karmaexclusive

ആരെയും വഴി തടഞ്ഞിട്ടില്ല, കറുത്ത മാസ്കിന്‌ വിലക്കില്ല, എല്ലാം വ്യാജ വാർത്തകൾ

ആരെയും വഴി തടയില്ലെന്നും കറുത്ത വസ്ത്രത്തിനു വിലക്കും ഇല്ലെന്നും മുഖ്യമന്ത്രി. പ്രചരിക്കുന്നത് എല്ലാം വ്യാജമായ വാർത്തകൾ ആണ്‌.കേരളത്തിൽ ഒരാളുടേയും സഞ്ചാര സ്വാതന്ത്ര്യം തടയാൻ സമ്മതിക്കില്ല. ഗ്രന്ഥശാലാ പ്രവർത്തകരുടെ സംസ്ഥാന സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരാവകാശം തടയുന്ന നടപടികൾ ഒന്നും ഉണ്ടാകില്ല. സർക്കാരിനെ അപകീർത്തിപ്പെടുത്താനുള്ള വ്യാജപ്രചാരണങ്ങളാണ് നടക്കുന്നത്. ആരേയും വഴി തടയുന്നതുമില്ല. വഴി തടയുകയാണെന്ന് ചിലർ വ്യാജപ്രചാരണം നടത്തി.

മറ്റുള്ളവരേ തടഞ്ഞും വഴി തടഞ്ഞും തനിക്ക് സുരക്ഷ ഒരുക്കാൻ പറഞ്ഞിട്ടില്ല. അത്തരം സംഭവങ്ങൾ ഉണ്ടായിട്ടും ഇല്ല.കറുത്ത മാസ്ക് പറ്റില്ലെന്ന് പറയുകയോ ചെയ്തിട്ടില്ലകേരളത്തിലുള്ള ഏതൊരാൾക്കും ഇഷ്ടമുള്ള വസ്ത്രം ധരിക്കാം. ഇതിന് വേണ്ടി ധാരാളം പ്രക്ഷോഭം നടന്ന നാടാണ് ഇത്. പഴയ ചിന്താഗതിയോടെ സമൂഹത്തിൽ ഇടപെടുന്ന ശക്തികൾ ചിലതൊക്കെ ആഗ്രഹിക്കുന്നുണ്ടാകാം. പക്ഷേ പ്രബുദ്ധ കേരളം അതൊന്നും സമ്മതിക്കില്ല.

കേരളത്തിന്റെ ഇന്നത്തേ വളർച്ചക്ക് പിന്നിൽ ഇടത് പക്ഷമായിരുന്നു. ആർക്കും ഇഷ്ട മാസ്കും വസ്ത്രവും ധരിക്കാം.കേരളത്തിൽ ഇന്ന് കാണുന്ന എല്ലാ പ്രത്യേകതകളും നേടിയെടുക്കുന്നതിന്റെ മുൻപന്തിയിൽ ഇടതുപക്ഷമായിരുന്നു. ആ സർക്കാർ നിലനിൽക്കുമ്പോൾ കേരളത്തിൽ ഒരു പ്രത്യേകവസ്ത്രം ധരിക്കാൻ പറ്റില്ല എന്ന നിലപാടുണ്ടാകില്ല. സർക്കാരിനെ അപകീർത്തിപ്പെടുത്താൻ മറ്റൊന്നും കിട്ടാത്തതു കൊണ്ട് ഉണ്ടാക്കുന്ന കള്ളക്കഥകളെ തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Karma News Editorial

Recent Posts

ഭാരതീയ ന്യായ് സംഹിത, കേരളത്തിൽ ആദ്യ കേസ് ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന്

മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…

2 mins ago

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

23 mins ago

നായികയെ പഞ്ചാരയടിക്കാനാണ് കോടികൾ മുടക്കി ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്- സന്തോഷ് പണ്ഡിറ്റ്

സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…

23 mins ago

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

40 mins ago

പുതിയ ക്രിമിനൽ നിയമം, ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് അമിത് ഷാ

ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

48 mins ago

ജീവനക്കാരില്ല, കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…

49 mins ago