crime

മറുനാടൻ മലയാളി ഷാജൻ സ്കറിയ ക്കെതിരേ പോക്സോ കേസ് ചുമത്താൻ അണിയറയിൽ നീക്കം

മറുനാടൻ ഷാജൻ സ്കറിയക്കെതിരേ പോക്സോ കേസ് ചുമത്താൻ അണിയറയിൽ നീക്കം.ഇതുമായി ബന്ധപ്പെട്ട ഗൂഢാലോചന സി.പി.എം ക്യാമ്പിൽ നടക്കുന്നു.ഇതിന്റെ പ്രാഥമികമായ ചർച്ചകളും നടത്തി എന്ന വിവരങ്ങൾ പുറത്ത്. പണം വാങ്ങിച്ച് പോക്സോ കേസ് ഇല്ലാതാക്കാൻ ശ്രമിച്ചു എന്ന ഇരയുടെ വെളിപ്പെടുത്തൽ ഇതിനകം പുറത്ത് വന്നു എന്നാണ്‌ പറയുന്നത്. മറുനാടൻ ഷാജൻ സ്കറിയയയും കരുനാഗപ്പള്ളിയിലുള്ള മറുനാടൻ റിപോർട്ടറും ചേർന്ന് പോക്സോ കേസിലെ പ്രതിയേ രക്ഷിക്കാൻ ശ്രമിച്ചു എന്നതാണ്‌ സി.പി.എം പുതുതായി ആയുധമാക്കുന്നത്.നവ മാധ്യമങ്ങൾക്കും അതിന്റെ നടത്തിപ്പുകാർക്കും ജീവനക്കാർക്കും എതിരായ പകയും ഈ സർക്കാർ തുടരുകയാണ്‌. ചോദിക്കാനും പറയാനും ആരുമില്ല എന്ന അരക്ഷിതാവസ്ഥയിൽ കൂടി ഓൻലൈൻ മാധ്യമ മേഖലയും കടന്നു പോകുന്നു.

നിലമ്പൂർ എം എൽ എ പി വി അൻവർ തന്റെ ഫേസ്ബുക്കിൽ നല്കിയ മുന്നറിയിപ്പ് ഇങ്ങിനെ..“പണം വാങ്ങി പോക്സോ കേസ്‌ പ്രതിയെ വെള്ളപൂശി കേസ്‌ അട്ടിമറിക്കാൻ ശ്രമിച്ചതും,പരാതിക്കാരെ സമൂഹമധ്യത്തിൽ അപമാനിച്ച സംഭവവും മറുനാടൻ ഷാജനും കരുനാഗപ്പള്ളിക്കാരനായ റിപ്പോർട്ടറും കൂടി ചെയ്ത്‌ വച്ചിട്ടുണ്ട്‌.അതും പരാതിയാകും.നിയമപരമായി നടപടികൾ ഉണ്ടാവും.പോലീസ്‌ കേസെടുക്കും.സ്വാഭാവികം“ പി വി അൻ വർ പറഞ്ഞാൽ അത് നടപ്പാക്കും എന്നത് മുൻ അനുഭവങ്ങൾ ആണ്‌. ഷാജൻ സ്കറിയക്ക് എതിരേ കേസും അറസ്റ്റും എല്ലാം നേരത്തേ തുടങ്ങും മുമ്പേ പി വി അൻ വർ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. പറഞ്ഞിട്ട് ചെയ്യുന്നതാണ്‌ ഈ കമ്പിനിയുടെ ഒരു പ്രത്യേകത എന്നും പറഞ്ഞിട്ടായിരുന്നു അൻ വർ നടത്തിയ നീക്കങ്ങൾ എല്ലാം. മറുനാടൻ അവതാരകൻ സുദർശൻ നമ്പൂതിരിയോട് ഓഫീസിൽ കയറരുത് എന്നും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യും എന്ന് ജൂൺ ആദ്യം പി വി അൻ വർ മുന്നറിയിപ്പ് നല്കിയിരുന്നു. ഇപ്പോൾ സുദർശൻ അറസ്റ്റിലായി. അതും ഓഫീസിൽ നിന്നും പിടിച്ചുകൊണ്ടു പോവുകയായിരുന്നു.

പി വി അൻവറും സി പി എമ്മും കൃത്യമായ കരുക്കൾ നീക്കുമ്പോഴും ഇതിനെതിരേ പ്രതികരിക്കാൻ ആരും തയ്യാറാകുന്നില്ല. മുഖ്യ ധാരാ മാധ്യമങ്ങൾക്ക് വേണ്ടി മാത്രമാണ്‌ കോൺഗ്രസ് ബി ജെ പി നേതാക്കൾ രംഗത്ത് വരുന്നത്. ചില കോൺഗ്രസ് നേതാക്കൾ മറുനാടൻ മലയാളിക്ക് വേണ്ടി പ്രസ്ഥാവന നല്കുന്നത് മറുനാടന്റെ മൈക്കിനു മുന്നിൽ മാത്രമാണ്‌. എന്നാൽ അവർ പത്ര സമ്മേളനത്തിലും പൊതു വേദികളിലും ഫേസ്ബുക്ക് പ്രസ്ഥാവനയിലും മറുനാറ്റനെ പൂർണ്ണമായി ഒഴിവാക്കി ഏഷ്യാനെറ്റിലെ അഖിലയുടെ കേസ് മാത്രമേ ഉന്നയിക്കുന്നുള്ളു. ഓൺലൈൻ മാധ്യമങ്ങൾക്കാകട്ടേ സംഘടനയോ കൂട്ടായ്മയോ ഒന്നും ഇല്ല, ഒരു കൂട്ടായ്മ ഒണ്ടാക്കാൻ പോലും ഈ രംഗത്ത് ഉള്ളവരുടെ തമ്മിൽ തല്ലും നിസഹകരണവും മൂലം ഇതുവരെ സാധിച്ചിട്ടില്ല. അതിനാൽ തന്നെ സർക്കാരിന്റെ വേട്ടയാടലുകൾ സുഗമമായി നടക്കുന്നു

മറുനാടൻ ഷാജനെതിരേ പോക്സോ കേസ് വരുന്നു എന്ന് സൂചന നല്കിയുള്ള പി വി അൻ വറിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം

അൻവർ പകയിൽ” പച്ചവെള്ളം ചവച്ചരച്ച്‌ കുടിക്കുന്ന സുദർശ്‌ നമ്പൂതിരിയെ വേട്ടയാടി കേരള പോലീസ്‌”മറുനാടൻ മറുതയുടെ കരച്ചിലും പുട്ടിയടിയും അങ്ങേയറ്റമെത്തിയിട്ടുണ്ട്‌.!!കാര്യം എന്താണെന്നും സുദർശിനെതിരെയുള്ള കേസ്‌ എന്താണെന്നും നിങ്ങൾക്ക്‌ അറിയേണ്ടേ?ക്രൈം നന്ദകുമാർ എന്ന ഒരു സൈക്കോപ്പാത്ത്‌ ബഹു:ആരോഗ്യവകുപ്പ്‌ മന്ത്രിയെ അപമാനിക്കാനായി മന്ത്രിയുടെ രൂപസാദൃശ്യമുള്ള ഒരു ജീവനക്കാരിയോട്‌ ബ്ലൂഫിലീമിൽ അഭിനയിക്കണമെന്ന് ആവശ്യപ്പെട്ട്‌ സമ്മർദ്ദത്തിലാക്കുന്നു എന്ന് ജീവനക്കാരി തന്നെ പരാതി നൽകുന്നു.കേസ്‌ രജിസ്റ്റർ ചെയ്യപ്പെട്ടു.

ക്രൈം നന്ദകുമാർ അറസ്റ്റിലായി 35 ദിവസത്തോളം റിമാൻഡിലും കഴിഞ്ഞു.പുറത്തിറങ്ങിയ നന്ദകുമാർ,പരാതിക്കാരിയെന്ന് തോന്നിപ്പിക്കുന്ന വിധത്തിൽ ഒരു അശ്ലീല വീഡിയോ തപ്പിയെടുത്ത്‌,ഭാരത്‌ ലൈവ്‌ എന്ന മറ്റൊരു ഓൺലൈൻ ചാനൽ വഴി പരാതിക്കാരിയെ പരാമർശ്ശിച്ച്‌ കൊണ്ട്‌ ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു.ഈ വീഡിയോയുടെ അവതാരകരായ സുമേഷ്‌ മാർക്കോപോളോ എന്നയാൾ ഒന്നാം പ്രതിയായും,സുദർശ്ശ്‌ നമ്പൂതിരി രണ്ടാം പ്രതിയായും കാക്കനാട്‌ ഇൻഫോ പാർക്ക്‌ പോലീസ്‌ എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തു.SC/ST Atrocity Act,സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകൾ ഉൾപ്പെട്ടിട്ടുണ്ട്‌.പ്രതികൾ കീഴ്ക്കോടതിയെ മുൻകൂർ ജാമ്യത്തിനായി സമീപിച്ചെങ്കിലും ജാമ്യാപേക്ഷ കോടതി തള്ളി.കഴിഞ്ഞ മാർച്ചിൽ ഹൈക്കോടതിയും പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി.ഇതാണ് വസ്തുത.!!

അല്ലാതെ,മറുനാടൻ മറുത പറയുന്നത്‌ പോലെ നിസ്സാര കേസോ,അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നിൽ ഹാജരായിട്ട്‌ പോലും അവർ അറസ്റ്റ്‌ ഒഴിവാക്കി വെറുതെ വിട്ടതോ ഒന്നുമല്ല.പോലീസ്‌ ഇവരെ അന്വേഷിച്ച്‌ തിരുവനന്തപുരം ഉൾപ്പെടെ പലതവണ പോയിരുന്നു എന്ന അന്വേഷണ ഉദ്യോഗസ്ഥർ തന്നെ പരാതിക്കാരിയെ ബോധിപ്പിച്ചിട്ടുമുണ്ട്‌.”മറുനാടൻ” എന്ന ലേബലിന്റെ പേരിൽ കയറിയിരുന്ന് വാചകകസർത്ത്‌ നടത്തിയാൽ ആരും ഒന്നും ചെയ്യില്ല എന്ന തെറ്റിദ്ധാരണയാണ് ഷാജനേയും സുദർശ്ശിനേയുമൊക്കെ ഈ കുഴിയിൽ കൊണ്ട്‌ ചാടിച്ചത്‌.
പണം വാങ്ങി പോക്സോ കേസ്‌ പ്രതിയെ വെള്ളപൂശി കേസ്‌ അട്ടിമറിക്കാൻ ശ്രമിച്ചതും,പരാതിക്കാരെ സമൂഹമധ്യത്തിൽ അപമാനിച്ച സംഭവവും മറുനാടൻ ഷാജനും കരുനാഗപ്പള്ളിക്കാരനായ റിപ്പോർട്ടറും കൂടി ചെയ്ത്‌ വച്ചിട്ടുണ്ട്‌.അതും പരാതിയാകും.നിയമപരമായി നടപടികൾ ഉണ്ടാവും.പോലീസ്‌ കേസെടുക്കും.സ്വാഭാവികം.
കാരണം,ഈ നാട്ടിൽ മറുനാടന് മാത്രമായി പ്രത്യേക നിയമമൊന്നുമില്ല.
നീയൊക്കെ ഇത്രയും നാൾ ചെയ്തുവച്ച കൊള്ളരുതായ്മകൾ ഓരോന്നായി പുറത്ത്‌ വരും.അന്നും കരയാൻ കുറച്ച്‌ കണ്ണീർ ബാക്കി വയ്ക്കണം.എല്ലാം കൂടി ഇങ്ങനെ ഒന്നിച്ച്‌ കരഞ്ഞ്‌ തീർക്കരുത്‌.കൃത്യമായി എല്ലാം പഠിച്ചിട്ട്‌ തന്നെയാണ് അൻവർ സൈക്കിളുമെടുത്ത്‌ നിന്റെയൊക്കെ പിന്നാലെ കൂടിയത്‌.വടി വെട്ടാൻ പോയിട്ടേ ഉള്ളൂ
Karma News Editorial

Recent Posts

ബൈക്ക് യാത്രികർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന, തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

മുത്തങ്ങ: ബൈക്ക് യാത്രികർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന. കോഴിക്കോട്- മൈസൂരു പാതയില്‍ വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം. പ്രത്യേകിച്ച് പ്രകോപനം ഒന്നുമില്ലാതെ…

6 mins ago

ഡിവോഴ്സിനു പിന്നാലെ ഗോവ ബീച്ചില്‍ അടിച്ചുപൊളിച്ച് മഞ്ജു പിള്ള

ബിഗ് സ്‌ക്രീൻ- മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് മഞ്ജുപിള്ള. കലാ കുടുംബത്തില്‍ നിന്ന് എത്തി അഭിനയ മേഖലയില്‍ തന്റേതായ ഇടം…

20 mins ago

ഗര്‍ഭിണിയുടെ കരണത്തടിച്ച് CI, അതിക്രമം ഭര്‍ത്താവിനെ മര്‍ദിക്കുന്നത് ചോദ്യംചെയ്തതോടെ

കൊച്ചി : നന്നാവില്ലെന്ന് ഉറപ്പിച്ച് സംസ്ഥാനത്തെ പോലീസുകാർ. എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ സി.ഐ മുഖത്ത് അടിച്ചെന്ന പരാതിയുമായി ഗര്‍ഭിണിയായ…

26 mins ago

പരീക്ഷയിൽ തോൽപ്പിച്ചു, പിന്നിൽ മുൻവൈരാഗ്യം, കേരള വർമ്മ കോളജിലെ അദ്ധ്യാപകനെതിരെ വിദ്യാർത്ഥി

തൃശൂർ : തൃശൂർ കേരള വർമ്മ കോളജിലെ അദ്ധ്യാപകനെതിരെ പരാതിയുമായി വിദ്യാർത്ഥി. മുൻ വൈരാഗ്യത്തെ തുടർന്ന് പരീക്ഷയിൽ അധ്യാപകൻ തോൽപ്പിച്ചതായി…

59 mins ago

ഇടുക്കിയിൽ മരുമകൻ പെട്രോളൊഴിച്ച് തീ കൊളുത്തിയ സ്ത്രീ മരിച്ചു

ഇടുക്കി: പൈനാവിൽ മകളുടെ ഭര്‍ത്താവിന്‍റെ പെട്രോൾ ആക്രമണത്തിനിരയായ സ്ത്രീ മരിച്ചു. അമ്പത്തിയാറ് കോളനിയിലെ താമസക്കാരിയായ അന്നക്കുട്ടി ആണ് മരിച്ചത്. കോട്ടയം…

1 hour ago

ഭീകര മാളങ്ങൾ തകർത്ത് മോദി കാശ്മീരിൽ,തട്ടമിട്ട പെൺകുട്ടികൾക്കൊപ്പം സെല്ഫി

കാശ്മീരിൽ മുസ്ളീം പെൺകുട്ടികൾക്കൊപ്പം മോദിയുടെ സെല്ഫി. സെല്ഫി എടുത്തത് നരേന്ദ്ര മോദി സ്വന്തം ഫോണിൽ. തട്ടമിട്ട മുസ്ളീം പെൺകുട്ടികൾക്ക് ഒപ്പം…

2 hours ago