കാരിയെ തട്ടിക്കൊണ്ടുപോയി, അമ്പലപ്പുഴയിൽ ബിഹാര്‍ സ്വദേശി അറസ്റ്റിൽ

അമ്പലപ്പുഴ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ബീഹാര്‍ സ്വദേശി പിടിയില്‍. ബിഹാര്‍ വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ ബല്‍വാ ബഹുവന്‍…

4 mins ago

വെള്ളം ചേർത്ത ഡീസൽ, ഇന്ത്യൻ ഓയിൽ പമ്പ് പൂട്ടിച്ച് സുരേഷ് ഗോപി

ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…

30 mins ago

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കും, നാല്‌ യുവാക്കൾ പോലീസ് പിടിയിൽ

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കുമായി നാല് യുവാക്കൾ പോലീസ് പിടിയിൽ. 30 ഗ്രാം കഞ്ചാവ്, എയർപിസ്റ്റൾ, കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന…

34 mins ago

വയനാട്ടിൽ കുഴിബോംബ് കണ്ടെത്തി, കുഴിച്ചിട്ടനിലയിൽ, ആശങ്കയോടെ ജനം

മാനന്തവാടി : മക്കിമല മേലേ തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. ജനവാസകേന്ദ്രത്തിൽനിന്ന്‌ ഒന്നരക്കിലോമീറ്റർ അകലെയായാണ് മേലേ തലപ്പുഴ കൊടക്കാട് വനമേഖലയിൽ മണ്ണിനടിയിൽ…

1 hour ago

മലപ്പുറത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം, ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്കേറ്റു

മലപ്പുറം കല്ലത്താണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. ചെറുമുക്ക് സ്വദേശി സിനാൻ (22)…

1 hour ago