topnews

മക്കളെ ഉപേക്ഷിച്ച് ബന്ധുവിന്റെ കൂടെ പോയ യുവതിക്ക് സംഭവിച്ചത്

പെരിന്തല്‍മണ്ണ: മക്കളെ ഉപേക്ഷിച്ച് ബന്ധു കൂടിയായ കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ പോലീസ് കണ്ടെത്തി. സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ മക്കളെ ഉപേക്ഷിച്ചാണ് 28കാരിയായ യുവതി ഒളിച്ചോടിയത്. മക്കളെ ഉപേക്ഷിച്ച് പോയതിന് യുവതിക്ക് ജുവൈനല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തു. പ്രേരണാക്കുറ്റത്തിന് 29 കാരനായ കാമുകനുമെതിരെയും പേലീസ് കേസെടുത്തു. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും കോടതി ഒരു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

2019 നവംബര്‍ ഏഴിനാണ് യുവതിയെ വീട്ടില്‍ നിന്നും കാണാതായത്. ഏഴും പതിനൊന്നും വയസ്സുള്ള കുട്ടികളെ ഉപേക്ഷിച്ചായിരുന്നു യുവതി മുങ്ങിയത്. ഇതോടെ ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കുക ആയിരുന്നു. രണ്ടാം ക്ലാസ്സിലും അഞ്ചാം ക്ലാസ്സിലും പഠിക്കുന്നവരാണ് കുട്ടികള്‍.

പോലീസ് അന്വേഷണത്തില്‍ വയനാട് സുല്‍ത്താന്‍ ബത്തേരി ബീനാച്ചിയില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ കാമുകനും ഒത്ത് താമസിച്ചു വരുന്നതായി കണ്ടെത്തി. ഭര്‍ത്താവിന്റെ മാതൃസഹോദരിയുടെ മകനും അവിവാഹിതനുമാണ് കാമുകന്‍. ഇരുവരെയും അറസ്റ്റുചെയ്ത് കോടതിയില്‍ ഹാജരാക്കുക ആയിരുന്നു. എസ്. ഐ. മഞ്ജിത്ത് ലാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ കണ്ടെത്തിയത്.

അതേസമയം മറ്റൊരു സംഭവത്തില്‍ കൈക്കുഞ്ഞിനെ ഉപേക്ഷിച്ച് യുവതി കാമുകനൊപ്പം ഒളച്ചോടുക ആയിരുന്നു. ഇരുവരെയും പോലീസ് പിടി കൂടി. കണ്ണൂര്‍ ഇരിട്ടി ഇയ്യംകുന്ന് സ്വദേശി ചേലക്കുന്നന്‍ ജിനീഷ് എന്ന 31 കാരനും, വഴിക്കടവ് വള്ളിക്കാട് വെട്ടിപറമ്പില്‍ ലിസ എന്ന 23 കാറിയും ആണ് വഴിക്കടവ് പോലീസിന്റെ പിടിയില്‍ ആയത്. 11 മാസം മാത്രം പ്രായമുള്ള കൈക്കുഞ്ഞിനെ ഉപേക്ഷിച്ചാണ് മൊബൈല്‍ ഫോണിലൂടെ ഒരാഴ്ച മുമ്പ് മാത്രം പരിചയപ്പെട്ട സ്വകാര!്യ ബസ് കണ്ടക്ടറോടൊപ്പം ലിസ ഇറങ്ങി പോയത്.

ലിസയുടെ ഭര്‍ത്താവ് പരാതി നല്‍കിയിരുന്നു. ഇത് പ്രകാരം കണ്ണൂര്‍ ഇരിട്ടിയില്‍ വെച്ച് ലിസയെയും കാമുകന് ജിനീഷിനെയും പോലീസ് പിടികൂടി.

മമ്പാട് സ്വകാര!്യ കമ്പനിയിലെ അക്കൗണ്ടന്റായി ജോളി ചെയ്തത് വരിക ആയിരുന്നു ലിസ. ജിനീഷ് കണ്ടക്ടറായ വഴിക്കടവ്‌കോഴിക്കോട് ബസിലാണ് ലിസ യാത്ര ചെയ്തിരുന്നത്. യുവതിയെ കാണാതായതിനെ തുടര്‍ന്ന് വഴിക്കടവ് സ്വദേശിയായ ഭര്‍ത്താവ് ഈ മാസം 24 ന് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കുഞ്ഞിനെ ഉപേക്ഷിച്ച് പോയതിന് ശിശുസംരക്ഷണ നിയമപ്രകാരം ഇരുവര്‍ക്കുമെതിരെ ജാമ!്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തത്.

അതേ സമയം മറ്റൊരു സംഭവത്തില്‍ സ്വന്തം മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും യുവാവും പോലീസ് പിടിയില്‍. ബുധനൂര്‍ കിഴക്ക് എണ്ണയ്ക്കാട് ശബരീഭവനത്തില്‍ ശബരി എന്ന 34കാരനും ചെങ്ങന്നൂര്‍ 22ാം നമ്പര്‍ തെക്കേടത്ത് വീട്ടില്‍ അര്‍ച്ചന എന്ന 27കാരിയുമാണ് മക്കളെ ഉപേക്ഷിച്ച് മുങ്ങിയത്. ഇവരെ ചെന്നൈയില്‍ നിന്നും മാന്നാര്‍ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇരുവരും മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടുകയായിരുന്നു. തമിഴ്‌നാട്, എരുമേലി, റാന്നി എന്നിവിടങ്ങളില്‍ കമിതാക്കള്‍ ഒളിവില്‍ കിഞ്ഞു. ഇതിനിടെ ലഭിച്ച രഹസ്യ സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പോലീസ് ഇരുവരെയും പിടികൂടിയത്. അര്‍ച്ചനയുടെ ഭര്‍ത്താവ് ദിലീപ് കുമാറാണ് പരാതി നല്‍കിയത്. തുടര്‍ന്നാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്.

മൂന്നു കുട്ടികളുടെ അച്ഛനാണ് ശബരി. ഇയാള്‍ ബുധനൂരിലെ ഓട്ടോ െ്രെഡവറാണ്. അര്‍ച്ചനയ്ക്ക് രണ്ടര വയസ്സുള്ള കുട്ടിയുണ്ട്. ശബരിയുടെ ഭാര്യ ശോഭയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവ് ശബരിക്കെതിരെയും ജെ ജെ ആക്ട് പ്രകാരം കേസെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Karma News Network

Recent Posts

കുടിക്കാൻ വെള്ളം ചോദിച്ചെത്തി 8 വയസുകാരിയെ പീഡിപ്പിച്ചു, പ്രതിക്ക് 16 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും

കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 16 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും വിധിച്ച് കോടതി.…

4 hours ago

സൈന്യത്തില്‍ ജോലി വാ​ഗ്ദാനം ചെയ്ത് യുവാവിൽ നിന്ന് എട്ട് ലക്ഷം രൂപയോളം തട്ടിയെടുത്തു, പ്രതി പിടിയിൽ

വൈക്കം: സൈന്യത്തില്‍ ജോലി വാ​ഗ്ദാനം ചെയ്ത് യുവാവില്‍നിന്ന് എട്ട് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ ഒരാൾ അറസ്റ്റിൽ. എറണാകുളം എയിംസ്…

4 hours ago

കീഴ്വഴക്കം പിന്തുടർന്നാണ് ഭർതൃഹരിയെ നിയമിച്ചത്, 8 തവണ എംപിയായി, 2 വട്ടം തോറ്റു, കൊടിക്കുന്നിലിനെ തഴഞ്ഞതിൽ കേന്ദ്രം

ന്യൂഡൽഹി: കൊടിക്കുന്നിൽ സുരേഷ് എംപിയെ ലോക്സഭാ പ്രോ ടേം സ്പീക്കറായി നിയമിക്കാത്തതിൽ വിശദീകരണവുമായി കേന്ദ്ര സർക്കാർ. കീഴ്വഴക്കം പിന്തുടർന്നാണ് ഭർതൃഹരിയെ…

5 hours ago

മക്കയിൽ കൂട്ട മരണം 1000കടന്നു, സൗദി പുണ്യഭൂമിയിൽ മഹാദുരന്തം

സൗദിയിൽ ആയിരത്തിലേറെ പേർ പിടഞ്ഞ് മരിച്ചു. ഹാജിമാരുടെ മൃതദേഹങ്ങൾ കോവിഡിനേക്കാൾ ഭീകരം, സൗദിയിൽ നടക്കുന്നത് മനുഷ്യരുടെ കൂട്ട മരണം. കൂട്ട…

5 hours ago

പ്രധാനമന്ത്രിയുടെ പ്രത്യേക ക്ഷണം, ഷെയ്ഖ് ഹസീന രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തി

ന്യൂഡൽഹി∙ ചൈന സന്ദർശിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തി. വെള്ളിയാഴ്ച ന്യൂഡൽഹിയിലെത്തിയ…

6 hours ago

മലപ്പുറത്ത് വീട്ടിൽ അതിക്രമിച്ചുകയറി മൂന്നംഗ സംഘം യുവതിയെ പീഡിപ്പിച്ചു, രണ്ടുപേർ അറസ്റ്റിൽ

മലപ്പുറം∙വീട്ടിൽ അതിക്രമിച്ചു കയറി മൂന്നം​ഗസംഘം യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. വളാഞ്ചേരി സ്വദേശിനിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. മൂന്നു ദിവസം…

6 hours ago