entertainment

സുഹാന സൗന്ദര്യം ഒട്ടും ശ്രദ്ധിയ്ക്കാറില്ല, അതിന് ബഷി എപ്പോഴും വഴക്ക് പറയും- മഷൂറ

ബിഗ്‌ബോസ് മലയാളം ആദ്യ സീസണിലെ മത്സരാർത്ഥി ആയി എത്തിയതോടെയാണ് ബഷീർ ബഷി ഏറെ ശ്രദ്ധിക്കപ്പെട്ടത്. ബിഗ്‌ബോസിന് ശേഷം കല്ലുമ്മക്കായ എന്ന വെബ് സീരിസിലൂടെയും താരം തിളങ്ങി. എന്നാൽ രണ്ട് പ്രാവശ്യം വിവാഹം കഴിച്ചതുമായി ബന്ധപ്പെട്ട് കടുത്ത വിമർശനങ്ങളും താരത്തിനെതിരെ ഉയർന്നിരുന്നു. സുഹാനയും മഷൂറയുമാണ് ബഷീർ ബഷിയുടെ ഭാര്യമാർ. ബഷീറിനും ഭാര്യമാർക്കും യൂട്യൂബ് ചാനലുകളുണ്ട്. ഇതിലൂടെ വിശേഷങ്ങൾ പങ്കുവെച്ച് മൂവരുമെത്താറുണ്ട്. അടുത്തിടെയാണ് മഷൂറ ​ഗർഭിണിയാണെന്ന വാർത്ത ഇരുവരും പങ്കിട്ടത്. ബഷീർ ബഷിയുടെ രണ്ടാംഭാര്യ മഷൂറയെ വിവാഹം ചെയ്യുന്നത് 2018 ലാണ്. ആദ്യഭാര്യ സുഹാനയും മഷൂറയും സഹോദരിമാരെ പോലെയാണ് ഒരു വീട്ടിൽ കഴിയുന്നത്.

തങ്ങൾ മൂന്ന് പേർക്കും തിരക്കുള്ള ഒരു ദിവസം എങ്ങിനെയായിരിയ്ക്കും എന്ന് കാണുച്ചുകൊണ്ട് ആണ് മഷുറയുടെ പുതിയ വ്‌ളോഗ്. അതിൽ സുഹാന സൗന്ദര്യം ശ്രദ്ധിയ്ക്കാത്തതിനെ കുറിച്ചും പറയുന്നുണ്ട്. ഓൾ ഇന്ത്യൻ ടൂറിൽ നിന്നും ഇടയിൽ ചെറിയൊരു ഇടവേള എടുത്ത് വീട്ടിൽ എത്തിയതാണ് ബഷീർ ബഷി. ബിസിനസ്സ് കാര്യങ്ങൾക്ക് വേണ്ടിയും, മഷുറയുടെ പിറന്നാൾ ആഘോഷത്തിന് വേണ്ടിയും ആണ് ഈ ഇടവേള. നാല് ദിവസത്തെ അവധിയുണ്ട് എങ്കിലും ഒരു ദിവസം പോലും നിന്ന് തിരിയാനോ, നേരെ നിന്ന് സംസാരിക്കാനോ ബഷിയ്ക്ക് സമയം ഇല്ല എന്ന് മഷുറ പറയുന്നു

അതിനിടയിൽ മഷുറയ്ക്കും, സുഹാനയ്ക്കും അവരവരുടെ ചാനലിലേക്ക് വേണ്ട വീഡിയോസ് ഷൂട്ട് ചെയ്യണം. മക്കളെ നോക്കണം, അവരെ സ്‌കൂളിൽ വിടുകയും കൂട്ടി കൊണ്ടു വരികയും ചെയ്യണം. സ്‌കൂളിൽ നിന്ന് വന്നാൽ പിന്നെ പഠനത്തിന്റെ തിരക്കിലായി. അതിനിടയിൽ സോനു ഒരിക്കലും മുഖ സൗന്ദര്യം ശ്രദ്ധിക്കാറില്ലെന്നും പറയുന്നു

ചർമ സംരക്ഷണത്തിനും സൗന്ദര്യത്തിനും ബിബി ക്രീം ബിസിനസ് നടത്തുന്നുണ്ട് എങ്കിലും സോനു അത് ഉപയോഗിക്കാറില്ല. എന്നാൽ ബഷി വന്നത് കൊണ്ട് ഇനി അത് ഉപയോഗിച്ച് തുടങ്ങുകയാണ് എന്ന് സുഹാന പറയുന്നു. സൗന്ദര്യം സംരക്ഷിക്കുന്ന കാര്യത്തിൽ സോനുവിനെ എന്നും ബഷി വഴക്ക് പറയാറുണ്ട് എന്നാണ് മഷുറ പറയുന്നത്. എന്നാൽ തനിക്ക് നേരം കിട്ടാറില്ല, കിട്ടിയാലും മുഖത്ത് എന്തെങ്കിലും ക്രീം പുരട്ടി ഉറങ്ങുന്നത് എല്ലാം ബുദ്ധിമുട്ടാണ് എന്നാണ് സോനു പറഞ്ഞത്. എന്തായാലും ഇന്ന് മുതൽ ശ്രമിയ്ക്കും എന്ന് സുഹാന ഉറപ്പ് പറഞ്ഞു.

Karma News Network

Recent Posts

വിവാഹത്തിൽ നിന്ന് പിന്മാറി, വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ

കോട്ടക്കൽ: വിവാഹത്തിൽ നിന്ന് പിന്മാറിയതിന് വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ. സംഭവത്തിൽ പ്രതി അബൂത്വാഹിറിനെ പോലീസ് കസ്റ്റഡിയിലെടു​ത്തു. മലപ്പുറം…

7 mins ago

പാലക്കാടൻ കിണറുകൾ ജാഗ്രതൈ, ഓൺ എയറിൽ നിന്നും ഇനി ഫുൾ ടൈം എയറിലേയ്ക്ക് എന്ന വ്യത്യാസം മാത്രം- അഞ്ജു പാർ‌വതി പ്രഭീഷ്

കേരളത്തിലെ പ്രമുഖ ദൃശ്യ മാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫുമായ എംവി നികേഷ് കുമാർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന…

38 mins ago

ബിനുവിന്റേത് ആസൂത്രിത കൊലപാതകം, കൃത്യത്തിന് പിന്നിൽ ഭിന്നശേഷിക്കാരൻ മാത്രമല്ല

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത്…

1 hour ago

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർത്ഥി മരിച്ച നിലയിൽ, മരിച്ചത് രണ്ടാം വർഷ വിദ്യാർത്ഥി വിഷ്ണു

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…

2 hours ago

ട്രെയിൻ യാത്രക്കിടെ ബെർത്ത് പൊട്ടി വീണു, മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം

ട്രെയിന്‍ യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…

2 hours ago

ഇന്ന് അതിശക്ത മഴ, വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ, ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ…

3 hours ago